24
August 2019 - 12:26 pm IST

Download Our Mobile App

Flash News
Archives

Religious

ramayana-month-ramayana-story

ദ​ശ​ര​ഥ​ന്‍റെ ന​ഷ്ട​ങ്ങ​ൾ

Published:19 July 2019

# ധ​ർ​മ ചൈ​ത​ന്യ

ദേ​​വേ​​ന്ദ്ര​​നെ യു​​ദ്ധ​​ത്തി​​ൽ സ​​ഹാ​​യി​​ക്കാ​​ൻ മ​​ഹാ​​പ​​രാ​​ക്ര​​മി​​യാ​​യ ദ​​ശ​​ര​​ഥ​​ൻ ഇ​​ഷ്ട​​പ​​ത്നി കൈ​​കേ​​യി​​യു​​മൊ​​ന്നി​​ച്ച് ദ​​ണ്ഡ​​ക​​ത്തി​​ലെ​​ത്തി അ​​സു​​ര​​രാ​​ജാ​​വ് ശം​​ബ​​ര​​നെ നേ​​രി​​ട്ടു. യു​​ദ്ധ​​ത്തി​​ൽ ശം​​ബ​​ര​​ന്‍റെ ശ​​ര​​ങ്ങ​​ളേ​​റ്റു മൂ​​ർ​​ച്ഛി​​ച്ചു തേ​​രി​​ൽ വീ​​ണ ദ​​ശ​​ര​​ഥ​​നെ കൈ​​കേ​​യി യു​​ദ്ധ​​ക്ക​​ള​​ത്തി​​ൽ നി​​ന്ന് അ​​തി​​വേ​​ഗം പി​​ന്മാ​​റ്റി ര​​ക്ഷി​​ച്ചു.

അ​​ധ​​ർ​​മ​​വ​​ഴി​​ക​​ളി​​ൽ ച​​രി​​ക്കാ​​തെ​​യും പ്ര​​ജ​​ക​​ളെ അ​​നു​​ര​​ഞ്ജി​​പ്പി​​ച്ചും പു​​ക​​ൾ​​പെ​​റ്റ പു​​രു​​ഷ​​വ്യാ​​ഘ്ര​​നാ​​യാ​​ണ് അ​​യോ​​ധ്യ​​യി​​ലെ രാ​​ജാ​​വാ​​യ ദ​​ശ​​ര​​ഥ​​നെ വാ​​ല്മീ​​കി തു​​ട​​ക്ക​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. അ​​യോ​​ധ്യ മ​​ഹാ​​രാ​​ജ്യ​​ത്തെ ഗൃ​​ഹ​​ത്തെ എ​​ന്ന​​തു​​പോ​​ലെ പ​​രി​​പാ​​ലി​​ച്ച രാ​​ജാ​​വാ​​യി​​രു​​ന്നു ദ​​ശ​​ര​​ഥ​​ൻ. ഇ​​ക്ഷ്വാ​​കു വം​​ശ​​ത്തി​​ൽ അ​​ജ​​മ​​ഹാ​​രാ​​ജാ​​വി​​ന്‍റെ മ​​ക​​നാ​​യി ജ​​നി​​ച്ച നേ​​മി​​ക്ക് ഒ​​രേ സ​​മ​​യം പ​​ത്തു ദി​​ക്കു​​ക​​ളി​​ലേ​​ക്കു ര​​ഥം ന​​യി​​ക്കാ​​നു​​ള്ള ചാ​​തു​​ര്യം ക​​ണ്ട് ബ്ര​​ഹ്മാ​​വ് ന​​ൽ​​കി​​യ പേ​​രാ​​ണ് ദ​​ശ​​ര​​ഥ​​ൻ എ​​ന്ന​​ത്.

ദേ​​വേ​​ന്ദ്ര​​നെ യു​​ദ്ധ​​ത്തി​​ൽ സ​​ഹാ​​യി​​ക്കാ​​ൻ മ​​ഹാ​​പ​​രാ​​ക്ര​​മി​​യാ​​യ ദ​​ശ​​ര​​ഥ​​ൻ ഇ​​ഷ്ട​​പ​​ത്നി കൈ​​കേ​​യി​​യു​​മൊ​​ന്നി​​ച്ച് ദ​​ണ്ഡ​​ക​​ത്തി​​ലെ​​ത്തി അ​​സു​​ര​​രാ​​ജാ​​വ് ശം​​ബ​​ര​​നെ നേ​​രി​​ട്ടു. യു​​ദ്ധ​​ത്തി​​ൽ ശം​​ബ​​ര​​ന്‍റെ ശ​​ര​​ങ്ങ​​ളേ​​റ്റു മൂ​​ർ​​ച്ഛി​​ച്ചു തേ​​രി​​ൽ വീ​​ണ ദ​​ശ​​ര​​ഥ​​നെ കൈ​​കേ​​യി യു​​ദ്ധ​​ക്ക​​ള​​ത്തി​​ൽ നി​​ന്ന് അ​​തി​​വേ​​ഗം പി​​ന്മാ​​റ്റി ര​​ക്ഷി​​ച്ചു. അ​​തി​​ൽ സ​​ന്തു​​ഷ്ട​​നാ​​യ ദ​​ശ​​ര​​ഥ​​ൻ പ്രി​​യ​​ത​​മ​​യ്ക്കു ന​​ൽ​​കി​​യ ര​​ണ്ടു വ​​ര​​ങ്ങ​​ൾ കാ​​ലാ​​ന്ത​​ര​​ത്തി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​നു വി​​ന​​യാ​​യി മാ​​റു​​ക​​യും ചെ​​യ്തു.

യൗ​​വ​​ന​​കാ​​ല​​ത്ത് എ​​ല്ലാ സൗ​​ഭാ​​ഗ്യ​​ങ്ങ​​ളും വി​​ധി​​വ​​ച്ചു നീ​​ട്ടു​​മ്പോ​​ൾ അ​​തു ല​​ഭി​​ക്കു​​ന്ന​​വ​​ർ അ​​ഹ​​ങ്ക​​രി​​ക്കു​​ക ത​​ന്നെ ചെ​​യ്യും. അ​​തി​​നെ അ​​തി​​ജീ​​വി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​വ​​ർ വി​​ര​​ള​​മാ​​ണ്. രാ​​ജ​​ധ​​ർ​​മ​​ത്തി​​ന്‍റെ കാ​​വ​​ൽ​​ഭ​​ട​​നാ​​യ ദ​​ശ​​ര​​ഥ​​ൻ ക​​ർ​​ത്ത​​വ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു വ്യ​​തി​​ച​​ലി​​ച്ച​​താ​​യി വാ​​ല്മീ​​കി പ​​റ​​യു​​ന്നി​​ല്ല. എ​​ന്നാ​​ൽ രാ​​ജ​​കീ​​യ സു​​ഖ​​ഭോ​​ഗ​​ങ്ങ​​ളി​​ൽ മ​​തി​​മ​​റ​​ന്ന് കാ​​മാ​​ന്ധ​​നാ​​യി മാ​​റി അ​​ദ്ദേ​​ഹ​​മെ​​ന്ന് മ​​ന​​സി​​ലാ​​ക്കാം. രാ​​ജാ​​വെ​​ന്ന നി​​ല​​യി​​ൽ അ​​തി​​പ്ര​​ബ​​ല​​നാ​​ണെ​​ങ്കി​​ലും ഭ​​ർ​​ത്താ​​വ്,​ പി​​താ​​വ് എ​​ന്നീ നി​​ല​​ക​​ളി​​ൽ അ​​തി​​ദു​​ർ​​ബ​​ല​​നാ​​ണ് അ​​ദ്ദേ​​ഹ​​മെ​​ന്ന് ആ​​ദി​​ക​​വി വ്യ​​ക്ത​​മാ​​ക്കു​​ന്നു. കേ​​ക​​യ രാ​​ജ​​കു​​മാ​​രി​​യാ​​യ കൈ​​കേ​​യി​​യു​​ടെ മു​​ഗ്ധ​​സൗ​​ന്ദ​​ര്യ​​ത്തി​​ൽ മ​​തി​​മ​​റ​​ന്ന ദ​​ശ​​ര​​ഥ​​ൻ വാ​​ർ​​ധ​​ക്യ​​ത്തി​​ൽ അ​​വ​​ളു​​ടെ അ​​ടി​​മ​​യാ​​യി മാ​​റി​​യി​​രു​​ന്നു. 

അ​​ശ്വ​​മേ​​ധ​​വും പു​​ത്ര​​കാ​​മേ​​ഷ്ടി​​യും ന​​ട​​ത്തി​​യാ​​ണ് ദ​​ശ​​ര​​ഥ​​ൻ പു​​ത്ര​​ഭാ​​ഗ്യം നേ​​ടു​​ന്ന​​ത്. അ​​ങ്ങ​​നെ ല​​ഭി​​ച്ച നാ​​ലു മ​​ക്ക​​ളി​​ൽ മൂ​​ത്ത​​പു​​ത്ര​​നാ​​യ രാ​​മ​​നെ രാ​​ജ്യ​​ഭാ​​രം ഏ​​ൽ​​പ്പി​​ക്കാ​​ൻ പൊ​​ടു​​ന്ന​​നെ തീ​​രു​​മാ​​നി​​ച്ച​​ത് അ​​രു​​താ​​ത​​ത്ത​​ത് എ​​ന്തോ സം​​ഭ​​വി​​ക്കാ​​ൻ പോ​​കു​​ന്നു എ​​ന്ന ഉ​​ൾ​​വി​​ളി​​യി​​ൽ നി​​ന്നാ​​ണെ​​ന്ന് ദ​​ശ​​ര​​ഥ​​ൻ രാ​​മ​​നോ​​ടു പ​​റ​​യു​​ന്നു​​ണ്ട്. ഭാ​​ർ​​ഗ​​വ ചാ​​പം ഭ​​ഞ്ജി​​ച്ച രാ​​മ​​നു നേ​​ർ​​ക്കു ക​​യ​​ർ​​ത്തു​​കൊ​​ണ്ട് വൈ​​ഷ്ണ​​വ ചാ​​പ​​വു​​മാ​​യി പ​​ര​​ശു​​രാ​​മ​​ൻ വ​​ന്ന​​പ്പോ​​ഴും ഭ​​യ​​പ​​ര​​വ​​ശ​​നാ​​യ ദ​​ശ​​ര​​ഥ​​നെ​​യാ​​ണു കാ​​ണാ​​ൻ ക​​ഴി​​യു​​ക. രാ​​മ​​ന്‍റെ വി​​ന​​യ​​വും ധൈ​​ര്യ​​വും വീ​​ര്യ​​വു​​മാ​​ണ് അ​​പ്പോ​​ൾ തു​​ണ​​യാ​​യ​​ത്.

ശാ​​രീ​​രി​​ക​​വും മാ​​ന​​സി​​ക​​വു​​മാ​​യ ദൗ​​ർ​​ബ​​ല്യ​​ങ്ങ​​ൾ മ​​നു​​ഷ്യ​​രി​​ൽ പ്ര​​വ​​ച​​നാ​​തീ​​ത​​മാ​​യ മാ​​റ്റ​​മു​​ണ്ടാ​​ക്കു​​മെ​​ന്നു നി​​രീ​​ക്ഷി​​ക്കു​​ന്ന ദ​​ശ​​ര​​ഥ​​ൻ രാ​​മ​​ന്‍റെ പ​​ട്ടാ​​ഭി​​ഷേ​​കം ഉ​​ട​​നു​​ണ്ടാ​​ക​​ണ​​മെ​​ന്നു ശ​​ഠി​​ക്കു​​ന്ന​​ത് ത​​ന്‍റെ മ​​ന​​സ് പി​​ന്നീ​​ട് തീ​​രു​​മാ​​നം മാ​​റ്റി​​യാ​​ലോ എ​​ന്ന ശ​​ങ്ക കൊ​​ണ്ടാ​​ണ്. ഭ​​ര​​ത​​ൻ രാ​​ജ്യ​​ത്തി​​ന് അ​​വ​​കാ​​ശ​​മു​​ന്ന​​യി​​ക്കു​​മോ എ​​ന്ന പേ​​ടി​​യും ദ​​ശ​​ര​​ഥ​​നു​​ണ്ടാ​​യി​​രു​​ന്നു. താ​​ൻ സ്വ​​പ്ന​​ത്തി​​ൽ ക​​ണ്ട ദുഃ​​സൂ​​ച​​ന​​ക​​ൾ ത​​നി​​ക്കു ത​​ട്ടി​​നീ​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് തി​​രി​​ച്ച​​റി​​യു​​മ്പോ​​ൾ അ​​തി​​നു വ​​ഴ​​ങ്ങു​​ക​​യാ​​ണ്,​ എ​​തി​​രി​​ടു​​ക​​യ​​ല്ല ദ​​ശ​​ര​​ഥ​​ൻ ചെ​​യ്യു​​ന്ന​​ത്. 

ധ​​ർ​​മ​​ജ്ഞ​​നും വീ​​ര​​നു​​മെ​​ങ്കി​​ലും ഇ​​ച്ഛാ​​ശ​​ക്തി ന​​ഷ്ട​​മാ​​യാ​​ൽ സ്വ​​ത്വം ത​​ന്നെ കൈ​​മോ​​ശം വ​​രു​​മെ​​ന്നാ​​ണ് ദ​​ശ​​ര​​ഥ​​ക​​ഥ ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​ത്. ദാ​​ശ​​ര​​ഥി​​യെ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന​​തി​​ൽ അ​​ഭി​​മാ​​നം കൊ​​ള്ളു​​ന്ന മ​​ക​​ന്‍റെ മു​​ന്നി​​ൽ​​പ്പോ​​ലും മ​​ന​​സു​​തു​​റ​​ക്കാ​​ൻ കെ​​ല്പി​​ല്ലാ​​തെ വി​​ല​​പി​​ച്ചും മോ​​ഹാ​​ല​​സ്യ​​പ്പെ​​ട്ടും ക​​ഴി​​യു​​ക​​യാ​​ണ് ഒ​​ടു​​വി​​ൽ  ദ​​ശ​​ര​​ഥ​​ൻ. നാ​​ലു പു​​ത്ര​​ന്മാ​​രു​​ണ്ടാ​​യി​​ട്ടും ആ​​രും ചാ​​ര​​ത്തി​​ല്ലാ​​തെ ജീ​​വ​​ൻ വെ​​ടി​​യേ​​ണ്ടി​​യും വ​​ന്നു. ധ​​ർ​​മ​​നി​​ഷ്ഠ വ്യ​​ക്തി​​യെ എ​​ത്ര​​മാ​​ത്രം ധീ​​ര​​നാ​​ക്കു​​മെ​​ന്ന്  രാ​​മ​​നും ധ​​ർ​​മ​​പാ​​ശം എ​​ത്ര​​ത്തോ​​ളം ഇ​​ക​​ഴ്ത്തു​​മെ​​ന്ന് ദ​​ശ​​ര​​ഥ​​നും വെ​​ളി​​വാ​​ക്കു​​ന്നു.


വാർത്തകൾ

Sign up for Newsletter



top