24
August 2019 - 12:21 pm IST

Download Our Mobile App

Flash News
Archives

Gadget

realme-x-and-3i

റി​യ​ല്‍മി എ​ക്സ്, 3ഐ ​മോ​ഡ​ലു​ക​ള്‍ വി​പ​ണി​യി​ലേ​ക്ക്

Published:18 July 2019

സോ​നി ഐ​എം​എ​ക്സ്586 48എം​പി, 5എം​പി സെ​ന്‍സ​ര്‍ ഡ്യു​വ​ല്‍ റി​യ​ര്‍ ക്യാ​മ​റ, ഐ​എം​എ​ക്സ്471 16എം​പി സെ​ന്‍സ​ര്‍ ഫ്ര​ണ്ട് ക്യാ​മ​റ എ​ന്നി​വ ഫോ​ണി​ലു​ണ്ട്. 4ജി​ബി റാം + 128​ജി​ബി റോം ​റി​യ​ല്‍മി എ​ക്സി​ന് 16,999 രൂ​പ​യാ​ണു വി​ല. 8ജി​ബി റാം + 128​ജി​ബി റോം ​ഫോ​ണി​ന് 19,999 രൂ​പ​യും വി​ല​യു​ണ്ട്. പോ​ളാ​ര്‍ വൈ​റ്റ്, സ്പെ​യ്സ് ബ്ലൂ ​വ​ര്‍ണ​ങ്ങ​ളി​ല്‍ ഫോ​ണു​ക​ള്‍ ല​ഭ്യ​മാ​ണ്

കൊ​ച്ചി: രൂ​പ​ക​ല്‍പ്പ​ന​യി​ലും  പ്ര​ക​ട​ന​ത്തി​ലും ഗു​ണ​മേ​ന്മ​യി​ലും വേ​റി​ട്ടു​നി​ല്‍ക്കു​ന്ന റി​യ​ല്‍മി എ​ക്സ്, റി​യ​ല്‍മി 3ഐ ​ഫോ​ണു​ക​ള്‍ വി​പ​ണി​യി​ല്‍ കൂ​ടു​ത​ല്‍ ത​രം​ഗ​മാ​വു​ന്നു. പു​തു മോ​ഡ​ലു​ക​ള്‍ എ​ത്തി​ച്ച് ഇ​ന്ത്യ​ന്‍ മാ​ര്‍ക്ക​റ്റി​ല്‍ കൂ​ടു​ത​ല്‍ ഇ​ടം പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​മ്പ​നി. 

ഏ​റ്റ​വും നൂ​ത​ന​മാ​യ ഫി​ങ്ക​ര്‍ പ്രി​ന്‍റ് സാ​ങ്കേ​തി​ക​ത, സ്നാ​പ്ഡ്രാ​ഗ​ണ്‍ 710 പ്രൊ​സ​സ​ര്‍, 20ഡ​ബ്ല്യൂ വി​ഒ​ഒ​സി 3.0 ഫ്ലാ​ഷ് ചാ​ര്‍ജോ​ടെ 3,765 എം​എ​എ​ച്ച് ബാ​റ്റ​റി തു​ട​ങ്ങി​യ​വ റി​യ​ല്‍മി എ​ക്സി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. സോ​നി ഐ​എം​എ​ക്സ്586 48എം​പി, 5എം​പി സെ​ന്‍സ​ര്‍ ഡ്യു​വ​ല്‍ റി​യ​ര്‍ ക്യാ​മ​റ, ഐ​എം​എ​ക്സ്471 16എം​പി സെ​ന്‍സ​ര്‍ ഫ്ര​ണ്ട് ക്യാ​മ​റ എ​ന്നി​വ ഫോ​ണി​ലു​ണ്ട്. 4ജി​ബി റാം + 128​ജി​ബി റോം ​റി​യ​ല്‍മി എ​ക്സി​ന് 16,999 രൂ​പ​യാ​ണു വി​ല. 8ജി​ബി റാം + 128​ജി​ബി റോം ​ഫോ​ണി​ന് 19,999 രൂ​പ​യും വി​ല​യു​ണ്ട്. പോ​ളാ​ര്‍ വൈ​റ്റ്, സ്പെ​യ്സ് ബ്ലൂ ​വ​ര്‍ണ​ങ്ങ​ളി​ല്‍ ഫോ​ണു​ക​ള്‍ ല​ഭ്യ​മാ​ണ്. 

റി​യ​ല്‍മി എ​ക്സ് 

സ്പൈ​ഡ​ര്‍മാ​ന്‍, മാ​സ്റ്റ​ര്‍ എ​ഡി​ഷ​ന്‍ എ​ന്നി​ങ്ങ​നെ ര​ണ്ടു പ​രി​മി​ത പ​തി​പ്പു​ക​ള്‍കൂ​ടി റി​യ​ല്‍മി എ​ക്സി​നു​ണ്ട്. ഗി​ഫ്റ്റ് ബോ​ക്സും പ്ര​ത്യേ​ക യു​ഐ​യും അ​ട​ങ്ങി​യ സ്പൈ​ഡ​ര്‍മാ​ന്‍ എ​ഡി​ഷ​ന് 20,999 രൂ​പ​യാ​ണു വി​ല. പ്ര​ശ​സ്ത ജ​പ്പാ​ന്‍ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഡി​സൈ​ന്‍ വി​ദ​ഗ്ധ​ന്‍ ന​വൊ​റ്റൊ ഫു​കാ​സ​വ രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത ഒ​നി​യ​ന്‍, ഗാ​ര്‍ലി​ഗ് മോ​ഡ​ലു​ക​ള്‍ക്ക് 19,999 രൂ​പ​യാ​ണു വി​ല. 

റി​യ​ല്‍മി 3ഐ

​മീ​ഡി​യ​ടെ​ക് ഹി​ലി​യൊ പി60​യു​മാ​യി 4230 എം​എ​എ​ച്ച് ബാ​റ്റ​റി​യു​ടെ ക​രു​ത്തോ​ടെ​യാ​ണ് റി​യ​ല്‍മി 3ഐ​യു​ടെ വ​ര​വ്. 13എം​പി + 2എം​പി സെ​ക്ക​ന്‍ഡ​റി ക്യാ​മ​റ​ക​ള്‍ നൈ​റ്റ്സ്പെ​യ്സ് മോ​ഡി​ല്‍ ന​ല്‍കു​ന്ന ഈ ​വി​ല​യി​ലെ ആ​ദ്യ ഫോ​ണാ​ണി​ത്. ഡ​യ​മ​ണ്ട് ബ്ലാ​ക്ക്, ഡ​യ​മ​ണ്ട് ബ്ലൂ, ​ഡ​യ​മ​ണ്ട് റെ​ഡ് എ​ന്നീ വ​ര്‍ണ​ങ്ങ​ളി​ല്‍ 3ജി​ബി റാം + 32​ജി​ബി റോം ​ഫോ​ണ്‍ 7,999 രൂ​പ​യ്ക്കു ല​ഭ്യ​മാ​ണ്. 4ജി​ബി റാം + 64​ജി​ബി റോ​മി​ന് 9,999 രൂ​പ​യാ​ണു വി​ല. റി​യ​ല്‍മി എ​ക്സി​ന്‍റെ ആ​ദ്യ വി​ല്‍പ്പ​ന ജൂ​ലൈ 24ന് ​ഉ​ച്ച​യ്ക്കു 12 മ​ണി​ക്ക് ഫ്ലി​പ്കാ​ര്‍ട്ടി​ലും റി​യ​ല്‍മി.​കോം/​ഇ​ന്‍ വെ​ബ്സൈ​റ്റി​ലും ന​ട​ക്കും.

കാ​ത്തി​രി​ക്കാ​ന്‍ ക്ഷ​മ​യി​ല്ലാ​ത്ത​വ​ര്‍ക്ക് റി​യ​ല്‍മി.​കോം/​ഇ​ന്‍ വെ​ബ്സൈ​റ്റി​ലും ഫ്ലി​പ്കാ​ര്‍ട്ടി​ലും ജൂ​ലൈ 18 രാ​ത്രി എ​ട്ട് മു​ത​ല്‍ ല​ഭ്യ​മാ​യി​രി​ക്കും. എ​സ്ബി​ഐ ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ളി​ല്‍ 10% ഇ​ന്‍സ്റ്റ​ന്‍റ് ഡി​സ്കൗ​ണ്ടും ചെ​ല​വി​ല്ലാ​ത്ത ഇ​എം​ഐ​യും ല​ഭി​ക്കും. ജൂ​ലൈ 23ന് ​ഉ​ച്ച​യ്ക്കു 12 മ​ണി മു​ത​ല്‍ റി​യ​ല്‍മി 3ഐ ​ഫ്ലി​പ്കാ​ര്‍ട്ടി​ലും റി​യ​ല്‍മി.​കോ​മി​ലും ല​ഭി​ക്കും. സ്പൈ​ഡ​ര്‍മാ​ന്‍ എ​ഡി​ഷ​ന്‍ ഇ​തി​ന​കം വി​റ്റു​തീ​ര്‍ന്നു. മാ​സ്റ്റ​ര്‍ എ​ഡി​ഷ​ന്‍ ഉ​ട​ന്‍ വി​ല്‍പ്പ​ന​യ്ക്കു ല​ഭ്യ​മാ​വും. 


വാർത്തകൾ

Sign up for Newsletter



top