24
August 2019 - 12:18 pm IST

Download Our Mobile App

Flash News
Archives

Market

sardine-fish

വി​ല​യി​ല്‍ മ​ത്തി സൂ​പ്പ​ര്‍ പ​ദ​വി​യി​ല്‍

Published:18 July 2019

വി​ഴ​ഞ്ഞം, പൂ​വാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും മു​ട്ടു​ചി​റ​യി​ലെ മ​ത്സ്യ വി​ല്‍പ​ന കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച മ​ത്തി ക​ഴി​ഞ്ഞ ആ​ഴ്ച്ച മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ വി​റ്റ​ത് 200 മു​ത​ല്‍ 220 വ​രെ രൂ​പ​യ്ക്കാ​യി​രു​ന്നു.

കോ​ട്ട​യം: വി​ല​കു​തി​ച്ച് ക​യ​റി​യ​തോ​ടെ കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ മ​ത്തി​യു​ടെ വി​ല 400 രൂ​പ ക​ട​ന്നു. വൈ​ക്കം, ക​ടു​ത്തു​രു​ത്തി മേ​ഖ​ല​യി​ല്‍ 400 മു​ത​ല്‍ 420 രൂ​പ​യി​ല്‍ വ്യാ​പാ​രം ന​ട​ന്ന​പ്പോ​ള്‍. ന​ഗ​ര​ത്തി​ല്‍ വി​ല 430 വ​രെ പോ​യി പ​ല​യി​ല​ട​ത്തും മീ​ന്‍  കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. 

ച​ങ്ങ​നാ​ശേ​രി മാ​ര്‍ക്ക​റ്റി​ല്‍ ഇ​ന്ന​ലെ മ​ത്തി എ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ 300 രൂ​പ പി​ന്നി​ട്ടു. ഏ​റ്റു​മാ​നൂ​രി​ല്‍ ഇ​ന്ന​ലെ കി​ലോ​യ്ക്ക് 360 രൂ​പ​യ്ക്കാ​ണു വി​റ്റ​ത്.  ക​ടു​ത്തു​രു​ത്തി​യി​ല്‍ ഇ​ന്ന​ലെ എ​ത്തി​യ​ത് നാ​ട​ന്‍ മ​ത്തി​യാ​ണ്. എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്തെ വ​ള്ള​ക്കാ​രി​ല്‍ നി​ന്നും ലേ​ലം വി​ളി​ച്ച് ക​ടു​ത്തു​രു​ത്തി​യി​ലെ മ​ത്സ്യ വി​ല്‍പ​ന കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച​ത് 50 കി​ലോ മ​ത്തി​യാ​ണ്. ആ​ന്ധ്ര, ക​ര്‍ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​ച്ചി​രു​ന്ന മ​ത്തി കി​ലോ​യ്ക്ക് 180 മു​ത​ല്‍ 240 രൂ​പ വ​രെ വി​ല​യ്ക്കാ​യി​രു​ന്നു വി​റ്റി​രു​ന്ന​ത്. ഇ​ത് കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് ര​ണ്ട് ദി​വ​സം​കൊ​ണ്ട് വി​ല​കു​തി​ച്ച​ത്. 

വി​ഴ​ഞ്ഞം, പൂ​വാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും മു​ട്ടു​ചി​റ​യി​ലെ മ​ത്സ്യ വി​ല്‍പ​ന കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച മ​ത്തി ക​ഴി​ഞ്ഞ ആ​ഴ്ച്ച മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ വി​റ്റ​ത് 200 മു​ത​ല്‍ 220 വ​രെ രൂ​പ​യ്ക്കാ​യി​രു​ന്നു. ട്രോ​ളി​ങ് നി​രോ​ധ​നം മ​ത്സ്യ​ങ്ങ​ള്‍ ല​ഭി​ക്കാ​ത്ത​തു മൂ​ല​മാ​ണ് വി​ല ഉ​യ​ര്‍ന്ന​തെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ഇ​വി​ട​ങ്ങ​ളി​ല്‍ വൈ​കി​ട്ട് വ​ള്ള​ങ്ങ​ളി​ല്‍ പോ​യി മീ​ന്‍ പി​ടി​ച്ച് രാ​വി​ലെ എ​ത്തു​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ത്സ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ​രി​ല്‍ നി​ന്നും അ​മി​ത വി​ല ന​ല്‍കി​യാ​ണ് ക​ച്ച​വ​ട​ക്കാ​രി​ല്‍ മ​ത്സ്യം വാ​ങ്ങു​ന്ന​ത്.

ആ​ന്ധ്ര ക​ര്‍ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന മീ​നു​ക​ള്‍ക്ക് കി​ലോ​യ്ക്ക് 250 രൂ​പ മു​ത​ല്‍ 280 രൂ​പ വ​രെ ന​ല്‍കി​യാ​ല്‍ മ​തി. ഈ ​മ​ത്സ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വി​ല്‍ക്കു​ന്ന​ത്. വി​ഴി​ഞ്ഞം, പൂ​വാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വ​ള്ള​ക്കാ​രി​ല്‍ നി​ന്നും വാ​ങ്ങു​ന്ന മ​റ്റ് മീ​നു​ക​ള്‍ക്കും വി​ല വ​ര്‍ധി​ച്ച​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. അ​യ​ല 280, കി​ളി​മീ​ന്‍ 240 , ഓ​ല​ക്കൊ​ടി420, മ​ഞ്ഞ വ​റ്റ 380, കേ​ര 380 എ​ന്നി​ങ്ങ​നെ​യാ​ണു വി​ല.


വാർത്തകൾ

Sign up for Newsletter



top