24
August 2019 - 12:26 pm IST

Download Our Mobile App

Flash News
Archives

Updates

jio-giga-fiber

കേ​ബി​ള്‍ ടി​വി പി​ടി​ക്കാ​ന്‍ ജി​യോ ഗി​ഗാ ഫൈ​ബ​ര്‍

Published:18 July 2019

ഒ​റ്റ ക​ണ​ക്ഷ​നി​ല്‍ മൊ​ബൈ​ല്‍ഫോ​ണ്‍, ലാ​ന്‍ഡ് ഫോ​ണ്‍ ഇ​ന്‍റ​ര്‍നെ​റ്റ്, ടി​വി എ​ന്നി​വ ഹൈ​സ്പീ​ഡി​ല്‍ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് റി​ല​യ​ന്‍സ് ജി​യോ ഗി​ഗാ ഫൈ​ബ​ര്‍ക​ണ​ക്ഷ​ന്‍ അ​തി​വേ​ഗ ഡൗ​ണ്‍ലോഡി​ങ്ങും ന​ട​ക്കും.

കൊ​ച്ചി: കേ​ബി​ള്‍ ടി​വി രം​ഗ​ത്തെ വ​ന്‍ സാ​ധ്യ​ത നോ​ട്ട​മി​ട്ട് ഓ​ണ​ത്തി​ന് റി​ല​യ​ന്‍സ് ജി​യോ ഗി​ഗാ ഫൈ​ബ​ര്‍  കേ​ര​ള​ത്തി​ലെ​ത്തു​ന്നു. കൊ​ച്ചി, കൊ​ല്ലം, കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ക. ഇ​തി​നാ​യി ന​ഗ​ര​ങ്ങ​ള്‍ക്കു പു​റ​മെ ഗ്രാ​മ​ങ്ങ​ളി​ലും ഒ​പ്റ്റി​ക്ക​ല്‍ ഫൈ​ബ​ര്‍ കേ​ബി​ളു​ക​ള്‍ വ​ലി​ച്ചു​തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 288 സ്ഥ​ല​ങ്ങ​ളി​ല്‍ തു​ട​ങ്ങാ​നാ​ണ് പ​ദ്ധ​തി. 50 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​പ്റ്റി​ക്ക​ല്‍ ഫൈ​ബ​ര്‍ കേ​ബി​ളു​ക​ള്‍ വ​ലി​ച്ചു ക​ഴി​ഞ്ഞു. 

ഒ​റ്റ ക​ണ​ക്ഷ​നി​ല്‍ മൊ​ബൈ​ല്‍ഫോ​ണ്‍, ലാ​ന്‍ഡ് ഫോ​ണ്‍ ഇ​ന്‍റ​ര്‍നെ​റ്റ്, ടി​വി എ​ന്നി​വ ഹൈ​സ്പീ​ഡി​ല്‍ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് റി​ല​യ​ന്‍സ് ജി​യോ ഗി​ഗാ ഫൈ​ബ​ര്‍ക​ണ​ക്ഷ​ന്‍ അ​തി​വേ​ഗ ഡൗ​ണ്‍ലോഡി​ങ്ങും ന​ട​ക്കും. ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ര്‍ വ​ഴി​യു​ള്ള ക​ണ​ക്ഷ​ന്‍ വീ​ടു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന സെ​റ്റ് ടോ​പ് ബോ​ക്സി​ലേ​ക്ക് കൊ​ടു​ക്കും. അ​വി​ടെ​നി​ന്ന് ലാ​ൻ​ഡ് ഫോ​ൺ, ടി​വി, മൊ​ബൈ​ൽ ഫോ​ൺ, ലാ​പ്ടോ​പ്, ഡെ​സ്ക്ടോ​പ് എ​ന്നി​വ​യി​ലേ​ക്ക് വൈ​ഫൈ മു​ഖാ​ന്തി​രം ക​ണ​ക്ഷ​ന് സാ​ധ്യ​മാ​കും. 

 ഒ​രേ​സ​മ​യം മൊ​ബൈ​ൽ ഫോ​ണു​ൾ​പ്പെ​ടെ ഒ​രു വീ​ട്ടി​ൽ 44 ഉ​പ​ക​ര​ണ​ങ്ങ​ളി​ലേ​ക്ക് ഡേ​റ്റ കൈ​മാ​റി ഉ​പ​യോ​ഗി​ക്കാ​ന് പ​റ്റും. സ്മാ​ർ​ട്ട് ടി​വി​യി​ലേ​ക്ക് മാ​ത്ര​മ​ല്ല സാ​ധാ​ര​ണ ടി​വി​യി​ലേ​ക്കും പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ണ​ക്ഷ​ന് എ​ത്തി​ക്കാം. ടി​വി പ​രി​പാ​ടി​ക​ൾ പി​ന്നീ​ട് കാ​ണാ​ൻ സേ​വ് ചെ​യ്ത് വ​യ്ക്കാ​നും സാ​ധി​ക്കും. പ്ര​തി​മാ​സം 1100 ജി.​ബി. ഡേ​റ്റ​യാ​ണ് ല​ഭി​ക്കു​ക. തു​ട​ക്ക​ത്തി​ല് 100 ജി.​ബി. ന​ൽ​കും. ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് 45 ജി.​ബി. വി​തം 1100 ജി.​ബി. വ​രെ ടോ​പ് അ​പ് ചെ​യ്യാം. ഇ​തി​ന് ഇ​പ്പോ​ൾ പ​ണം കൊ​ടു​ക്കേ​ണ്ട​തി​ല്ല. മാ​സ​ങ്ങ​ള്‍ക​ഴി​ഞ്ഞാ​വും താ​രി​ഫ് തീ​രു​മാ​നി​ക്കു​ക. അ​തു​വ​രെ സൗ​ജ​ന്യ​മാ​ണ്.

2500 രൂ​പ​യ്ക്കു​ള്ള സെ​റ്റ് ബോ​ക്സ് സ്ഥാ​പി​ക്ക​ണം. ആ ​പ​ണം പി​ന്നീ​ട് തി​രി​ച്ചു ന​ല്‍കും. ലാ​ന്‍ഡ് ഫോ​ണ്‍ പു​തു​താ​യി വേ​ണ​മെ​ങ്കി​ല്‍ വാ​ങ്ങേ​ണ്ടി​വ​രും. നി​ല​വി​ല്‍ വീ​ടു​ക​ളി​ലു​ള്ള ലാ​ന്‍ഡ് ഫോ​ണി​ലും ക​ണ​ക്ഷ​ന് ന​ല്‍കാ​ന്‍ പ​റ്റും. ലാ​ന്‍ഡ് ഫോ​ണി​ല്‍ നി​ന്ന് നേ​രി​ട്ടു​പ​യോ​ഗി​ക്കു​മ്പോ​ള്‍ നൂ​റ് എം​ബി​പി​എ​സ് വ​രെ വേ​ഗം ല​ഭി​ക്കു​മ്പോ​ള്‍ വൈ​ഫൈ വ​ഴി മ​റ്റു​പ​ക​ര​ണ​ങ്ങ​ളി​ലേ​ക്കാ​വു​മ്പോ​ള്‍ 40 മു​ത​ല് 50 വ​രെ എം​ബി​പി​എ​സ് വേ​ഗം ല​ഭി​ക്കു​ന്നു. കേ​ബി​ള്‍ ടി​വി, ലാ​ന്‍ഡ് ഫോ​ണ്‍, ബ്രോ​ഡ്ബാ​ന്‍ഡ് ഇ​ന്‍റ​ര്‍നെ​റ്റ് തു​ട​ങ്ങി​യ​വ ഒ​റ്റ പാ​ക്കെ​ജി​ലാ​ണ് ന​ല്‍കു​ക. 


വാർത്തകൾ

Sign up for Newsletter



top