24
August 2019 - 12:41 pm IST

Download Our Mobile App

Flash News
Archives

Cricket

india-vs-west-indies-2019

എ​ല്ലാ ക​ണ്ണു​ക​ളും ധോ​ണി​യി​ലും കോ​ഹ്‌​ലി​യി​ലും

Published:18 July 2019

എം.​എ​സ്. ധോ​ണി​യു​ടെ വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ച് പ​ല​ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​തി​നി​ടെ സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ പ്ര​ധാ​ന ച​ർ​ച്ച​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​വി സം​ബ​ന്ധി​ച്ചു ത​ന്നെ​യാ​കു​മെ​ന്നാ​ണ് അ​നു​മാ​നം.

മും​ബൈ: എം.​എ​സ്.​കെ. പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി ഇ​ന്നു യോ​ഗം ചേ​രു​മ്പോ​ൾ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ ശ്ര​ദ്ധ മു​ഴു​വ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യി​ലും മു​ൻ ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി​യി​ലും. അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് യോ​ഗം.

എം.​എ​സ്. ധോ​ണി​യു​ടെ വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ച് പ​ല​ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​തി​നി​ടെ സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ പ്ര​ധാ​ന ച​ർ​ച്ച​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​വി സം​ബ​ന്ധി​ച്ചു ത​ന്നെ​യാ​കു​മെ​ന്നാ​ണ് അ​നു​മാ​നം. വി​ര​മി​ക്ക​ൽ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ധോ​ണി​ക്കു ത​ന്നെ വി​ട്ടു​കൊ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ങ്കി​ലും, ടീ​മി​ന്‍റെ ഭാ​വി പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ സെ​ല​ക്റ്റ​ർ​മാ​ർ അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കും. ഈ ​വി​ഷ​യ​ത്തി​ൽ ധോ​ണി ഇ​തു​വ​രെ ഒ​രു​ത​ര​ത്തി​ലു​മു​ള്ള പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല.

മൂ​ന്നു വീ​തം ട്വ​ന്‍റി20, ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും ര​ണ്ടു ടെ​സ്റ്റു​മാ​ണ് വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ക​ളി​ക്കാ​നു​ള്ള​ത്. ഐ​പി​എ​ല്ലും ലോ​ക​ക​പ്പും ക​ളി​ച്ച് ക്ഷീ​ണി​ത​രാ​യ പ​ല പ്ര​ധാ​ന ക​ളി​ക്കാ​ർ​ക്കും വി​ശ്ര​മം അ​നു​വ​ദി​ക്കാ​നി​ട​യു​ണ്ട്. ഈ ​ഗ​ണ​ത്തി​ൽ ത​ന്നെ ധോ​ണി​ക്കും വി​ശ്ര​മം അ​നു​വ​ദി​ക്കു​ക എ​ന്ന സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു. ധോ​ണി ടീ​മി​ലു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും യു​വ വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്ത് ടീ​മി​ലു​ണ്ടാ​കും. അ​ടു​ത്ത വ​ർ​ഷം ട്വ​ന്‍റി20 ലോ​ക​ക​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ന്ത് അ​ട​ക്ക​മു​ള്ള ഭാ​വി താ​ര​ങ്ങ​ളെ പാ​ക​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​വും സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി​ക്കു മു​ന്നി​ലു​ണ്ട്. ലോ​ക​ക​പ്പി​നു മു​ൻ​പ് ഇ​ന്ത്യ വെ​സ്റ്റി​ൻ​ഡീ​സി​നും ഓ​സ്ട്രേ​ലി​യ​യ്ക്കു​മെ​തി​രേ ക​ളി​ച്ച ട്വ​ന്‍റി20 പ​ര​മ്പ​ര​ക​ളി​ൽ ധോ​ണി ക​ളി​ച്ചി​രു​ന്നി​ല്ല.

ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് വി​ശ്ര​മം വേ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം അ​ദ്ദേ​ഹ​ത്തി​ന്‍റേ​തു ത​ന്നെ​യാ​കും. സെ​പ്റ്റം​ബ​റി​ൽ ദീ​ർ​ഘ​മാ​യ ആ​ഭ്യ​ന്ത​ര സീ​സ​ൺ കൂ​ടി തു​ട​ങ്ങു​ന്ന​തി​നാ​ൽ കോ​ഹ്‌​ലി വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ എ​ല്ലാ ഫോ​ർ​മാ​റ്റി​ലും ക​ളി​ക്കാ​നി​ട​യി​ല്ല. ജ​സ്പ്രീ​ത് ബും​റ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, മു​ഹ​മ്മ​ദ് ഷാ​മി എ​ന്നീ പേ​സ് ബൗ​ള​ർ​മാ​രു​ടെ കാ​ര്യ​ത്തി​ലും ഇ​തേ സ​മീ​പ​നം ത​ന്നെ​യാ​കും സെ​ല​ക്റ്റ​ർ​മാ​ർ സ്വീ​ക​രി​ക്കു​ക.

ഏ​റെ​ക്കാ​ല​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന നാ​ലാം ന​മ്പ​ർ പ്ര​ശ്ന​ത്തി​ന് ഉ​ത്ത​രം കാ​ണാ​നു​ള്ള ശ്ര​മ​വും ഇ​ന്ന​ത്തെ ടീം ​സെ​ല​ക്‌​ഷ​നി​ൽ പ്ര​തീ​ക്ഷി​ക്കാം. മ​നീ​ഷ് പാ​ണ്ഡെ, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​രാ​ണ് ഈ ​പൊ​സി​ഷ​നി​ലേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന മി​ഡി​ൽ ഓ​ർ​ഡ​ർ സ്പെ​ഷ്യ​ലി​സ്റ്റു​ക​ൾ. ടോ​പ് ഓ​ർ​ഡ​ർ ബാ​റ്റ്സ്മാ​ൻ​മാ​രാ​യ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, ശു​ഭ്മാ​ൻ ഗി​ൽ എ​ന്നി​വ​രി​ലൊ​രാ​ളെ സ്ഥാ​നം മാ​റ്റി പ​രീ​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളാ​നാ​വി​ല്ല. പ​രു​ക്കി​ൽ​നി​ന്നു മു​ക്ത​നാ​യാ​ൽ പൃ​ഥ്വി ഷാ ​ടെ​സ്റ്റ് ടീ​മി​ലു​ണ്ടാ​കും. പ​രി​മി​ത ഓ​വ​ർ മ​ത്സ​ര​ങ്ങ​ളി​ൽ റി​സ​ർ​വ് ഓ​പ്പ​ണ​റാ​യും പ​രി​ഗ​ണി​ച്ചേ​ക്കും. ശി​ഖ​ർ ധ​വാ​ന്‍റെ പ​രു​ക്ക് ഭേ​ദ​മാ​കാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ങ്കി​ൽ മാ​യ​ങ്ക്, പൃ​ഥ്വി, ഗി​ൽ എ​ന്നി​വ​ർ​ക്കെ​ല്ലാം സാ​ധ്യ​ത തു​റ​ന്നു കി​ട്ടും. ഭാ​വി കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഗി​ല്ലി​നും അ​യ്യ​ർ​ക്കും പ​രി​മി​ത ഓ​വ​ർ ടീ​മു​ക​ളി​ലെ​ത്താ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

കെ.​എ​ൽ. രാ​ഹു​ൽ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ സ്ഥാ​നം നി​ല​നി​ർ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ലോ​ക​ക​പ്പി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യ സ്പി​ൻ നി​ര​യി​ൽ അ​ഴി​ച്ചു​പ​ണി​യു​ണ്ടാ​യാ​ൽ ടീ​മി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പു​ള്ള​ത് പ​ത്തൊ​മ്പ​തു​കാ​ര​ൻ ലെ​ഗ് സ്പി​ന്ന​ർ രാ​ഹു​ൽ ച​ഹ​റാ​ണ്. പേ​സ് ബൗ​ള​ർ​മാ​രെ റൊ​ട്ടേ​റ്റ് ചെ​യ്യു​ന്ന സ​മ്പ്ര​ദാ​യം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​വ​ദീ​പ് സെ​യ്നി​ക്കും ഖ​ലീ​ൽ അ​ഹ​മ്മ​ദി​നും ടീ​മി​ൽ സ്ഥാ​നം പ്ര​തീ​ക്ഷി​ക്കാം. ദീ​പ​ക് ച​ഹ​ർ, ആ​വേ​ശ് ഖാ​ൻ എ​ന്നി​വ​രാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നി​ട​യു​ള്ള മ​റ്റു പേ​സ​ർ​മാ​ർ.

വൃ​ദ്ധി​മാ​ൻ സാ​ഹ​യ്ക്കു പ​രു​ക്കേ​റ്റ ഒ​ഴി​വി​ൽ ഇം​ഗ്ല​ണ്ടി​നും ഓ​സ്ട്രേ​ലി​യ​യി​ലും ടെ​സ്റ്റ് ക​ളി​ച്ച് ര​ണ്ടി​ട​ത്തും സെ​ഞ്ചു​റി നേ​ടി​യ ഋ​ഷ​ഭ് പ​ന്ത് സ്ഥാ​നം നി​ല​നി​ർ​ത്തും. എ​ന്നാ​ൽ, സാ​ഹ പ​രി​ക്കി​ൽ​നി​ന്നു മു​ക്ത​നാ​യി മ​ത്സ​ര​ക്ഷ​മ​ത വീ​ണ്ടെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യു​മി​ല്ല.ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ട്വ​ന്‍റി20 മ​ത്സ​ര​ത്തോ​ടെ​യാ​ണ് പ​ര്യ​ട​ന​ത്തി​ന്‍റെ തു​ട​ക്കം. ആ​റി​ന് ട്വ​ന്‍റി20 പ​ര​മ്പ​ര അ​വ​സാ​നി​ക്കും. ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ എ​ട്ടു മു​ത​ൽ 14 വ​രെ. ഓ​ഗ​സ്റ്റ് 22നും ​സെ​പ്റ്റം​ബ​ർ മൂ​ന്നി​നു​മാ​ണ് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ തു​ട​ക്കം.


വാർത്തകൾ

Sign up for Newsletter



top