24
August 2019 - 2:30 pm IST

Download Our Mobile App

Flash News
Archives

Kerala

kerala-high-court-anthur-pravasi-suicide-case-kerala-government-statement-support-to-municipality

ആ​ന്തൂ​ർ ആ​ത്മ​ഹ​ത്യ: ന​ഗ​ര​സ​ഭ​യെ പി​ന്തു​ണ​ച്ച് സ​ർ​ക്കാ​ർ

Published:18 July 2019

സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കും സെ​ന്‍റ​റി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ വാ​ദം. സാ​ജ​ന്‍റെ പാ​ർ​ഥ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ കെ​ട്ടി​ട​നി​ർ​മാ​ണ​ച്ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നും നി​ർ​മാ​ണ​ത്തി​ൽ വ​ലി​യ അ​പാ​ക​ത​ക​ളു​ണ്ടാ​യെ​ന്നും സ​ർ​ക്കാ​ർ പ​റ​യു​ന്നു.

കൊ​ച്ചി: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​ന്തൂ​രി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ പാ​റ​യി​ലി​ന്‍റെ ക​ൺ​വെ​ഷ​ൻ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭ​യെ പി​ന്തു​ണ​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം. സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കും സെ​ന്‍റ​റി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ വാ​ദം. സാ​ജ​ന്‍റെ പാ​ർ​ഥ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ കെ​ട്ടി​ട​നി​ർ​മാ​ണ​ച്ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നും നി​ർ​മാ​ണ​ത്തി​ൽ വ​ലി​യ അ​പാ​ക​ത​ക​ളു​ണ്ടാ​യെ​ന്നും സ​ർ​ക്കാ​ർ പ​റ​യു​ന്നു. സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. 

ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പി​ഴ​വു പ​റ്റി​യി​ട്ടി​ല്ല. നി‍ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ള​ട​ക്ക​മു​ള്ള​വ പ​ല​പ്പോ​ഴാ​യി അ​പേ​ക്ഷ​ക​നെ അ​റി​യി​ച്ചി​രു​ന്നു. അ​പേ​ക്ഷ​ക​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് നി​യ​മ​ലം​ഘ​ന​ങ്ങ​ളും വീ​ഴ്ച​ക​ളും ഉ​ണ്ടാ​യി. സ്ഥ​ല​പ​രി​ശോ​ധ​ന​യി​ലും പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ലും പി​ഴ​വു​ണ്ടാ​യി. 

പ്ലാ​ൻ പ​ല ത​വ​ണ മാ​റ്റി ന​ൽ​കി. അം​ഗീ​ക​രി​ച്ച പ്ലാ​നി​ൽ കൃ​ത്യ​മാ​യ അ​നു​മ​തി വാ​ങ്ങാ​തെ മാ​റ്റം വ​രു​ത്തി. കെ​ട്ടി​ട​ത്തി​ന്‍റെ ഘ​ട​ന മാ​റ്റി​യ​ത് ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചി​ല്ല. തൂ​ണും സ്ലാ​ബും കോ​ൺ​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​രു​മ്പു തൂ​ണു​ക​ളും മേ​ൽ​ക്കൂ​ര​യ്ക്ക് ഷീ​റ്റും ഉ​പ​യോ​ഗി​ച്ചു- സ​ർ​ക്കാ​ർ ന​ൽ​കി​യ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മ​ങ്ങ​ള​നു​സ​രി​ച്ച് മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ആ​ർ​ക്കി​ടെ​ക്റ്റ് വ​രു​ത്തി​യ പി​ഴ​വു​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ അ​ന്തി​മാ​നു​മ​തി വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്- സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 


വാർത്തകൾ

Sign up for Newsletter



top