24
August 2019 - 3:53 pm IST

Download Our Mobile App

Flash News
Archives

National

kulbhushan-jadhav

കു​ൽ​ഭൂ​ഷ​ണെ കൈ​മാ​റ​ണം: ഇ​ന്ത്യ

Published:18 July 2019

പാ​ക് ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ ത​ട​യു​ക​യും വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി നി​ർ​ദേ​ശി​ച്ച​തോ​ടെ ഇ​ന്ത്യ​യു​ടെ വാ​ദ​ങ്ങ​ൾ ശ​രി​യെ​ന്നു തെ​ളി​ഞ്ഞു. ഇ​നി അ​ദ്ദേ​ഹ​ത്തെ മോ​ചി​പ്പി​ക്കു​ക​യാ​ണു പാ​ക്കി​സ്ഥാ​ൻ ചെ​യ്യേ​ണ്ട​തെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. 

ന്യൂ​ഡ​ല്‍ഹി: അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ വി​ട്ട​യ​യ്ക്ക​ണ​മെ​ന്ന് ഇ​ന്ത്യ. പാ​ക് ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ ത​ട​യു​ക​യും വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി നി​ർ​ദേ​ശി​ച്ച​തോ​ടെ ഇ​ന്ത്യ​യു​ടെ വാ​ദ​ങ്ങ​ൾ ശ​രി​യെ​ന്നു തെ​ളി​ഞ്ഞു. ഇ​നി അ​ദ്ദേ​ഹ​ത്തെ മോ​ചി​പ്പി​ക്കു​ക​യാ​ണു പാ​ക്കി​സ്ഥാ​ൻ ചെ​യ്യേ​ണ്ട​തെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. 

പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഈ ​വി​ഷ​യ​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജാ​ദ​വി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ തെ​റ്റാ​ണ്. അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യു​ടെ വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു. വി​യ​ന്ന ക​രാ​ര്‍ പാ​ക്കി​സ്ഥാ​ന്‍ ലം​ഘി​ച്ചു​വെ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി അം​ഗീ​ക​രി​ച്ചു. ന​യ​ത​ന്ത്ര സ​ഹാ​യ​ത്തി​ന് ജാ​ദ​വ് അ​ര്‍ഹ​നാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​നി എ​ത്ര​യും പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​യ്ക്കു കൈ​മാ​റ​ണം.

അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​ല്‍ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നാ​യി പ​രി​ശ്ര​മി​ച്ച ഹ​രീ​ഷ് സാ​ല്‍വെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഭി​ഭാ​ഷ​ക- ന​യ​ത​ന്ത്ര സം​ഘ​ത്തെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും ഉ​പ​രാ​ഷ്‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വും അ​ഭി​ന​ന്ദി​ച്ചു. ജാ​ദ​വി​നെ മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ര​ണ​മെ​ന്ന്‍ ഉ​പ​രാ​ഷ്‌​ട്ര​പ​തി സ​ര്‍ക്കാ​രി​നോ​ട് നി​ര്‍ദേ​ശി​ച്ചു.അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി വി​ധി​യെ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണു സ്വീ​ക​രി​ച്ച​ത്. 


വാർത്തകൾ

Sign up for Newsletter



top