07
July 2020 - 6:32 pm IST

Download Our Mobile App

Kerala

helmet-and-seat-belt-compulsory-for-back-seat-passengers-says-dgp

പിൻസീറ്റിൽ ഹെ​ൽ​മറ്റും സീ​റ്റ് ബെ​ൽ​റ്റും നി​ര്‍​ബ​ന്ധം; ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഡി​ജി​പി

Published:18 July 2019

സുപ്രീം കോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തിൽ അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി സർക്കുലർ ഇറക്കി.

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർക്ക് ഹെൽമറ്റും കാറിലെ എല്ലാ യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കിയ സുപ്രീം കോടതി വിധി കേരളത്തിലും കർശനമായി നടപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ നിർദേശം. സുപ്രീം കോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തിൽ അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി സർക്കുലർ ഇറക്കി.

കോടതി വിധി നടപ്പാക്കാനും അതിനായി ബോധവത്കരണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനും ജില്ലാ പൊലീസ് മേധാവികൾക്കും ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളുടെ പി​ൻ​സീ​റ്റ് യാ​ത്രിക​ര്‍​ക്ക് ഹെ​ല്‍​മ​റ്റും കാ​റി​ലെ എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top