24
August 2019 - 1:33 pm IST

Download Our Mobile App

Flash News
Archives

Special

english

അമ്മച്ചി പൊളിയാണ്... ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് വീട്ടമ്മ

Published:19 July 2019

താനിപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നും, ഇഷ്ടമുള്ള മീൻ വിഭവങ്ങളും മാംസാഹാരങ്ങളുമൊക്കൊ ആഗ്രഹം തോന്നുമ്പോൾ വച്ചു കഴിക്കാറുണ്ടെന്നും ഇവർ പറയുന്നു.

നന്നായി സംസാരിക്കാൻ അറിയാമെങ്കിലും പലപ്പോഴും ഇംഗ്ലീഷിൽ സംസാരിക്കാൻ മിക്കവർക്കും കോൺഫിഡൻസില്ല. ഇനി മറ്റു ചിലരാകട്ടെ ജാഡ കാണിയ്ക്കാനായി വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം ഇംഗ്ലീഷ് വാക്കുകൾ തിരുകി കയറ്റുകയും ചെയ്യും.

എന്നാൽ ഒരല്പം പോലും ഗ്രാമറിനെക്കുറിച്ച് ചിന്തിക്കാതെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ സംസാരിക്കാൻ എത്രപേർക്ക് കഴിയും. ഭാഷയെന്നത് ആശയം പങ്കുവയ്ക്കാനുള്ള ഒന്നുമാത്രമാണെന്നും പൊങ്ങച്ചം കാണിക്കുവാനുള്ളതല്ലെന്നും മനസിലാക്കി തരുകയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോ.

തന്‍റെ ജീവിതത്തെക്കുറിച്ച് സന്തോഷത്തോടെ ഇംഗ്ലീഷിൽ സംസാരിക്കുന്ന ഒരമ്മയാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. നഗരത്തിൽ വച്ച് കണ്ട പ്രായമായ സ്ത്രീയോട് കുശലം ചോദിക്കുന്ന മാധ്യമപ്രവർത്തകയും ചോദ്യങ്ങൾക്ക് വളരെ സന്തോഷത്തോടെ ഇംഗ്ലീഷിൽ മറുപടി പറയുകയും ചെയ്യുന്നതാണ് വിഡിയോയിൽ. വിഡിയോയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും ലഭ്യമല്ല. താൻ പഠിക്കാൻ പോയിട്ടില്ല.

തന്‍റേത് പ്രണയ വിവാഹമായിരുന്നെന്നും നാല് മക്കളുണ്ടെന്നും എല്ലാവർക്കും ജോലിയുണ്ടെന്നും കൊച്ചുമക്കളൊക്കെയായി സന്തോഷമായിട്ടാണ് ജീവിക്കുന്നതെന്നും അമ്മ പറയുന്നു. താനിപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നും, ഇഷ്ടമുള്ള മീൻ വിഭവങ്ങളും മാംസാഹാരങ്ങളുമൊക്കൊ ആഗ്രഹം തോന്നുമ്പോൾ വച്ചു കഴിക്കാറുണ്ടെന്നും ഇവർ പറയുന്നു.

മാധ്യമപ്രവർത്തകയോട് തിരിച്ചും ചോദ്യങ്ങൾ ചോദിക്കുന്നുണ്ടിവർ. സംസാരിക്കാൻ എന്തുകൊണ്ട് തന്നെ തെരഞ്ഞെടുത്തു എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. അമ്മയുടെ വ്യക്തിത്വം ആകർഷിച്ചുവെന്നും മറുപടി പറയാൻ കഴിയുമെന്ന് തോന്നിയതുകൊണ്ടാണ് തെരഞ്ഞെടുത്തതെന്നും മാധ്യമപ്രവർത്തക മറുപടി നൽകി. പാട്ടും ഡാൻസുമെല്ലാമായി താൻ ജോളിയാണെന്നും അവർ പറഞ്ഞു. തന്‍റെ കുടുംബമാണ് തന്‍റെ സന്തോഷത്തിന് കാരണമെന്നും ആവർ പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top