24
August 2019 - 3:24 pm IST

Download Our Mobile App

Flash News
Archives

National

കര്‍ണാടക ഗവര്‍ണര്‍ ബിജെപിയുടെ കളിപ്പാവ; കെ.സി. വേണുഗോപാൽ

Published:19 July 2019

വിപ്പ് നൽകാനുള്ള  അവകാശത്തിന് വേണ്ടിയാണ് കോൺഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണ്. ഉച്ചക്ക് ഒന്നരയ്ക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്ന് എന്ത് അവകാശത്തിന്‍റെ പേരിലാണ് ഗവര്‍ണര്‍ പറയുന്നത്.

ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ രംഗത്ത്.

വിപ്പ് നൽകാനുള്ള  അവകാശത്തിന് വേണ്ടിയാണ് കോൺഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണ്. കര്‍ണാടക ഗവര്‍ണര്‍ ഇപ്പോൾ കേന്ദ്ര സര്‍ക്കാരിന്‍റെ കയ്യിലെ കളിപ്പാവയാണെന്നും കെ.സി. വേണുഗോപാൽ. 

ഉച്ചക്ക് ഒന്നരയ്ക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്ന് എന്ത് അവകാശത്തിന്‍റെ പേരിലാണ് ഗവര്‍ണര്‍ പറയുന്നത്. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്‍റായി പ്രവര്‍ത്തിക്കുന്നതാ‍യും കെ.സി. വേണുഗോപാൽ ആരോപിച്ചു.


വാർത്തകൾ

Sign up for Newsletter



top