09
August 2020 - 4:23 pm IST

Download Our Mobile App

Cricket

Sachin-Tendulkar

ഐസിസി ഹാൾ ഓഫ് ഫെയിം പട്ടികയിൽ സച്ചിൻ

Published:19 July 2019

ഐസിസിയുടെ ആദരവ് നേടുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് നാൽപ്പത്തിയാറുകാരനായ സച്ചിൻ. വിരമിച്ച് അഞ്ച് വർഷം കഴിഞ്ഞാൽ‌ മാത്രമേ പട്ടികയിൽ ഇടം നേടാനാവൂ.

ലണ്ടൻ: ഐസിസിയുടെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും. ഐസിസിയുടെ ആദരവ് നേടുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് നാൽപ്പത്തിയാറുകാരനായ സച്ചിൻ. വിരമിച്ച് അഞ്ച് വർഷം കഴിഞ്ഞാൽ‌ മാത്രമേ പട്ടികയിൽ ഇടം നേടാനാവൂ. 2013 ലായിരുന്നു സച്ചിൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ലണ്ടനിൽ നടക്കുന്ന ഐസിസി യോഗത്തിലാണ് തീരുമാനമുണ്ടായത്.

സച്ചിനൊപ്പം ദക്ഷിണാഫ്രിക്കൻ താരം അലൻ ഡൊണാൾ‌ഡ്, ഓസ്‌ട്രേലിയയുടെ രണ്ടു തവണ ലോകകപ്പ് നേടിയ വനിത താരം കാത്റിൻ ഫിറ്റ്സ്പാട്രിക് എന്നിവരും പട്ടികയിൽ ഇടം നേടി. രാഹുല്‍ ദ്രാവിഡ് (2018), അനില്‍ കുംബ്ലെ (2015), സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, ബിഷന്‍ സിംഗ് ബേദി (2009) എന്നിവരാണ് ഇതിന് മുന്‍പ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനായി സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനൊപ്പം പരിഗണിക്കപ്പെടുന്ന താരമാണ് സച്ചിന്‍.

വിവിധ ഫോര്‍മാറ്റുകളിലായി 100 സെഞ്ചുറിയും 34,357 റണ്‍സും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച പേസ് ബോളര്‍മാരില്‍ ഒരാളായിരുന്നു അന്‍പത്തിരണ്ടുകാരനായ അലന്‍ ഡൊണാള്‍ഡ്. ടെസ്റ്റില്‍ 330 വിക്കറ്റുകളും ഏകദിനത്തില്‍ 272 വിക്കറ്റുകളും നേടിയിട്ടുണ്ട്.

2003 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ലോക ക്രിക്കറ്റില്‍ ചരിത്രം കുറിച്ച പുരുഷ, വനിതാ താരങ്ങളെ ഉള്‍പ്പെടുത്തി 2009 ജനുവരിയിലാണ് ഐസിസി ഹാള്‍ ഓഫ് ഫെയിം ഏര്‍പ്പെടുത്തിയത്.


വാർത്തകൾ

Sign up for Newsletter



top