24
August 2019 - 4:10 pm IST

Download Our Mobile App

Flash News
Archives

Mollywood

ഒളിംപ്യൻ അന്തോണി ആദത്തിൽ ബാലതാരം, ധമാക്കയിൽ നായകൻ

Published:19 July 2019

 ഒരു അഡാറ് ലവിനുശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിലൂടെയാണ് അരുൺ നായകനാകുന്നത്.  20 വർഷം മുൻപാണ് മോഹൻലാലിനൊപ്പം അരുൺ‌കുമാർ ഒളിംപ്യൻ അന്തോണി ആദത്തിൽ ബാലതാരമായി അഭിനയിച്ചത്.

കൊച്ചി: ഒളിംപ്യൻ അന്തോണി ആദം എന്ന സിനിമയിലൂടെ ബാലതാരമായി തിളങ്ങിയ അരുൺ കുമാർ നായകനായി വെള്ളിത്തിരയിലെത്തുന്നു.  ഒരു അഡാറ് ലവിനുശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിലൂടെയാണ് അരുൺ നായകനാകുന്നത്. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ഒമർ ലുലുവാണ് ഈ വിവരം പുറത്തുവിട്ടത്.

 20 വർഷം മുൻപാണ് മോഹൻലാലിനൊപ്പം അരുൺ‌കുമാർ ഒളിംപ്യൻ അന്തോണി ആദത്തിൽ ബാലതാരമായി അഭിനയിച്ചത്. ഒളിംപ്യൻ അന്തോണി ആദത്തിലെ അരുൺകുമാറിന്‍റെ വികൃതി കുരുന്ന് കഥാപാത്രം ആസ്വദകരുടെ മനസിൽ ഇപ്പോഴും ജ്വലിച്ച് നിൽക്കുന്നുണ്ടാകും. ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിക്കുന്ന തരത്തിലാണ് ധമാക്കയിലെ നായകനായി അരുൺകുമാറെത്തുന്നതെന്നും ഒമർ ലുലു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതൽ ആരാണ് നായകനെന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നുവെന്നും അതാണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. അരുണിന്‍റെ ഇത്രവർഷത്തെ അഭിനയ ജീവിതത്തിൽ കൊച്ചുവേഷങ്ങൾ കുറച്ചൊക്കെ ചെയ്‌തെങ്കിലും, ഈ കാലയളവിൽ ഒരിക്കൽ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല. 

അഡാറ് ലവിൽ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങൾ കൊണ്ട് ആ അവസരവും അരുണിൽ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോൾ കിട്ടിയതെന്ന് വിശ്വസിക്കുന്നതായും ഒമർ‌. 

ഒമർ ലുലുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതൽ പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് പടത്തിലെ നായകൻ എന്നത് .20 വർഷം മുൻപ് ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് ,ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച “അരുൺ ” ആണ് ധമാക്കയിലെ നായകൻ.പ്രൊജക്റ്റ് തുടങ്ങിയത് ചങ്ക്‌സ് ടീമിനെ cast ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും ,സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി .

ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ഒരുക്കുന്നതിനുള്ള അത്യാവശ്യം വലിയ ബഡ്ജറ്റ് ചിത്രത്തിന് ആവശ്യമായതുകൊണ്ട് , അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുൺ എന്ന കാരണം കൊണ്ട് മുൻപ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്നീട് പിന്മാറുകയുണ്ടായി .ഇതിനു ശേഷം MK നാസർ എന്ന പ്രൊഡ്യൂസർ അരുണിനെ നായകനായി ധമാക്ക ചെയ്യാൻ സധൈര്യം മുന്നോട്ട് വന്നു ,അദ്ദേഹത്തിന് ഒരു വലിയ നന്ദി

 


വാർത്തകൾ

Sign up for Newsletter



top