24
August 2019 - 12:23 pm IST

Download Our Mobile App

Flash News
Archives

Market

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

Published:19 July 2019

പവന് 200 രൂപ വര്‍ധിച്ച് 26,120 എന്ന പുതിയ റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്.  ഗ്രാമിന് 3265 രൂപയാണ് ഇന്നത്തെ വ്യാപാരം. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 25920 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്.  

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 200 രൂപ വര്‍ധിച്ച് 26,120 എന്ന പുതിയ റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്.  ഗ്രാമിന് 3265 രൂപയാണ് ഇന്നത്തെ വ്യാപാരം. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 25920 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്.  

അമെരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറിയതെന്നാണ് അഭിപ്രായപ്പെടുന്നത്. 

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെയാണ് സ്വര്‍ണവില മികച്ച നിരക്കിലേക്ക് ഉയരുകയായിരുന്നു. കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്‍റെ കസ്റ്റംസ് തീരുവ ഉയർത്തിയതും രാജ്യത്തെ സ്വർണവില കൂടാൻ കാരണമായതായും പറയുന്നവരുണ്ട്.

ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1443 ഡോളറാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലും സ്വർണവില വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടായിരിക്കുന്നത്. ജൂലൈ മാസം മാത്രം ഇതുവരെ പവന് 1,000 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. കേരളത്തിൽ ഉൾപ്പെടെ ഒരു മാസം മാത്രം കഴിഞ്ഞാൽ വിവാഹസീസണെത്തും. സ്വർണത്തിന് വിലവർധിക്കുന്നത് പല വിവാഹങ്ങളെയും ബാധിക്കുമെന്നാണ് ആശങ്ക. 


വാർത്തകൾ

Sign up for Newsletter



top