24
August 2019 - 4:17 pm IST

Download Our Mobile App

Flash News
Archives

National

priyanka-gandhi

പ്രിയങ്ക ഗാന്ധി കരുതൽ തടങ്കലിൽ; മിർസാപൂരിൽ നിരോധനാജ്ഞ

Published:19 July 2019

സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തത്. യുപിയിൽ ക്രമസമാധാനനില തകരുകയും കുറ്റകൃത്യങ്ങൾ വർധിച്ച് വരുകയുമാണെന്ന് ബിജെപി സർക്കാരിനെ വിമർശിച്ച് പ്രിയങ്ക പറഞ്ഞു.

ലഖ്നൗ: ഉത്തർപ്രദേശിൽ ഭൂമി തർക്കത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിനായി എത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തത്. യുപിയിൽ ക്രമസമാധാനനില തകരുകയും കുറ്റകൃത്യങ്ങൾ വർധിച്ച് വരുകയുമാണെന്ന് ബിജെപി സർക്കാരിനെ വിമർശിച്ച് പ്രിയങ്ക പറഞ്ഞു.

മിര്‍സാപൂരിലെത്തിയ പ്രിയങ്കയെ പൊലീസ് തടഞ്ഞതോടെ പ്രിയങ്കയും നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഒന്ന് കാണുകയും ആശ്വസിപ്പിക്കുകയും മാത്രമാണ് ആവശ്യം. ഒരു കരുണയുമില്ലാതെയാണ് അവരുടെ ഉറ്റവരെ കൊലപ്പെടുത്തിയത്. എന്‍റെ മകന്‍റെ പ്രായമുള്ള ഒരു ആൺകുട്ടിയും വെടിയേറ്റ് ആശുപത്രിയിൽ കഴിയുന്നുണ്ട്.

ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ ഇവിടെ തടഞ്ഞ് വച്ചിരിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. ബുധനാഴ്ച മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയതു. സംഭവത്തിൽ 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശക്തമായ അന്വേഷണം നടന്ന് വരുകയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top