24
August 2019 - 1:30 pm IST

Download Our Mobile App

Flash News
Archives

Kollywood

amala-paul

ആടൈ: ഫസ്റ്റ്, നൂൺ ഷോകൾ മുടങ്ങി; സാമ്പത്തിക പ്രതിസന്ധി

Published:19 July 2019

ന്ന് രാവിലെ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്, നൂൺ ഷോകൾ ആണ് മുടങ്ങിയത്. വൈകുന്നേരത്തോടെ കാര്യങ്ങൾ ശരിയാക്കാം എന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

അമല പോൾ പ്രധാനവേഷത്തിലെത്തുന്ന ആടൈ ചിത്രത്തിന്‍റെ ആദ്യ പ്രദർശനം മുടങ്ങി. ഇന്ന് രാവിലെ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്, നൂൺ ഷോകൾ ആണ് മുടങ്ങിയത്. വൈകുന്നേരത്തോടെ കാര്യങ്ങൾ ശരിയാക്കാം എന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണിതെന്ന് സൂചന. പണം അടയ്ക്കാത്തതിനെ തുടർന്ന് കീ ഡെലിവറി മെസേജ് (കെഡിഎം) ലഭിക്കാത്തതിനെ തുടർന്നാണിതെന്ന് റിപ്പോർട്ട്.

പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിൽ പ്രോസസിംഗ് ലാബുൾപ്പെടെയുള്ള പണമടവുകളിൽ വീഴ്ച വരുന്ന ഘട്ടത്തിലാണ് പൊതുവെ കെഡിഎം ഡെലിവറി ലാബുകളിൽ നിന്ന് നടക്കാതിരുന്നത്. ചിത്രത്തിനെതിരെ തമിഴ്നാട്ടിലെ രാഷ്‌ട്രീയ നേതാവും സാമൂഹ്യ പ്രവർത്തകയുമായ പ്രിയ രാജേശ്വരി നേരത്തെ രംഗത്തുവന്നിരുന്നു.

ചിത്രത്തിന് വിലക്കേർപ്പെടുത്തണമെന്ന് ഇവർ ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. ചിത്രത്തിന്‍റെ പ്രദർശനം മുടങ്ങിയതോടെ ആരാധകർ നിരാശയിലാണ്. ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് അല്ലെങ്കിൽ പകരം മറ്റൊരു ഷോ നൽകി ഒത്തുതീർപ്പാക്കാനാണ് നീക്കം. 

 


വാർത്തകൾ

Sign up for Newsletter



top