24
August 2019 - 3:44 pm IST

Download Our Mobile App

Flash News
Archives

Kerala

heavy-rainfall-malankara-dam-s-shutter-opened

കനത്ത മഴ: മലങ്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു; ജാഗ്രത നിർദേശം

Published:19 July 2019

ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്. ഇതേതുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെയാണ് ജലനിരപ്പ് അതിവേഗം ഉയർന്നത്.

തൊടുപുഴ: ശക്തമായ മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. ശക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടർ തുറന്നത്. ഇതിനെ തുടർന്ന് മൂവാറ്റുപുഴയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. 

ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്. ഇതേതുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെയാണ് ജലനിരപ്പ് അതിവേഗം ഉയർന്നത്.


വാർത്തകൾ

Sign up for Newsletter



top