24
August 2019 - 12:57 pm IST

Download Our Mobile App

Flash News
Archives

Religious

ramayanam

വി​ല​പേ​ശ​ലി​ന്‍റെ കേ​ക​യ ശൈ​ലി

Published:20 July 2019

രാ​​മാ​​യ​​ണ​​വും അ​​തി​​ൽ നി​​ന്ന് ഒ​​ട്ടും ഭി​​ന്ന​​മ​​ല്ല. ത​നി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്നു തോ​ന്നു​ന്ന ഒ​രു കാ​ര്യം യു​ക്തി​ഭ​ദ്ര​മാ​യി വാ​ദി​ച്ച്,​ സ​മ​ർ​ഥി​ച്ചു നേ​ടി​യെ​ടു​ക്കു​ക എ​ന്ന​ത് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ശൈ​ലി​യാ​ണെ​ങ്കി​ൽ അ​തി​ന്‍റെ പാ​ഠം കേ​ക​യ രാ​ജ​കു​മാ​രി​യി​ലൂ​ടെ ന​ൽ​കു​ന്നു ആ​ദി​ക​വി.

സ്ത്രീ​​പ​​ക്ഷ ചി​​ന്ത​​ക​​ൾ സാ​ർ​വ​കാ​ലി​ക​മാ​ണ്. ത്രേ​​താ​​യു​​ഗ​മാ​​യാ​​ലും ക​​ലി​​യു​​ഗ​​മാ​​യാ​​ലും അ​തി​നു മാ​റ്റ​മി​ല്ല. ഏ​​തൊ​​രു കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ​​യും ദ​​ശാ​​സ​​ന്ധി​​ക​​ളി​​ലെ നി​ർ​ണാ​യ​ക വ​​ഴി​​ത്തി​​രി​​​വു​ക​ൾ​ക്കു പി​​ന്നി​​ൽ ഒ​​രു സ്ത്രീ ​​സാ​​ന്നി​​ധ്യം ഉ​​ണ്ടാ​കും. രാ​​മാ​​യ​​ണ​​വും അ​​തി​​ൽ നി​​ന്ന് ഒ​​ട്ടും ഭി​​ന്ന​​മ​​ല്ല. ത​നി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്നു തോ​ന്നു​ന്ന ഒ​രു കാ​ര്യം യു​ക്തി​ഭ​ദ്ര​മാ​യി വാ​ദി​ച്ച്,​ സ​മ​ർ​ഥി​ച്ചു നേ​ടി​യെ​ടു​ക്കു​ക എ​ന്ന​ത് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ശൈ​ലി​യാ​ണെ​ങ്കി​ൽ അ​തി​ന്‍റെ പാ​ഠം കേ​ക​യ രാ​ജ​കു​മാ​രി​യി​ലൂ​ടെ ന​ൽ​കു​ന്നു ആ​ദി​ക​വി.

രാ​​മാ​​യ​​ണ​ത്തി​ൽ ഏ​​ഴു സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ലാ​​യി ഏ​​ഴു സ്ത്രീ​​ക​​ളാ​​ണ് ഗ​​തി​​വി​​ഗ​​തി​​ക​​ൾ തി​​രി​​ച്ചു​​വി​​ടു​​ന്ന​​ത്. കൈ​​കേ​​യി, സീ​​ത, ഊ​​ർ​മി​​ള, മ​​ന്ഥ​​ര, താ​​ര, മ​​ണ്ഡോ​​ദ​​രി, ശൂ​​ർ​​പ്പ​​ണ​​ഖ എ​​ന്നി​​വ​​രാ​​ണ​​വ​​ർ. ഈ ​​ഏ​​ഴു പേ​​രി​​ൽ കൈ​​കേ​​യി ത​​ന്നെ​​യാ​​ണ് രാ​​മാ​​വ​​താ​​ര ​ല​​ക്ഷ്യ​​ത്തി​​നു വേ​​ണ്ടി ആ​​ദ്യം രം​​ഗ​​ത്തെ​​ത്തു​​ന്ന​​ത്.

മ​​ക​​ൻ ഭ​​ര​​ത​​നു രാ​​ജ്യാ​​വ​​കാ​​ശം ന​​ൽ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം കൈ​​കേ​​യി​​യു​​ടെ സ്വാ​​ർ​​ഥ മോ​​ഹ​​മാ​​യി​​രു​​ന്നി​​ല്ല. അ​​തി​​സു​​ന്ദ​​രി​​യാ​​യ കൈ​​കേ​​യി​​യെ ഭാ​​ര്യ​​യാ​​ക്ക​​ണ​​മെ​​ന്ന ദ​​ശ​​ര​​ഥ​​ന്‍റെ ഉ​​ൽ​​ക്ക​​ട​​മാ​​യ ആ​​ഗ്ര​​ഹ​​മാ​​ണ് യ​​ഥാ​​ർ​​ത്ഥ​​ത്തി​​ൽ അ​തി​​നു കാ​ര​ണ​മാ​യ​ത്. കൈ​​കേ​​യി​​യെ വി​​വാ​​ഹം ചെ​​യ്തു ന​ൽ​ക​​ണ​​മെ​​ങ്കി​​ൽ അ​വ​ളി​ലു​​ണ്ടാ​​കു​​ന്ന മ​​ക​​നാ​​യി​​രി​​ക്ക​​ണം രാ​​ജ്യ​​വ​​കാ​​ശി എ​​ന്ന നി​ബ​ന്ധ​ന വ​​ച്ച​​ത് കേ​​ക​​യ രാ​​ജാ​​വാ​​ണ്. ദ​​ശ​​ര​​ഥ​​ന് മ​റ്റു ര​​ണ്ടു ഭാ​​ര്യ​​മാ​​രി​ൽ സ​​ന്താ​​ന​​ങ്ങ​​ളി​​ല്ല എ​​ന്ന അ​​റി​​വാ​​കാം കേ​​ക​​യ രാ​​ജാ​​വി​​നെ പ്രേ​​രി​​പ്പി​​ച്ച​​ത്. അ​ങ്ങ​നെ ക​ന്യാ​ശു​ൽ​ക്ക പ്ര​കാ​ര​മാ​യി​രു​ന്നു ആ ​വി​വാ​ഹം.

കൈ​​കേ​​യി​​യെ വി​​വാ​​ഹം ചെ​​യ്യു​​ന്ന​​തി​​ന് കൗ​​സ​​ല്യ​​യും സു​​മി​​ത്ര​​യും പൂ​​ർ​​ണ സ​​മ്മ​​തം ന​​ൽ​​കു​​ക​​യും ചെ​​യ്തു. മ​​ക്ക​​ളു​​ടെ രാ​​ജ്യാ​​വ​​കാ​​ശ കാ​​ര്യ​​ത്തി​​ൽ കൗ​​സ​​ല്യ​​യും സു​​മി​​ത്ര​​യും ദ​​ശ​​ര​​ഥ​​ന്‍റെ താ​​ല്പ​ര്യം സം​​ര​​ക്ഷി​​ക്ക​​പ്പെ​​ട​​ണ​​മെ​​ന്നേ ആ​​ഗ്ര​​ഹി​​ച്ചു​​ള്ളു. എ​​ന്തു​​കൊ​​ണ്ടെ​​ന്നാ​​ൽ രാ​​ജ​​വം​​ശ​​ത്തി​​ൽ ധ​​ർ​​മം പു​​ല​​ർ​​ത്താ​​ൻ സ​​ന്ന​​ദ്ധ​​രാ​​യ മ​​ക്ക​​ൾ മാ​​ത്ര​​മേ ജ​​നി​​ക്കു​​ക​​യു​​ള്ളു എ​​ന്ന് അ​​വ​​ർ​​ക്ക് ഉ​​റ​​പ്പു​​ണ്ടാ​​യി​​രു​​ന്നു. രാ​മ​നോ​ടു​ള്ള അ​തി​വാ​ത്സ​ല്യ​മു​ള്ള മാ​താ​വു ത​ന്നെ​യാ​ണ് കൈ​കേ​യി. രാ​മ​നെ രാ​ജാ​വാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​യു​മാ​യി വ​ന്ന മ​ന്ഥ​ര​യ്ക്ക് സ​മ്മാ​ന​ങ്ങ​ൾ വ​ച്ചു​നീ​ട്ടു​ക​യും അ​വ​രു​ടെ കു​ന്നാ​യ്മ​ക​ളെ ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്യു​ന്നു കൈ​കേ​യി. രാ​മ​നു ശേ​ഷം ഭ​ര​ത​നു രാ​ജാ​വാ​കാ​മ​ല്ലോ എ​ന്ന​താ​ണ് അ​വ​രു​ടെ ചി​ന്ത.

എ​ന്നാ​ൽ രാ​മ​ൻ രാ​ജാ​വാ​കു​ന്ന​പ​ക്ഷം ഭ​ര​ത​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​നും,​ ജീ​വ​നു ത​ന്നെ​യും അ​പ​ക​ട​മു​ണ്ടാ​കാ​മെ​ന്നും പ​ട്ട​മ​ഹി​ഷി സ്ഥാ​ന​ത്തു​നി​ന്ന് കൈ​കേ​യി ഭൃ​ത്യ​യാ​യി മാ​റാ​മെ​ന്നു​മു​ള്ള പ്ര​സ്താ​വ​ത്തി​ൽ ദ​ശ​ര​ഥ​ൻ പ​ണ്ടു വാ​ക്കു​ന​ൽ​കി​യ വ​ര​ങ്ങ​ൾ ചോ​ദി​ക്കാ​ൻ ആ ​അ​മ്മ ത​യാ​റാ​വു​ക​യാ​ണ്. ഭ​ര​ത​നെ രാ​ജാ​വാ​ക്കി​യാ​ൽ മാ​ത്രം പോ​രാ,​ രാ​മ​നെ പ​തി​ന്നാ​ലു വ​ർ​ഷം കാ​ട്ടി​ൽ അ​യ​യ്ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ​ത്തി​നു കാ​ര​ണം അ​താ​ണ്.   

പ​തി​ന്നാ​ലു വ​ർ​ഷ​ത്തെ ഭ​ര​ണം കൊ​ണ്ട് ഭ​ര​ത​ൻ കീ​ർ​ത്തി കൈ​വ​രി​ക്കു​മെ​ന്നും അ​തോ​ടെ രാ​മ​ന്‍റെ ജ​ന​പ്രീ​തി ന​ഷ്ട​മാ​കു​മെ​ന്നു​മു​ള്ള മ​ന്ഥ​ര​യു​ടെ വാ​ക്കു​ക​ൾ കൈ​കേ​യി അ​പ്പാ​ടെ സ്വീ​ക​രി​ക്കു​ന്നു. രാ​​മാ​​യ​​ണ​​ത്തി​​ൽ ശ​​ക്ത​​നാ​​യ ക​​ഥാ​​പാ​​ത്ര​​മാ​​ണ് ദ​​ശ​​ര​​ഥ​​നെ​​ങ്കി​​ലും കൈ​കേ​യി​യു​ടെ മു​ന്നി​ൽ അ​​ടി​​പ​​ത​​റി​​പ്പോ​​വു​​ന്നു. അ​വ​രു​ടെ നി​ർ​ബ​ന്ധ​ത്തി​നു മു​ന്നി​ൽ വ​ഴ​ങ്ങി തി​ക​ച്ചും നി​സ​ഹാ​യാ​നാ​യി പ​ട്ടാ​ഭി​ഷേ​കം ന​ട​ക്കേ​ണ്ട മ​ക​നെ കാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ടി​വ​രു​ന്നു ദ​ശ​ര​ഥ​ന്. 

ബ​​ന്ധ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന കെ​​ട്ടു​​പാ​​ടു​​ക​​ളി​​ൽ പു​​രു​​ഷ​​നാ​​ണ് പ​​ല​​പ്പോ​​ഴും നി​​സ​​ഹാ​​യ​​നാ​​വു​​ന്ന​​തെ​​ന്ന് വാ​​ല്മീ​​കി രാ​​മാ​​യ​​ണ​​ത്തി​​ലെ പ​​ല സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ലും ഉ​ദാ​ഹ​രി​ക്കു​ന്നു​​ണ്ട്. മ​​ര്യാ​​ദാ പു​​രു​​ഷോ​​ത്ത​​മ​​ൻ എ​​ന്നു കേ​​ൾ​​വി​​കേ​​ട്ട രാ​​മ​​നു പോ​​ലും ഒ​​ടു​​വി​​ൽ പ​​ഴി കേ​​ൾ​​ക്കേ​​ണ്ടി വ​​ന്നു എ​​ന്നോ​​ർ​​ക്കു​​ക. 


വാർത്തകൾ

Sign up for Newsletter



top