24
August 2019 - 12:45 pm IST

Download Our Mobile App

Flash News
Archives

Cricket

dhoni-army

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ധോണിയില്ല; രണ്ട് മാസം ടെറിട്ടോറിയൽ ആർമിക്കൊപ്പം

Published:20 July 2019

ബിസിസിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു കാര്യങ്ങൾക്ക് വ്യക്തത നൽകാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇപ്പോൾ എം.എസ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നില്ല.

മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ധോണി പിന്മാറി. അടുത്ത രണ്ടുമാസം ടെറിട്ടോറിയൽ ആർമിക്കൊപ്പം ചെലവിടും. ബിസിസിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു കാര്യങ്ങൾക്ക് വ്യക്തത നൽകാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇപ്പോൾ എം.എസ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നില്ല.

അദ്ദേഹം സൈനിക സേവനത്തിനായി രണ്ട് മാസം അവധിയെടുക്കുകയാണ്. അത് നേരത്തെ തന്നെ തീരുമാനിച്ച കാര്യമാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയേയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

സൈന്യത്തിൽ പാരച്യൂട്ട് റെജിമെന്‍റിലെ ലഫ്റ്റനന്‍റ് കേണലാണ് ധോണി. ഞായറാഴ്ചയാണ് വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. ഋഷഭ് പന്ത് വിൻഡീസിൽ ടെസ്റ്റ്, ഏകദിന, ട്വിന്‍റി ട്വന്‍റി പരമ്പരകളിൽ വിക്കറ്റ് കീപ്പറാകും.


വാർത്തകൾ

Sign up for Newsletter



top