24
August 2019 - 2:29 pm IST

Download Our Mobile App

Flash News
Archives

Mollywood

ഷാജി കൈലാസ് നിർമാതാവായി താക്കോല്‍ വരുന്നു 

Published:20 July 2019

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഹൻലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ഷാജി കൈലാസിനും ടീമിനും ഭാവുകങ്ങൾ നേർന്ന് കൊണ്ടാണ് ലാൽ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. 

കൊച്ചി: മലയാളികളെ ത്രസിപ്പിച്ച സിനിമകളുടെ സംവിധായകൻ ഷാജി കൈലാസ് ഒരിടവേളയ്ക്ക് ശേഷം നിര്‍മാതാവായി എത്തുന്നു. താക്കോല്‍ എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് നിർമാതാവുന്നത്.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഹൻലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ഷാജി കൈലാസിനും ടീമിനും ഭാവുകങ്ങൾ നേർന്ന് കൊണ്ടാണ് ലാൽ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. 

മാധ്യമപ്രവർത്തകൻ കിരൺ  പ്രഭാകർ രചനയും സംവിധാനവും നിർവഹിക്കുന്ന താക്കോൽ ക്രൈസ്‍തവ പശ്ചാത്തലത്തിലാണ് സജ്ജമാകുന്നത്. ഫാദർ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദർ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഇനിയയാണ് ചിത്രത്തിലെ  നായിക. സുധീർ കരമന, നെടുമുടി വേണു ,മീര വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top