24
August 2019 - 12:30 pm IST

Download Our Mobile App

Flash News
Archives

National

iran-captures-british-oil-tanker-central-govt-starts-rescue-for-indians

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാർ; രക്ഷപ്പെടുത്താൻ കേന്ദ്രം നടപടി തുടങ്ങി

Published:20 July 2019

ഇവരെ രക്ഷപ്പെടുത്താന്‍ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

ന്യൂഡൽഹി: അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരണം. ഇവരെ രക്ഷപ്പെടുത്താന്‍ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍, ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടികൂടിയത്. 

അതേസമയം, എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പലിന്‍റെ ഉടമകളായ കമ്പനി അറിയിച്ചു. ജീവനക്കാരിൽ നാവികനടക്കം 18 പേരും ഇന്ത്യാക്കാരാണ്. റഷ്യ, ഫിലിപ്പൈൻസ്, ലാത്വിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റ് അഞ്ച് പേർ. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്‍റെ കപ്പല്‍ ബ്രിട്ടന്‍ പിടികൂടിയിരുന്നു. ഈ കപ്പല്‍ തടങ്കലി‍ല്‍ വയ്‍ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ബ്രിട്ടന്‍റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.


വാർത്തകൾ

Sign up for Newsletter



top