24
August 2019 - 12:26 pm IST

Download Our Mobile App

Flash News
Archives

Other news

p-v-sindhu-enters-indonesian-open-badminton-final

ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്‍റൺ; സിന്ധു ഫൈനലിൽ

Published:20 July 2019

സെമി ഫൈനലിൽ ചൈനയുടെ ചെൻ യൂഫെയിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ലോക അഞ്ചാം സീഡായ സിന്ധു കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്കോർ: 21-19, 21-10.

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ വനിതാ സിംഗിള്‍സില്‍ ഇന്ത്യൻതാരം പി.വി. സിന്ധു ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ചൈനയുടെ ചെൻ യൂഫെയിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ലോക അഞ്ചാം സീഡായ സിന്ധു കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്കോർ: 21-19, 21-10. അതേസമയം, സിന്ധുവിന്‍റെ ആദ്യ ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലാണിത്.

രണ്ട് ഗെയിമിലും ചൈനീസ് എതിരാളിക്കെതിരേ ആദ്യം പിന്നിലായ സിന്ധു പിന്നീട് ശക്തമായി തിരിച്ചുവന്ന് വിജയം സ്വന്തമാക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നാലാം സീഡായ ജപ്പാൻ താരം അകാനെ യമഗൂച്ചിയെയാണ് സിന്ധുവിന് നേരിടേണ്ടത്. ഇന്ത്യ ഓപ്പൺ, കൊറിയ ഓപ്പൺ എന്നിവയാണ് സിന്ധു കിരീടം നേടിയ സൂപ്പർ സീരീസ് ടൂർണമെന്‍റുകൾ.


വാർത്തകൾ

Sign up for Newsletter



top