23
October 2019 - 9:04 am IST

Download Our Mobile App

Flash News
Archives

Travel

places-to-visit-in-rainy-season

മ​ഴ​യാ​ത്ര​യ്ക്ക് പ​റ്റി​യ ഇ​ട​ങ്ങ​ൾ

Published:20 July 2019

ഇ​ടു​ക്കി​യി​ലെ മ​ഴ​ക്കാ​ഴ്ച​ക​ൾ...

മ​ല​മു​ക​ളി​ൽ നി​ന്ന് മ​ഴ ആ​സ്വ​ദി​ക്കു​ക എ​ന്ന് പ​റ​യു​ന്ന​ത് ത​ന്നെ ഒ​രു പ്ര​ത്യേ​ക അ​നു​ഭൂ​തി​യാ​ണ്. മ​ഴ​ത്തു​ള്ളി​ക​ളെ ഏ​റ്റ​വും അ​ടു​ത്ത് ക​ണ്ട് ആ​സ്വ​ദി​ക്കാ​ൻ പ​റ്റി​യ ഇ​ട​മാ​ണ് ഹൈ​റേ​ഞ്ച്. മ​ഴ​യ്ക്കൊ​പ്പം കോ​ട​മ​ഞ്ഞും കൂ​ടി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും ഇ​ടു​ക്കി, മൂ​ന്നാ​ർ യാ​ത്ര​ക​ളി​ലെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. മാ​ത്ര​വു​മ​ല്ല ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. അ​തു​കൂ​ടാ​തെ വാ​ഗ​മ​ണ്ണി​ൽ മ​ഴ​ക്കാ​ല ട്രെ​ക്കിം​ഗു​മാ​കാം

അ​തി​ര​പ്പി​ള്ളി-​വാ​ഴ​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ടം...

മ​ഴ​ക്കാ​ല​മാ​യി​ക്ക​ഴി​ഞ്ഞാ​ൽ കാ​ണാ​ൻ ഏ​റ്റ​വും സു​ന്ദ​രം പാ​റ​യി​ടു​ക്കു​ക​ളി​ലൂ​ടെ ത​ട്ടി​ത​ട​ഞ്ഞെ​ത്തു​ന്ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളാ​ണ്. തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് അ​തി​ര​പ്പി​ള്ളി​ക്ക് എ​ത്താ​ൻ വ​ള​രെ എ​ളു​പ്പ​മാ​ണ്. അ​തി​ര​പ്പി​ള്ളി​യി​ലെ​ത്തു​ന്ന​തി​ന് മു​ൻ​പ് തു​മ്പൂ​ർ​മു​ഴി പു​ഴ​യോ​ര പാ​ർ​ക്കി​ലും ക​യ​റാം. അ​തി​ര​പ്പി​ള്ളി സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ തൊ​ട്ട​ടു​ത്ത വാ​ഴ​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ടം കൂ​ടി കാ​ണാ​തെ പോ​ക​രു​ത്. ഇ​വി​ടെ നി​ന്ന് വെ​റും അ​ഞ്ച് കി​ലോ​മീ​റ്റ​ർ മാ​റി​യാ​ൽ വാ​ഴ​ച്ചാ​ലി​ലെ​ത്താം. പ​ര​ന്നു കി​ട​ക്കു​ന്ന ചെ​റു​പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ മ​ല​വെ​ള്ളം കു​ത്തി​യൊ​ലി​ച്ചെ​ത്തു​ന്ന മ​നോ​ഹ​ര കാ​ഴ്ച​ക​ൾ ക​ണ്ടു നി​ൽ​ക്കാ​ൻ ത​ന്നെ ഒ​രു പ്ര​ത്യേ​ക ര​സ​മാ​ണ്. 

തു​ഷാ​ര​ഗി​രി​യെ​ന്ന വി​സ്മ​യം...

കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ തെ​ക്കേ​യ​റ്റ​ത്ത് വ​യ​നാ​ടി​നോ​ട് ചേ​ർ​ന്ന് പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​യി​ലാ​ണ് തു​ഷാ​ര​ഗി​രി. ഒ​രു ഭാ​ഗം ജീ​ര​ക​പ്പാ​റ വ​ന​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്. ശ​രി​ക്കു പ​റ​ഞ്ഞാ​ൽ ഒ​രു കാ​ന​ന​സു​ന്ദ​രി ത​ന്നെ​യാ​ണ് തു​ഷാ​ര​ഗി​രി. കോ​ഴി​ക്കോ​ടു റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ലാ​ണ് വ​ണ്ടി​യി​റ​ങ്ങു​തെ​ങ്കി​ല്‍ നേ​രെ പ​ഴ​യ സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​വു​ക. തു​ഷാ​ര​ഗി​രി​ക്ക് നേ​രി​ട്ടു​ള്ള ബ​സ് കു​റ​വാ​യി​രി​ക്കും. താ​മ​ര​ശ്ശേ​രി​ക്കു​ള്ള ബ​സ് കി​ട്ടും. അ​വി​ടെ നി​ന്നും തു​ഷാ​ര​ഗി​രി ബ​സി​നു പോ​കാം. അ​ല്ലെ​ങ്കി​ല്‍ വ​യ​നാ​ട​ന്‍ ബ​സി​നു ക​യ​റി അ​ടി​വാ​ര​ത്ത് ഇ​റ​ങ്ങു​ക. ചെ​മ്പു​തോ​ട് വ​ഴി 9 കി​ലോ​മീ​റ്റ​ർ ദൂ​ര​മേ​യു​ള്ളു. 

ഗ​വി​യും അ​ട​വി​യി​ലെ കു​ട്ട​വ​ഞ്ചി സ​വാ​രി​യും...

ഏ​തൊ​രു സ​ഞ്ചാ​രി​യു​ടെ​യും സ്വ​പ്ന സ​ങ്കേ​ത​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​മു​ഖ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഗ​വി. തോ​രാ​തെ പെ​യ്യു​ന്ന മ​ഴ ആ​സ്വ​ദി​ക്കാ​ൻ വ​ർ​ഷം തോ​റും നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യെ​ത്താ​റു​മു​ണ്ട്. കാ​ന​ന​ഭം​ഗി ആ​സ്വ​ദി​ച്ച് ബോ​ട്ടിം​ഗ് ന​ട​ത്താ​മെ​ന്ന​താ​ണ് ഗ​വി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണീ​യ​ത. അ​തോ​ടൊ​പ്പം കോ​ന്നി അ​ട​വി​യി​ലെ കു​ട്ട​വ​ഞ്ചി സ​വാ​രി​യും അ​തി​മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​ണ് ന​ൽ​കു​ക. മ​ഴ​ക്കാ​ല സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ല്‍ക്കാ​ന്‍ ക​ല്ലാ​റി​ന്‍റെ തീ​ര​ത്ത് കു​ട്ട​വ​ഞ്ചി​ക​ള്‍ നി​ര​നി​ര​യാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. 

ക​ട​ലും കാ​യ​ലും ചേ​രു​ന്നി​ടം...

ക​ട​ലും കാ​യ​ലും സം​ഗ​മി​ക്കു​ന്ന സ്ഥ​ല​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ പൂ​വാ​ർ. ക​ട​ലും കാ​യ​ലും ചേ​ര്‍ന്ന് അ​തി​രു തീ​ര്‍ക്കു​ന്ന അ​ഴി​മു​ഖ​മാ​ണ് പൂ​വാ​റി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. നെ​യ്യാ​ര്‍ ന​ദി അ​റ​ബി​ക്ക​ട​ലു​മാ​യി സം​ഗ​മി​ക്കു​ന്ന സ്ഥ​ല​വും പൂ​വാ​ര്‍ ത​ന്നെ​യാ​ണ്. മ​ഴ​യി​ല്‍ കാ​യ​ലി​ന്‍റെ​യും ക​ട​ലി​ന്‍റെ​യും സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കേ​ണ്ട​വ​ര്‍ ഒ​ന്നും നോ​ക്ക​ണ്ട.. നേ​രേ വി​ട്ടോ പൂ​വാ​റി​ലേ​ക്ക്.​പൂ​വാ​ര്‍ ദ്വീ​പി​ലെ കാ​ടു​ക​ള്‍ക്കി​ട​യി​ലൂ​ടെ ബോ​ട്ടി​ങ് സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന്ത​പു​രം സെ​ന്‍ട്ര​ല്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് 20 കി​ലോ​മീ​റ്റ​ര്‍ ദൂ​രം മാ​ത്ര​മേ പൂ​വാ​റി​ലേ​ക്കു​ള്ളു. നെ​യ്യാ​റ്റി​ന്‍ക​ര റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ലി​റ​ങ്ങി​യാ​ല്‍ 12 കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ച്ചാ​ല്‍ മ​തി ഇ​വി​ടെ​യെ​ത്താ​ന്‍. കോ​വ​ള​ത്തു​നി​ന്നും 12 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് പൂ​വാ​റി​ലേ​ക്കു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top