24
August 2019 - 12:49 pm IST

Download Our Mobile App

Flash News
Archives

Wellness

ayurvedic-treatment-with-plants

ചെ​​ടി​​ക​​ള്‍കൊ​​ണ്ട് ചി​​കി​​ത്സി​​ക്കാം

Published:20 July 2019

ഭാ​​ര​​തം ലോ​​ക​​ത്തി​​നു ന​​ല്‍കി​​യ മ​​ഹ​​ത്താ​​യ ജീ​​വി​​ത ച​​ര്യ​​യും ചി​​കി​​ത്സ​​യു​​മാ​​ണ് ആ​​യു​​ര്‍വേ​​ദം. ആ​​യു​​ര്‍വേ​​ദ​​ത്തെ അ​​റി​​യു​​ന്ന​​ത് ന​​മ്മു​​ടെ പ​​രി​​സ​​ര​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള, ജൈ​​വ​​സ​​മ്പ​​ത്തി​​നെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​നം കൂ​​ടി​​യാ​​ണ്.​

ഭാ​​ര​​തം ലോ​​ക​​ത്തി​​നു ന​​ല്‍കി​​യ മ​​ഹ​​ത്താ​​യ ജീ​​വി​​ത ച​​ര്യ​​യും ചി​​കി​​ത്സ​​യു​​മാ​​ണ് ആ​​യു​​ര്‍വേ​​ദം. ആ​​യു​​ര്‍വേ​​ദ​​ത്തെ അ​​റി​​യു​​ന്ന​​ത് ന​​മ്മു​​ടെ പ​​രി​​സ​​ര​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള, ജൈ​​വ​​സ​​മ്പ​​ത്തി​​നെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​നം കൂ​​ടി​​യാ​​ണ്.​ആ​​യു​​ര്‍വേ​​ദം മാ​​ത്ര​​മ​​ല്ല അ​​ലോ​​പ്പ​​തി, ഹോ​​മി​​യോ​​പ്പ​​തി തു​​ട​​ങ്ങി എ​​ല്ലാ ചി​​കി​​ത്സാ ശാ​​ഖ​​ക​​ളി​​ലും ഭൂ​​രി​​ഭാ​​ഗം ഔ​​ഷ​​ധ​​ങ്ങ​​ളും സ​​സ്യ​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​ണ് ത​​യ്യാ​​റാ​​ക്കു​​ന്ന​​ത്. ആ​​ര്യ​​ന്‍മാ​​ര്‍ കൊ​​ണ്ടു​​വ​​ന്ന ആ​​യു​​ര്‍വേ​​ദം .ആ​​ത്രേ​​യ മ​​ഹ​​ര്‍ഷി​​യി​​ല്‍ നി​​ന്ന് ശി​​ഷ്യ​​പ​​ര​​മ്പ​​ര​​വ​​ഴി പ്ര​​ച​​രി​​ച്ച ജീ​​വി​​ത​​രീ​​തി​​യാ​​ണ് ആ​​യു​​ര്‍വേ​​ദം. ഹി​​മാ​​ല​​യ​​ന്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വ​​സി​​ച്ചി​​രു​​ന്ന ആ​​ര്യ​​ന്മാ​​രാ​​ണ് ഇ​​താ​​ദ്യം കൈ​​കാ​​ര്യം ചെ​​യ്തി​​രു​​ന്ന​​ത്. 

കേ​​ര​​ള​​ത്തി​​ല്‍ പ്ര​​ച​​രി​​പ്പി​​ച്ച​​ത് വാ​​ഗ്ഭ​​ട​​ന്‍മാ​​ര്‍

ഹി​​മാ​​ല​​യ​​ന്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ നി​​ന്നും ഭാ​​ര​​ത​​ത്തി​​ന്‍റെ തെ​​ക്കു​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് നീ​​ങ്ങി​​യ ആ​​ര്യ​​ന്‍മാ​​രെ ഔ​​ഷ​​ധ​​സ​​സ്യ​​സ​​മൃ​​ദ്ധ​​മാ​​യ കേ​​ര​​ളം ആ​​ക​​ര്‍ഷി​​ച്ചു. ആ​​ത്രേ​​യ മ​​ഹ​​ര്‍ഷി​​യി​​ല്‍ നി​​ന്ന്പ്ര​​ച​​രി​​ച്ച ഈ ​​ചി​​കി​​ത്സാ രീ​​തി അ​​ഷ്ടാം​​ഗ​​സം​​ഗ്ര​​ഹം, അ​​ഷ്ടാം​​ഗ​​ഹൃ​​ദ​​യം എ​​ന്നീ ഗ്ര​​ന്ഥ​​ങ്ങ​​ളി​​ലൂ​​ടെ കേ​​ര​​ള​​ത്തി​​ല്‍ പ്ര​​ച​​രി​​പ്പി​​ച്ച​​ത് വാ​​ഗ്ഭ​​ട​​ന്‍മാ​​രാ​​ണ്. ആ​​യു​​ര്‍വേ​​ദ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി അ​​നേ​​കം വാ​​ഗ്ഭ​​ട​​ന്‍മാ​​രെ​​പ്പ​​റ്റി പ​​ര​​മാ​​ര്‍ശ​​മു​​ണ്ട്. അ​​വ​​രി​​ല്‍ മൂ​​ന്നു​​പേ​​രാ​​ണ് പ്ര​​സി​​ദ്ധ​​ര്‍. അ​​ഷ്ടാം​​ഗ​​ഹൃ​​ദ​​യ​​ത്തി​​ന്‍റെ ക​​ര്‍ത്താ​​വ്, അ​​ഷ്ടാം​​ഗ​​സം​​ഗ്ര​​ഹ​​ത്തി​​ന്‍റെ ക​​ര്‍ത്താ​​വ്, ര​​ത്ന​​സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ ക​​ര്‍ത്താ​​വ് എ​​ന്നി​​വ​​രാ​​ണ​​വ​​ര്‍. ആ​​ല​​പ്പു​​ഴ​​യി​​ലെ ചേ​​ര്‍ത്ത​​ല​​യി​​ല്‍ വ​​ച്ചാ​​ണ് ഈ ​​ഗ്ര​​ന്ഥ​​ങ്ങ​​ള്‍ ര​​ചി​​ച്ച​​തെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു.

എ​​ഴു​​പ​​ത്ത​​ഞ്ചു ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ​​യി​​ല്‍

ഔ​​ഷ​​ധ​​സ​​സ്യ​​ങ്ങ​​ളാ​​ല്‍ സ​​മൃ​​ദ്ധ​​മാ​​യ രാ​​ജ്യ​​മാ​​ണ് ഇ​​ന്ത്യ. ലോ​​ക​​ത്തി​​ലാ​​കാ​​മാ​​ന​​മു​​ള്ള ഔ​​ഷ​​ധ​​സ​​സ്യ​​ങ്ങ​​ളു​​ടെ 75 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ​​യി​​ല്‍ കാ​​ണ​​പ്പെ​​ടു​​ന്നു.​​ഇ​​ന്ത്യ​​യു​​ടെ  കാ​​ലാ​​വ​​സ്ഥ, മ​​ഴ, മ​​ണ്ണ്, മ​​റ്റു സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ, സ​​മു​​ദ്ര​​നി​​ര​​പ്പി​​ല്‍നി​​ന്നു​​ള്ള ഉ​​യ​​രം എ​​ന്നി​​വ ഔ​​ഷ​​ധ​​സ​​സ്യ​​ങ്ങ​​ളു​​ടെ വ​​ള​​ര്‍ച്ച​​യ്ക്ക് അ​​നു​​ഗു​​ണ​​മാ​​യ​​താ​​ണ്. ആ​​യി​​ര​​ത്തി അ​​ഞ്ഞൂ​​റി​​ലേ​​റെ​​യി​​നം  ഔ​​ഷ​​ധ​​സ​​സ്യ​​ങ്ങ​​ള്‍ ഇ​​വി​​ടെ വ​​ള​​രു​​ന്ന​​താ​​യി തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​തി​​ല്‍ പ​​ല​​തി​​നെ​​യും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ന്‍ ഇ​​ന്നും ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല.​​വ​​ന​​ന​​ശീ​​ക​​ര​​ണ​​വും കാ​​ലാ​​വ​​സ്ഥ​​യി​​ലെ താ​​ള​​പ്പി​​ഴ​​ക​​ളും ന​​മ്മു​​ടെ ഔ​​ഷ​​ധ​​സ​​സ്യ​​സ​​മ്പ​​ത്ത് നാ​​മാ​​വ​​ശേ​​ഷ​​മാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു.

ത്രി​​ഫ​​ല 

ക​​ടു​​ക്ക, നെ​​ല്ലി​​ക്ക, താ​​ന്നി​​ക്ക എ​​ന്നീ ഫ​​ല​​ങ്ങ​​ള്‍ ഉ​​ണ​​ക്കി​​പ്പൊ​​ടി​​ച്ച് ത​​യ്യാ​​റാ​​ക്കു​​ന്ന ഔ​​ഷ​​ധ​​ക്കൂ​​ട്ടാ​​ണ് ത്രി​​ഫ​​ല. ത്രി​​ഫ​​ല ആ​​ഗ്നേ​​യ​​ഗ്ര​​ന്ഥി​​യി​​ലെ അ​​ര്‍ബു​​ദം ശ​​മി​​പ്പി​​ക്കു​​മെ​​ന്ന് ബ്രി​​ട്ട​​നി​​ലെ പീ​​റ്റ് ബ​​ര്‍ഗ് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ കാ​​ന്‍സ​​ര്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ന​​ട​​ത്തി​​യ പ​​ഠ​​നം തെ​​ളി​​യി​​ക്കു​​ക​​യു​​ണ്ടാ​​യി. ഡോ. ​​സ​​ഞ്ജ​​യ് കെ. ​​ശ്രീ​​വാ​​സ്ത​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ന്ന പ​​ഠ​​ന​​ത്തി​​ന്‍റെ ഫ​​ലം 2007 ജൂ​​ണി​​ലാ​​ണ് പു​​റ​​ത്തു വ​​ന്ന​​ത്. ത്രി​​ഫ​​ല​​ചൂ​​ര്‍ണം നേ​​ത്ര​​രോ​​ഗം, വി​​ള​​ര്‍ച്ച, ചു​​മ, പ​​നി എ​​ന്നീ രോ​​ഗ​​ങ്ങ​​ളു​​ടെ ശ​​മ​​ന​​ത്തി​​നാ​​യി പ​​ണ്ടു​​മു​​ത​​ലേ കേ​​ര​​ളീ​​യ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ചു വ​​രു​​ന്ന​​താ​​ണ്. 

ത്രി​​ക​​ടു 

ചു​​ക്ക്, കു​​രു​​മു​​ള​​ക്, തി​​പ്പ​​ലി, ഇ​​വ മൂ​​ന്നും കൂ​​ടി​​ച്ചേ​​ര്‍ന്ന​​താ​​ണ് ത്രി​​ക​​ടു. ചു​​മ, പ​​നി, ജ​​ല​​ദോ​​ഷം, ന്യൂ​​മോ​​ണി​​യ എ​​ന്നീ രോ​​ഗ​​ങ്ങ​​ള്‍ക്ക് ത്രി​​ക​​ടു ക​​ഷാ​​യം ന​​ല്ല​​താ​​ണ്

ച​​തു​​ഭൂ​​ഷ​​ണം 

കു​​രു​​മു​​ള​​ക്, തി​​പ്പ​​ലി, ചു​​ക്ക്, തി​​പ്പ​​ലി​​മൂ​​ലം ഇ​​വ​​യാ​​ണ് ച​​തു​​ഭൂ​​ഷ​​ണം 

പ​​ഞ്ച​​വ​​ല്‍ക്ക​​ല​​ങ്ങ​​ള്‍ 

പേ​​രാ​​ല്‍, അ​​ത്തി, ഇ​​ത്തി, അ​​ര​​യാ​​ല്‍, ക​​ല്ലാ​​ല്‍ എ​​ന്നീ അ​​ഞ്ചു​​വൃ​​ക്ഷ​​ങ്ങ​​ളു​​ടെ തൊ​​ലി​​യാ​​ണ് പ​​ഞ്ച​​വ​​ല്‍ക്ക​​ല​​ങ്ങ​​ള്‍. ഇ​​ത് ര​​ക്ത​​ശു​​ദ്ധി​​യു​​ക്ക് ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​ണ്.

അ​​ഷ്ട​​ഗ​​ന്ധം 

അ​​കി​​ല്‍, ച​​ന്ദ​​നം, ഗു​​ല്‍ഗു​​ലു, മാ​​ഞ്ചി, കു​​ങ്കു​​മം, കൊ​​ട്ടം, രാ​​മ​​ച്ചം, ഇ​​രു​​വേ​​ലി എ​​ന്നി​​വ ചേ​​ര്‍ന്ന​​താ​​ണ് അ​​ഷ്ട​​ഗ​​ന്ധം. ഇ​​ത് പു​​ക​​യ്ക്കു​​മ്പോ​​ള്‍ അ​​ന്ത​​രീ​​ക്ഷം ശു​​ദ്ധി​​യാ​​കു​​ന്നു.

നാ​​ല്‍പാ​​മ​​രം 

അ​​ത്തി, ഇ​​ത്തി, അ​​ര​​യാ​​ല്‍, പേ​​രാ​​ല്‍ എ​​ന്നീ ആ​​ല്‍വ​​ര്‍ഗ​​ത്തി​​ല്‍പ്പെ​​ട്ട​​തും പാ​​ലു​​ള്ള​​തു​​മാ​​യ മ​​ര​​ങ്ങ​​ളെ ചേ​​ര്‍ത്തു പ​​റ​​യു​​ന്ന പേ​​രാ​​ണ് നാ​​ല്‍പാ​​മ​​രം. നാ​​ല്‍പാ​​മ​​ര​​മി​​ട്ട് തി​​ള​​പ്പി​​ച്ച വെ​​ള്ളം ത്വ​​ക്ക് രോ​​ഗ​​ത്തെ അ​​ക​​റ്റു​​ന്നു.​.

സി​​സ്സ​​ര്‍പ്പ​​ഗ​​ന്ധി - ര​​ക്ത​​സ​​മ്മ​​ര്‍ദ്ദ​​ത്തി​​നു സി​​ദ്ധൗ​​ഷ​​ധം അ​​മ​​ല്‍പ്പൊ​​രി എ​​ന്നും ഇ​​തി​​നു പേ​​രു​​ണ്ട്. . അ​​മ​​ല്‍പ്പൊ​​രി​​യു​​ടെ വേ​​രി​​ല്‍ നി​​ന്നാ​​ണ് ര​​ക്ത​​സ​​മ്മ​​ര്‍ദ്ദ​​ത്തി​​നു​​ള്ള സി​​ദ്ധൗ​​ഷ​​ധ​​മാ​​യ സെ​​ര്‍പ്പാ​​സി​​ന്‍ എ​​ന്ന ഗു​​ളി​​ക ഉ​​ണ്ടാ​​ക്കു​​ന്ന​​ത്. സെ​​ര്‍പ്പാ​​സി​​ന്‍ ര​​ക്ത​​ധ​​മി​​നി​​ക​​ളെ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം ത​​ല​​ച്ചോ​​റി​​ലു​​ള്ള നാ​​ഡി​​ക​​ളെ ഉ​​ദ്ദീ​​പി​​പ്പി​​ച്ച് ഉ​​റ​​ക്കം ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​ന് സ​​ഹാ​​യി​​ക്കു​​ന്നു. സ​​ര്‍പ്പ​​ഗ​​ന്ധി​​യു​​ടെ വേ​​രി​​ലെ  ക​​റ​​യി​​ല്‍ അ​​ട​​ങ്ങി​​യി​​ട്ടു​​ള്ള റി​​സ​​ര്‍പ്പി​​ന്‍ എ​​ന്ന ആ​​ല്ക്ക​​ലോ​​യ്ഡ് ആ​​ണ് ഔ​​ഷ​​ധ​​ഗു​​ണ​​ത്തി​​ന് കാ​​ര​​ണം. മ​​നോ​​രോ​​ഗ​​ചി​​കി​​ത്സ​​യ്ക്കും ഇ​​തു​​പ​​യോ​​ഗി​​ച്ചു​​വ​​രു​​ന്നു.

മ​​ല​​മ്പ​​നി​​ക്കെ​​തി​​രെ സി​​ങ്കോ​​ണ 

മ​​ല​​മ്പ​​നി (മ​​ലേ​​റി​​യ) രോ​​ഗ​​ത്തെ ശ​​മി​​പ്പി​​ക്കാ​​ന്‍ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ള്ള ക്വി​​നൈ​​ന്‍ എ​​ന്ന ഔ​​ഷ​​ധം സി​​ങ്കോ​​ണ മ​​ര​​ത്തി​​ന്‍റെ പ​​ട്ട​​യി​​ല്‍ നി​​ന്നാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. സി​​ങ്കോ​​ണ​​യു​​ടെ മ​​ര​​ത്തൊ​​ലി​​ക​​ഷാ​​യം മ​​ല​​മ്പ​​നി​​ക്കു ന​​ല്ല മ​​രു​​ന്നാ​​ണെ​​ന്നു ക​​ണ്ടെ​​ത്തി​​യ​​ത് തെ​​ക്കേ അ​​മെ​​രി​​ക്ക​​യി​​ലെ നാ​​ട്ടു​​വൈ​​ദ്യ​​ന്മാ​​രാ​​ണ്. . ഇ​​ന്ത്യ​​യി​​ല്‍ നീ​​ല​​ഗി​​രി, അ​​സം, ഡാ​​ര്‍ജി​​ലി​​ങ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഇ​​തു കൃ​​ഷി ചെ​​യ്തു​​വ​​രു​​ന്നു.

ഉ​​ഷ​​മ​​ല​​രി - അ​​ര്‍ബു​​ദ​​ത്തി​​ന് 

നി​​ത്യ​​ക​​ല്യാ​​ണി, ശ​​വം​​നാ​​റി, ശ​​വ​​ക്കോ​​ട്ട​​പ്പ​​ച്ച എ​​ന്നീ പേ​​രു​​ക​​ളി​​ലും ഇ​​ത​​റി​​യ​​പ്പെ​​ടു​​ന്നു. അ​​പ്പോ​​സൈ​​നേ​​സീ കു​​ടും​​ബ​​ത്തി​​ല്‍പ്പെ​​ട്ട ഉ​​ഷ​​മ​​ല​​രി​​ക്ക് ര​​ണ്ട് വ​​ക​​ഭേ​​ദ​​ങ്ങ​​ളു​​ണ്ട്. ചു​​വ​​ന്ന പൂ​​വു​​ണ്ടാ​​കു​​ന്ന നി​​ത്യ​​ക​​ല്യാ​​ണി​​യു​​ടെ  ശാ​​സ്ത്ര​​നാ​​മം വി​​ന്‍ക​​റോ​​സി​​യ. വെ​​ളു​​ത്ത പൂ​​വു​​ണ്ടാ​​കു​​ന്ന​​വ വി​​ന്‍ക ആ​​ല്‍ബ. കു​​ട്ടി​​ക​​ളെ  ബാ​​ധി​​ക്കു​​ന്ന ര​​ക്താ​​ര്‍ബു​​ദ​​ത്തി​​നു​​ള്ള ഔ​​ഷ​​ധ​​മാ​​ണ് ഇ​​തി​​ന്‍റെ ഇ​​ല​​ക​​ളി​​ല്‍ നി​​ന്ന് ല​​ഭി​​ക്കു​​ന്ന​​ത്.

ചു​​ക്ക് എ​​ന്ന മ​​ഹൗ​​ഷ​​ധി

ഇ​​ഞ്ചി പ്ര​​ത്യേ​​ക രീ​​തി​​യി​​ല്‍ ഉ​​ണ​​ക്കി​​യെ​​ടു​​ത്ത​​താ​​ണ് ചു​​ക്ക്. ആ​​യു​​ര്‍വേ​​ദ​​ത്തി​​ലെ മി​​ക്ക ഔ​​ഷ​​ധ​​ങ്ങ​​ളി​​ലും ചേ​​രു​​വ​​യാ​​യ​​തു​​കൊ​​ണ്ട് ചു​​ക്കി​​ന് മ​​ഹൗ​​ഷ​​ധി എ​​ന്നും പേ​​രു​​ണ്ട്. ഇ​​ഞ്ചി ദ​​ഹ​​ന​​ശ​​ക്തി വ​​ര്‍ദ്ധി​​പ്പി​​ക്കു​​ന്ന ശ​​ക്ത​​മാ​​യ ഒ​​രു ഔ​​ഷ​​ധ​​മാ​​ണ്. ഇ​​ഞ്ചി​​യു​​ടെ ജ​​ന്മ​​ദേ​​ശം ഇ​​ന്ത്യ​​യാ​​ണ്.​

സു​​ഗ​​ന്ധ​​തൈ​​ല​​ങ്ങ​​ള്‍ 

ഔ​​ഷ​​ധ സ​​സ്യ​​ങ്ങ​​ളി​​ല്‍ നി​​ന്നു ല​​ഭി​​ക്കു​​ന്ന സു​​ഗ​​ന്ധ​​തൈ​​ല​​ങ്ങ​​ള്‍ പ​​ല മ​​രു​​ന്നു​​ക​​ളി​​ലും ചേ​​ര്‍ക്കു​​ന്നു​​ണ്ട്. ഇ​​തു​​കൂ​​ടാ​​തെ മൗ​​ത്ത് വാ​​ഷ്, സൗ​​ന്ദ​​ര്യ​​വ​​ര്‍ധ​​ക വ​​സ്തു​​ക്ക​​ള്‍, സോ​​പ്പു​​ക​​ള്‍ എ​​ന്നി​​വ​​യി​​ലും അ​​ണു​​നാ​​ശി​​നി സ്വ​​ഭാ​​വ​​മു​​ള്ള​​വ ഭ​​ക്ഷ​​ണം കേ​​ടു​​കൂ​​ടാ​​തെ സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നും ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്നു.

ബു​​ദ്ധി​​വി​​ക​​സി​​ക്കാ​​ന്‍ ബ്ര​​ഹ്മി 

ശീ​​ത​​കാ​​മി​​നി എ​​ന്നും ബ്ര​​ഹ്മി​​ക്കു പേ​​രു​​ണ്ട്.  നാ​​ഡി​​ക​​ളെ ഉ​​ത്തേ​​ജി​​പ്പി​​ക്കാ​​നും ഹൃ​​ദ​​യ​​ഭി​​ത്തി​​ക​​ളു​​ടെ സ​​ങ്കോ​​ച വി​​കാ​​സ​​ക്ഷ​​മ​​ത വ​​ര്‍ധി​​പ്പി​​ക്കാ​​നും ബ്ര​​ഹ്മി​​നീ​​രി​​ന്  ക​​ഴി​​വു​​ണ്ട്.

ഹൃ​​ദ​​യ​​ത്തി​​നും വൃ​​ക്ക​​യ്ക്കും ത​​ഴു​​താ​​മ 

ഹൃ​​ദ​​യ​​ത്തെ​​യും വൃ​​ക്ക​​യെ​​യും ഒ​​രു​​പോ​​ലെ ഉ​​ത്തേ​​ജി​​പ്പി​​ക്കു​​ന്ന ഔ​​ഷ​​ധ​​സ​​സ്യ​​മാ​​ണ് ത​​ഴു​​താ​​മ അ​​ഥ​​വാ പു​​ന​​ര്‍ന​​വ. പൊ​​ട്ടാ​​സ്യം നൈ​​ട്രേ​​റ്റ് ധാ​​രാ​​ള​​മാ​​യി അ​​ട​​ങ്ങി​​യി​​ട്ടു​​ള്ള​​തി​​നാ​​ല്‍ ത​​ഴു​​താ​​മ മൂ​​ത്ര​​വി​​സ​​ര്‍ജ​​ന​​ത്തെ ഉ​​ത്തേ​​ജി​​പ്പി​​ക്കു​​ന്നു.

ആ​​ട​​ലോ​​ട​​ക​​ത്തി​​ല്‍ നി​​ന്ന് വാ​​സി​​സൈ​​ന്‍ 

ആ​​ട​​ലോ​​ട​​ക​​ത്തി​​ല്‍ നി​​ന്ന് ല​​ഭി​​ക്കു​​ന്ന വാ​​സി​​സൈ​​ന്‍ എ​​ന്ന ആ​​ല്‍ക്ക​​ലോ​​യ്ഡി​​ന് ര​​ക്ത​​ത്തി​​ലെ പ്ലേ​​റ്റ്ല​​റ്റു​​ക​​ളു​​ടെ എ​​ണ്ണം വ​​ര്‍ധി​​പ്പി​​ച്ച് ര​​ക്ത​​പ്ര​​വാ​​ഹം നി​​ര്‍ത്തു​​വാ​​നു​​ള്ള ക​​ഴി​​വു​​ണ്ട്. അ​​ക്കാ​​ന്‍തേ​​സി കു​​ടും​​ബ​​ത്തി​​ല്‍പ്പെ​​ട്ട ആ​​ട​​ലോ​​ട​​കം ര​​ണ്ടു ത​​ര​​മു​​ണ്ട്.​​ഔ​​ഷ​​ധ ഗു​​ണം കൂ​​ടു​​ത​​ലു​​ള്ള​​ത് ചെ​​റി​​യ ആ​​ട​​ലോ​​ട​​ക​​ത്തി​​നാ​​ണ്.

വാ​​താ​​രി എ​​ന്ന ആ​​വ​​ണ​​ക്ക് 

എ​​ല്ലാ വാ​​ത​​രോ​​ഗ​​ങ്ങ​​ള്‍ക്കും ഉ​​ത്ത​​മ ഔ​​ഷ​​ധ​​മാ​​ണ് എ​​ന്ന​​തു​​കൊ​​ണ്ടാ​​ണ് ഇ​​തി​​ന് വ​​താ​​രി എ​​ന്ന പേ​​രു വ​​ന്ന​​ത്. ആ​​വ​​ണ​​ക്കി​​ന്‍റെ വി​​ത്തി​​ല്‍ റി​​സി​​ന്‍ എ​​ന്ന ഗ്ലൈ​​ക്കോ പ്രോ​​ട്ടീ​​ന്‍ അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ഇ​​ത് ഏ​​റ്റ​​വും വി​​ഷ​​ശ​​ക്തി​​യു​​ള്ള ഒ​​രു പ്രോ​​ട്ടീ​​നാ​​ണ്. വി​​ത്ത് ആ​​ട്ടി എ​​ണ്ണ എ​​ടു​​ക്കു​​മ്പോ​​ള്‍ റി​​സി​​ന്‍ പു​​റ​​ത്തു​​പോ​​കു​​ന്നു.
 
കൊ​​ഴു​​പ്പി​​നെ അ​​ലി​​യി​​ക്കു​​ന്ന അ​​ല്ലി​​സി​​ന്‍ 

വെ​​ളു​​ത്തു​​ള്ളി​​യി​​ല്‍ അ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന അ​​ല്ലി​​സി​​ന്‍ എ​​ന്ന എ​​ണ്ണ ശ​​രീ​​ര​​ത്തി​​ലെ അ​​ധി​​ക കൊ​​ഴു​​പ്പി​​നെ അ​​ലി​​യി​​ച്ചു ക​​ള​​യു​​ന്നു. ലി​​ല്ലി​​യേ​​സി കു​​ടും​​ബ​​ത്തി​​ല്‍പ്പെ​​ട്ട​​വെ​​ളു​​ത്തു​​ള്ളി​​യു​​ടെ ശാ​​സ്ത്ര​​നാ​​മം - അ​​ല്ലി​​യ​​വം സ​​റ്റൈ​​വം . കേ​​ര​​ള​​ത്തി​​ല്‍ മ​​റ​​യൂ​​രി​​ലെ വ​​ട്ട​​വ​​ട​​യി​​ല്‍ വെ​​ളു​​ത്തു​​ള്ളി കൃ​​ഷി​​ചെ​​യ്യു​​ന്നു.

ഹോ​​ര്‍ത്തൂ​​സ് മ​​ല​​ബാ​​റി​​ക്ക​​സ് 

ഔ​​ഷ​​ധ​​സ​​സ്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍ സം​​ഗ്ര​​ഹി​​ച്ച് ഭാ​​ര​​തം ലോ​​ക​​ത്തി​​നു ന​​ല്‍കി​​യ അ​​തു​​ല്യ​​സം​​ഭാ​​വ​​ന​​യാ​​ണ് ഹോ​​ര്‍ത്തൂ​​സ്  ഇ​​ന്‍ഡി​​ക്കൂ​​സ് മ​​ല​​ബാ​​റി​​ക്ക​​സ്.  മ​​ല​​യാ​​ള ലി​​പി ആ​​ദ്യം അ​​ച്ച​​ടി​​ച്ചു വ​​ന്ന പു​​സ്ത​​ക​​വും ഇ​​തു​​ത​​ന്നെ. കൊ​​ച്ചി​​യി​​ലെ ഡ​​ച്ചു​​ഗ​​വ​​ര്‍ണ​​ര്‍ ആ​​യി​​രു​​ന്ന വാ​​ന്‍റീ​​ഡി​​ന്‍റെ​​പേ​​രി​​ലാ​​ണ്  ഈ ​​ഗ്ര​​ന്ഥം അ​​റി​​യ​​പ്പെ​​ടു​​ന്ന​​തെ​​ങ്കി​​ലും ഇ​​തി​​ന്‍റെ യ​​ഥാ​​ര്‍ത്ഥ ര​​ച​​യി​​താ​​വ് ത​​ല​​ശേ​​രി​​ക്കാ​​ര​​നാ​​യ ഇ​​ട്ടി അ​​ച്യു​​ത​​ന്‍ വൈ​​ദ്യ​​രാ​​ണ്. ചൊ​​ല്‍ക്കെ​​ട്ട പൊ​​സ്ത​​കം അ​​ഥ​​വാ കേ​​ര​​ളാ​​രാ​​മം എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍ന്‍റെ പോ​​ര്‍ച്ചു​​ഗീ​​സി​​ലേ​​ക്കും ലാ​​റ്റി​​നി​​ലേ​​ക്കു​​മു​​ള്ള പ​​രി​​ഭാ​​ഷ​​യാ​​ണ് ഹോ​​ര്‍ത്തൂ​​സ്  ഇ​​ന്‍ഡി​​ക്കൂ​​സ് മ​​ല​​ബാ​​റി​​ക്ക​​സ് . ഇ​​ന്ത്യ​​യി​​ല്‍ മ​​ല​​ബാ​​റി​​ലെ സ​​സ്യ​​ലോ​​കം എ​​ന്നാ​​ണ് ഈ ​​പേ​​രി​​ന്‍റെ അ​​ര്‍ത്ഥം. ഔ​​ഷ​​ധ​​സ​​സ്യ​​ങ്ങ​​ളു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ എ​​ന്നി​​വ വി​​ശ​​ദ​​മാ​​യി ഇ​​തി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. 1678 ല്‍ ​​ആ​​സ​​റ്റ​​ര്‍ഡാ​​മി​​ല്‍ നി​​ന്നു​​മാ​​ണ് ഹോ​​ര്‍ത്തൂ​​സ്  മ​​ല​​ബാ​​റി​​ക്ക​​സ്  അ​​ച്ച​​ടി​​ച്ചു പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്.

 


വാർത്തകൾ

Sign up for Newsletter



top