24
August 2019 - 3:14 pm IST

Download Our Mobile App

Flash News
Archives

World

india-intervene-iran-ship-case

ക​പ്പ​ൽ വി​ട്ടു​കൊ​ടു​ക്കാ​തെ ഇ​റാ​ൻ, ഇ​ന്ത്യ ഇ​ട​പെ​ടു​ന്നു

Published:20 July 2019

ഇ​ന്ത്യ​ക്കാ​രു​ടെ മോ​ച​ന​ത്തി​നാ​യി ഇ​റേ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച​യാ​രം​ഭി​ച്ചെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി ര​വീ​ഷ് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. 

ടെ​ഹ്റാ​ൻ, ന്യൂ​ഡ​ൽ​ഹി: ഇ​റാ​ന്‍ പി​ടി​ച്ചെ​ടു​ത്ത ബ്രി​ട്ടി​ഷ് എ​ണ്ണ​ക്ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​രെ വി​ട്ട​യ​യ്ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ്ര​മം തു​ട​ങ്ങി. ഇ​ന്ത്യ​ക്കാ​രു​ടെ മോ​ച​ന​ത്തി​നാ​യി ഇ​റേ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച​യാ​രം​ഭി​ച്ചെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി ര​വീ​ഷ് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. 

ഹോ​ര്‍മു​സ് ക​ട​ലി​ടു​ക്കി​ല്‍ നി​ന്നാ​ണ് 23 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന ബ്രി​ട്ടി​ഷ് എ​ണ്ണ​ക്ക​പ്പ​ൽ ഇ​റാ​ന്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രി​ൽ 18 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. റ​ഷ്യ, ഫി​ലി​പ്പൈ​ന്‍സ്, ലാ​ത്വി​യ, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ള്‍. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​റാ​ൻ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. ഹോ​ര്‍മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ക​പ്പ​ലി​നെ​തി​രെ സ​ര്‍വ സൈ​നി​ക സ​ന്നാ​ഹ​ങ്ങ​ലു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു ഇ​റാ​ന്‍. ഇ​റേ​നി​യ​ന്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​മാ​യി ബ്രി​ട്ടി​ഷ് ക​പ്പ​ല്‍ കൂ​ട്ടി​യി​ടി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ക​പ്പ​ലി​ന്‍റെ ക്യാ​പ്റ്റ​ന്‍ ഇ​ന്ത്യ​ക്കാ​ര​നാ​ണ്. എ​ന്നാ​ല്‍, ക​പ്പ​ല്‍ ബ്രി​ട്ട​നി​ല്‍ നി​ന്നാ​ണ്. അ​തേ​സ​മ​യം, ജീ​വ​ന​ക്കാ​രി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും ക​പ്പ​ൽ ഉ​ട​മ​ക​ളാ​യ സ്വീ​ഡി​ഷ് ക​മ്പ​നി സ്‌​റ്റെ​നാ ബ​ൾ​ക്ക് അ​റി​യി​ച്ചു. ക​പ്പ​ൽ ഇ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

സൗ​ദി തു​റ​മു​ഖ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ക​പ്പ​ൽ. എ​ല്ലാ രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളും പാ​ലി​ച്ചാ​ണു ക​പ്പ​ൽ യാ​ത്ര ചെ​യ്ത​തെ​ന്ന് ബ്രി​ട്ട​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഒ​രു ലൈ​ബീ​രി​യ​ൻ എ​ണ്ണ​ക​പ്പ​ലും ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത​താ​യി ബ്രി​ട്ട​ൻ ആ​രോ​പി​ച്ചു.ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് ബ്രി​ട്ട​ന്‍റെ എ​ണ്ണ​ക്ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്കാ​ൻ ഇ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മേ​ഖ​ല​യി​ൽ സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണ​മെ​ന്നും ബ്രി​ട്ട​ൻ. നേ​ര​ത്തേ, ഉ​പ​രോ​ധം ലം​ഘി​ച്ചു സി​റി​യ​യി​ലേ​ക്ക് എ​ണ്ണ കൊ​ണ്ടു​പോ​യ ഇ​റാ​ന്‍റെ എ​ണ്ണ​ക്ക​പ്പ​ൽ ബ്രി​ട്ട​ൻ പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​ക​പ്പ​ൽ 30 ദി​വ​സം കൂ​ടി ത​ട​ങ്ക​ലി​ൽ വ​യ്ക്കാ​ൻ ജി​ബ്രാ​ൾ​ട്ട​ർ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ബ്രി​ട്ടി​ഷ് ക​പ്പ​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 


വാർത്തകൾ

Sign up for Newsletter



top