24
August 2019 - 12:19 pm IST

Download Our Mobile App

Flash News
Archives

World

us-opinion-on-hafiz-saeed-arrest

സ​യീ​ദി​നെ​തി​രാ​യ ന​ട​പ​ടി; പാ​ക്കി​സ്ഥാ​നോ​ട് യു​എ​സ്: മുൻപും കണ്ടിട്ടുണ്ട്, വി​ശ്വാ​സ​മി​ല്ല

Published:20 July 2019

2001ലെ ​പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തി​ന്‍റെ​യും 2008 മും​ബൈ ആ​ക്ര​മ​ണ​ത്തി​ന്‍റെ​യും മു​ഖ്യ​ആ​സൂ​ത്ര​ക​നും ല​ഷ്ക​ർ ഇ ​തൊ​യ്ബ ത​ല​വ​നു​മാ​യ ഹ​ഫീ​സ് സ​യി​ദി​നെ അ​റ​സ്റ്റ് ചെ​യ്ത പാ​ക് ന​ട​പ​ടി​യു​ടെ ആ​ത്മാ​ർ​ഥ​ത​യി​ൽ യു​എ​സി​ന് സം​ശ​യം. 

വാ​ഷി​ങ്ട​ൺ: ​2001ലെ ​പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തി​ന്‍റെ​യും 2008 മും​ബൈ ആ​ക്ര​മ​ണ​ത്തി​ന്‍റെ​യും മു​ഖ്യ​ആ​സൂ​ത്ര​ക​നും ല​ഷ്ക​ർ ഇ ​തൊ​യ്ബ ത​ല​വ​നു​മാ​യ ഹ​ഫീ​സ് സ​യി​ദി​നെ അ​റ​സ്റ്റ് ചെ​യ്ത പാ​ക് ന​ട​പ​ടി​യു​ടെ ആ​ത്മാ​ർ​ഥ​ത​യി​ൽ യു​എ​സി​ന് സം​ശ​യം. മു​മ്പു  പ​ല​ത​വ​ണ​യും ഇ​യാ​ളെ പാ​ക് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ഇ​യാ​ളു​ടെ​യും ല​ഷ്ക​ർ ഇ ​തൊ​യ്ബ​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​രു മാ​റ്റ​വു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ട്രം​പ് ഭ​ര​ണ​കൂ​ടം. 

'മു​മ്പും ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ ക​ണ്ടി​ട്ടു​ണ്ട്. ത​രി​കി​ട കാ​ണി​ക്കു​ക​യ​ല്ല,​ ശ​ക്ത​വും സു​സ്ഥി​ര​വു​മാ​യ ന​ട​പ​ടി​ക​ളാ​ണു വേ​ണ്ട​ത്''-  യു​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ലെ ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ​ഖാ​ൻ അ​ടു​ത്ത​യാ​ഴ്ച യു​എ​സ് സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണു ട്രം​പ് ഭ​ര​ണ​കൂ​ടം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. യു​എ​ൻ അ​ന്താ​രാ​ഷ്‌​ട്ര കു​റ്റ​വാ​ളി​യെ​ന്നു പ്ര​ഖ്യാ​പി​ച്ച ഹ​ഫീ​സ് സ​യീ​ദ് 2001നു ​ശേ​ഷം ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് അ​റ​സ്റ്റി​ലാ​കു​ന്ന​ത്. ഓ​രോ ത​വ​ണ​യും തെ​ളി​വി​ല്ലെ​ന്നു പ​റ​ഞ്ഞു കോ​ട​തി ഇ​യാ​ളെ മോ​ചി​പ്പി​ക്കും. ഈ ​ച​രി​ത്രം ഓ​ർ​മി​പ്പി​ച്ചാ​ണു യു​എ​സി​ന്‍റെ പ്ര​തി​ക​ര​ണം. 

' ഭീ​ക​ര സം​ഘ​ട​ന​ക​ളി​ൽ​പ്പെ​ട്ട ചി​ല​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന​തു​പോ​ലു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പാ​ക്കി​സ്ഥാ​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ 2001ലെ ​ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഏ​ഴാം ത​വ​ണ​യാ​ണ് സ​യീ​ദ് അ​റ​സ്റ്റി​ലാ​കു​ന്ന​തെ​ന്ന​ത് മ​റ​ക്ക​രു​ത്. മു​ൻ​പ് എ​ല്ലാ പ്രാ​വ​ശ്യ​വും അ​റ​സ്റ്റി​നു തൊ​ട്ടു​പി​ന്നാ​ലെ മോ​ച​ന​മു​ണ്ടാ​യി. 

മു​ൻ അ​റ​സ്റ്റു​ക​ൾ ഇ​യാ​ളി​ൽ ഒ​രു മാ​റ്റ​വും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. ജെ​യ്ഷ് ഇ ​മു​ഹ​മ്മ​ദ്,​ ല​ഷ്ക‌‌​ർ ഇ ​തൊ​യ്ബ പോ​ലു​ള്ള ഭീ​ക​ര സം​ഘ​ട​ന​ക​ൾ പാ​ക്കി​സ്ഥാ​നി​ൽ എ​ല്ലാ വി​ധ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. പാ​ക് ര​ഹ​സ്യാ​ന്വോ​ണ വി​ഭാ​ഗ​വും ഇ​ത്ത​രം ഗ്രൂ​പ്പു​ക​ളും ത​മ്മി​ൽ ബ​ന്ധം പു​ല​ർ​ത്തു​ന്നു​മു​ണ്ട്. ഇ​തേ​ക്കു​റി​ച്ചു ഞ​ങ്ങ​ളു​ടെ ആ​ശ​ങ്ക ര​ഹ​സ്യ​മ​ല്ല. 

പാ​ക്കി​സ്ഥാ​ന്‍റെ സൈ​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ സേ​വ​ന​ങ്ങ​ളി​ൽ നി​ന്ന് ഈ ​ഗ്രൂ​പ്പു​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന പി​ന്തു​ണ​യെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ​ക്ക് അ​ബ​ദ്ധ​ധാ​ര​ണ​യി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ഞ​ങ്ങ​ൾ ശ​ക്ത​മാ​യ ന​ട​പ​ടി​യാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​ന്‍റെ മ​ണ്ണ് ഭീ​ക​ര​ർ​ക്കു താ​വ​ള​മാ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഇ​മ്രാ​ന്‍റെ പ്ര​സ്താ​വ​ന​യെ സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്നു പ​റ​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ദ്ര​സ​ക​ളെ ന​വീ​ക​രി​ക്കാ​നും ഇ​വ​യ്ക്കു മേ​ൽ സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ഇ​സ്‌​ലാ​മാ​ബാ​ദി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

ഭീ​ക​ര​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ രാ​ജ്യാ​ന്ത​ര ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നു വാ​യ്പ ല​ഭി​ക്കി​ല്ലെ​ന്നു​റ​പ്പാ​യ​തോ​ടെ​യാ​ണു ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പാ​ക്കി​സ്ഥാ​ൻ ഹ​ഫീ​സ് സ​യീ​ദി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ പ്ര​തി​രോ​ധ രം​ഗ​ത്തു​ൾ​പ്പെ​ടെ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​ല്ലെ​ന്ന യു​എ​സി​ന്‍റെ പ്ര​ഖ്യാ​പ​ന​വും പാ​ക്കി​സ്ഥാ​ന് പ്ര​തി​സ​ന്ധി​യു​യ​ർ​ത്തു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top