24
August 2019 - 4:27 pm IST

Download Our Mobile App

Flash News
Archives

Kerala

a-person-illegally-take-over-freedom-fighter-land

വൈ​​ക്കം സ​​ത്യ​ഗ്ര​​ഹ​​സ​​മ​​ര പോ​​രാ​​ളി​​യു​​ടെ ഭൂ​​മി സ്വ​​കാ​​ര്യ​​വ്യ​​ക്തി ത​​ട്ടി​​യെ​​ടു​​ത്ത​​താ​​യി പ​​രാ​​തി

Published:20 July 2019

# അ​​നി​​ൽ ബി​​ശ്വാ​​സ്

വൈ​​ക്കം സ​​ത്യ​ഗ്ര​​ഹ​​സ​​മ​​ര​​ത്തി​​ലെ ഉ​​ജ്ജ്വ​​ല പോ​​രാ​​ളി​​യും സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​ഭ​​ട​​നു​​മാ​​യ ആ​​മ​​യാ​​ടി തേ​​വ​​ന്‍റെ 40 സെ​​ന്‍റ് ഭൂ​​മി സ്വ​​കാ​​ര്യ​​വ്യ​​ക്തി കൃ​​ത്രി​​മ​ രേ​​ഖ​​ക​​ള്‍ ച​​മ​​ച്ച് കൈ​​ക്ക​​ലാ​​ക്കി​യെ​ന്ന് ആ​ക്ഷേ​​പം.

വൈ​​ക്കം: വൈ​​ക്കം സ​​ത്യ​ഗ്ര​​ഹ​​സ​​മ​​ര​​ത്തി​​ലെ ഉ​​ജ്ജ്വ​​ല പോ​​രാ​​ളി​​യും സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​ഭ​​ട​​നു​​മാ​​യ ആ​​മ​​യാ​​ടി തേ​​വ​​ന്‍റെ 40 സെ​​ന്‍റ് ഭൂ​​മി സ്വ​​കാ​​ര്യ​​വ്യ​​ക്തി കൃ​​ത്രി​​മ​ രേ​​ഖ​​ക​​ള്‍ ച​​മ​​ച്ച് കൈ​​ക്ക​​ലാ​​ക്കി​യെ​ന്ന് ആ​ക്ഷേ​​പം. ഈ ​​ഭൂ​​മി 2005ല്‍ ​​റീ​​സ​​ര്‍വേ സൂ​​പ്ര​​ണ്ടി​​ന്‍റെ ഉ​​ത്ത​​ര​​വു ​പ്ര​​കാ​​രം സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യു​​ടെ പേ​​രി​​ലാ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ആ ​​ഘ​​ട്ടം മു​​ത​​ല്‍ തേ​​വ​​ന്‍റെ മ​​ക​​ന്‍ പ്ര​​ഭാ​​ക​​ര​​ന്‍ ത​​ങ്ങ​​ളു​​ടെ ഭൂ​​മി കൃ​​ത്രി​​മ രേ​​ഖ ച​​മ​​ച്ച് കൈ​​ക്കാ​​ലാ​​ക്കി​​യ​​താ​​യി കാ​​ണി​​ച്ച് ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കാ​​രി​​ക​​ളു​​ടെ മു​​ന്നി​​ല്‍ അ​​പേ​​ക്ഷ​​യു​​മാ​​യി ചെ​​ന്നെ​​ങ്കി​​ലും ഇ​​തു​​വ​​രെ വാ​​തി​​ലു​​ക​​ളൊ​​ന്നും തു​​റ​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ല.

ഒ​​രു നാ​​ടി​​നും ആ ​​നാ​​ട്ടി​​ലെ ജ​​ന​​ത്തി​​നും വേ​​ണ്ടി ജീ​​വ​​ത്യാ​​ഗം ചെ​​യ്ത ഒ​​രു സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​ സേ​​നാ​​നി​​യു​​ടെ കു​​ടും​​ബ​​ത്തി​​നാ​​ണ് ഈ ​​ദു​​ര​​വ​​സ്ഥ. പൂ​​ത്തോ​​ട്ട​​യ്ക്കു സ​​മീ​​പം വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​ലെ ആ​​മ​​ചാ​​ടി തു​​രു​​ത്തി​​ലാ​​ണ് തേ​​വ​​ന്‍റെ കു​​ടും​​ബ​​വീ​​ട്. സ​​മ​​ര​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ജ​​യി​​ല്‍വാ​​സം അ​​നു​​ഷ്ഠി​​ച്ച് തി​​രി​​ച്ചെ​​ത്തി​​യ തേ​​വ​​ന് ത​​ന്‍റെ അ​​തു​​വ​​രെ​​യു​​ള്ള കി​​ട​​പ്പാ​​ടം ന​​ഷ്ട​​മാ​​യി​​രു​​ന്നു. പി​​ന്നീ​​ട് വൈ​ക്കം സ​​ത്യ​ഗ്ര​​ഹ പോ​​രാ​​ളി​​യാ​​യി​​രു​​ന്ന ടി.​​കെ. മാ​​ധ​​വ​​ന്‍ ഇ​​ട​​പെ​​ട്ടാ​​ണ് തേ​​വ​​ന് തു​​രു​​ത്തി​​ല്‍ വീ​​ണ്ടും ഒ​​രേ​​ക്ക​​ര്‍ ഭൂ​​മി അ​​നു​​വ​​ദി​​ച്ചു ന​​ല്‍കി​​യ​​ത്. 
പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ല്‍പ്പെ​​ട്ട തേ​​വ​​ന് ചെ​​റു​​പ്പ​​ത്തി​​ലേ ത​​ന്നെ മാ​​താ​​പി​​താ​​ക്ക​​ളെ ന​​ഷ്ട​​പ്പെ​​ട്ടു. ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ പെ​​രു​​മ്പ​​ളം ദ്വീ​​പി​​ലെ ക​​ണ്ണേ​​ത്തു​​വീ​​ട്ടി​​ല്‍ അ​​ച്ചു​​കു​​ട്ടി​​യ​​മ്മ​​യാ​​യി​​രു​​ന്നു പി​​ന്നീ​​ട് തേ​​വ​​നെ വ​​ള​​ര്‍ത്തി​​യ​​ത്. തേ​​വ​​നി​​ലെ പോ​​രാ​​ട്ട​​വീ​​ര്യം ക​​ണ്ട് ടി.​​കെ. മാ​​ധ​​വ​​ന്‍ അ​​ദ്ദേ​​ഹ​​ത്തി​​ന് ഒ​​പ്പം കൂ​​ട്ടു​​ക​​യാ​​യി​​രു​​ന്നു. പൂ​​ത്തോ​​ട്ട ശി​​വ​ക്ഷേ​​ത്ര​​ത്തി​​ലെ ദീ​​പാ​​രാ​​ധ​​ന​​യ്ക്ക് തേ​​വ​​നെ​​യും കൂ​​ട്ടി അ​​മ്പ​​ല​​ത്തി​​ല്‍ പ്ര​​വേ​​ശി​​ച്ച ടി.​​കെ. മാ​​ധ​​വ​​ന്‍ സ​​മൂ​​ഹ​​ത്തി​​ലെ അ​​നാ​​ചാ​​ര​​ങ്ങ​​ള്‍ക്കെ​​തി​​രെ​​യു​​ള്ള തേ​​വ​​ന്‍റെ മ​​ന​​സ്സി​​ലെ ക​​ന​​ല്‍ കൂ​​ടു​​ത​​ല്‍ ജ്വ​​ലി​​പ്പി​​ച്ചു. 

വൈ​​ക്ക​​ത്തെ​​ത്തി​​യ ഗാ​​ന്ധി​​ജി​​ക്ക് കെ.​​പി. കേ​​ശ​​വ​​മേ​​നോ​​ന്‍ തേ​​വ​​നെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി. ഹ​​രി​​ജ​​ന​​ങ്ങ​​ളെ മ​​ദ്യ​പാ​​ന​​ത്തി​​ല്‍ നി​​ന്നും പി​​ന്തി​​രി​​പ്പി​​ക്കാ​​നും ആ​​നാ​​ചാ​​ര​​ങ്ങ​​ള്‍ക്കെ​​തി​​രേ പോ​​രാ​​ട്ടം ന​​യി​​ക്കാ​​നും ഗാ​​ന്ധി​​ജി തേ​​വ​​നെ ഉ​​പ​​ദേ​​ശി​​ച്ചു. ഒ​​രി​​ക്ക​​ല്‍ സ​​ത്യ​ഗ്ര​​ഹ​​പ്പ​​ന്ത​​ലി​​ല്‍ നി​​ന്ന് മ​​ട​​ങ്ങു​​മ്പോ​​ള്‍ തേ​​വ​​ന്‍റെ​​യും സ​​ഹ​​പ്ര​​വ​​ര്‍ത്ത​​ക​​രു​​ടെ​​യും ക​​ണ്ണി​​ല്‍ സ​​മ​​ര​​വി​​രോ​​ധി​​ക​​ളാ​​യ ഇ​​ണ്ടം​​തു​​രു​​ത്തി​​ല്‍ ന​​മ്പ്യാ​​തി​​രി​​യു​​ടെ ഗു​​ണ്ട​​ക​​ള്‍ ചു​​ണ്ണാ​​മ്പും ക​​മ്മ​​ട്ടി​​പ്പാ​​ലും ചേ​​ര്‍ത്ത മി​​ശ്രി​​തം ക​​ല​​ക്കി​​യൊ​​ഴി​​ച്ച​​തോ​​ടെ തേ​​വ​​ന്‍റെ കാ​​ഴ്ച ന​​ഷ്ട​​പ്പെ​​ട്ടു. പി​​ന്നീ​​ട് ഗാ​​ന്ധി​​ജി ഇ​​ട​​പെ​​ട്ടാ​​ണ് വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ല്‍ നി​​ന്ന് എ​​ത്തി​​ച്ചു ന​​ല്‍കി​​യ മ​​രു​​ന്നു​​പ​​യോ​​ഗി​​ച്ച് ഭാ​​ഗി​​ക​​മാ​​യി തേ​​വ​​ന് കാ​​ഴ്ച തി​​രി​​കെ കി​​ട്ടി​​യ​​ത്.

ക​​ഴി​​ഞ്ഞ പ്ര​​ള​​യ​​കാ​​ല​​ത്ത് തേ​​വ​​ന്‍റെ ക​​ല്ല​​റ​​യി​​ലും വീ​​ട്ടി​​ലും വെ​​ള്ളം ക​​യ​​റി​​യ​​പ്പോ​​ള്‍ അ​​ധി​​കാ​​രി​​ക​​ള്‍ക്ക് പ​​രാ​​തി കൊ​​ടു​​ത്തെ​​ങ്കി​​ലും അ​​വ​​രാ​​രും തി​​രി​​ഞ്ഞു നോ​​ക്കി​​യി​​ല്ല. ത​​നി​​ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട ഭൂ​​മി ത​​ട്ടി​​യെ​​ടു​​ത്ത​​തി​​നെ​​തി​​രേ പൊ​​തു​​ജ​​ന​​ങ്ങ​​ളും സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​ന​​ക​​ളും രാ​​ഷ്ട്രീ​​യ​​പാ​​ര്‍ട്ടി​​ക​​ളും ഇ​​ട​​പെ​​ട​​ണം എ​​ന്ന​​താ​​ണ് തേ​​വ​​ന്‍റെ മ​​ക​​ന്‍ പ്ര​​ഭാ​​ക​​ര​​ന്‍റെ ആ​​വ​​ശ്യം. റ​​വ​​ന്യൂ മ​​ന്ത്രി ഇ.​ ​ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ ഇ​​ക്കാ​​ര്യ​​ത്തി​​ലു​​ള്ള ഒ​​രു പു​​ന​​ര​​ന്വേ​​ഷ​​ണ ഉ​​ത്ത​​ര​​വു​​ണ്ടെ​​ങ്കി​​ല്‍ ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ ന​​ട​​ന്നി​​ട്ടു​​ള്ള ക​​ള്ള​​ക്ക​​ളി വെ​​ളി​​ച്ച​​ത്തു​​വ​​രു​​മെ​​ന്നും പ്ര​​ഭാ​​ക​​ര​​ന്‍ വി​​ശ്വ​​സി​​ക്കു​​ന്നു. ക​​മ്മ്യൂ​​ണി​​സ്റ്റ് പാ​​ര്‍ട്ടി​​ക്കും പ്ര​​ഭാ​​ക​​ര​​ന്‍ പ​​രാ​​തി ന​​ല്‍കി​​യി​​ട്ടു​​ണ്ട്. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും പ്ര​​ഭാ​​ക​​ര​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. നീ​​തി​ ല​​ഭി​​ക്കാ​​ത്ത പ​​ക്ഷം വൈ​​ക്കം സ​​ത്യ​ഗ്ര​​ഹ​ സ്മാ​​ര​​ക​​ത്തി​​നു മു​​ന്നി​​ല്‍ മ​​ര​​ണം​​വ​​രെ നി​​രാ​​ഹാ​​രം കി​​ട​​ക്കു​​മെ​​ന്നും വൃ​​ദ്ധ​​നാ​​യ പ്ര​​ഭാ​​ക​​ര​​ന്‍ പ​​റ​​യു​​ന്നു.


വാർത്തകൾ

Sign up for Newsletter



top