24
August 2019 - 2:29 pm IST

Download Our Mobile App

Flash News
Archives

Kerala

again-a-sudden-change-judicial-power-transfer-to-police

പൊ​ലീ​സ് ക​മ്മി​ഷ​ണ​റേ​റ്റ്: ഐ​പി​എ​സു​കാ​രു​ടെ "മോ​ഹ​ത്തി​ന്' ഇ​ട​ങ്കോ​ലി​ട്ട് സി​പി​ഐ

Published:20 July 2019

# എ. ​പ്രേ​മാ​ന​ന്ദ് 

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി ജി​ല്ല​ക​ളി​ലെ സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ​മാ​ർ​ക്ക് ജി​ല്ലാ ക​ല​ക്റ്റ​റു​ടെ ജു​ഡി​ഷ്യ​ൽ അ​ധി​കാ​ര​ങ്ങ​ൾ കൈ​മാ​റാ​നു‌​ള്ള തീ​രു​മാ​നം ഐ​എ​എ​സ് ലോ​ബി വീ​ണ്ടും അ​ട്ടി​മ​റി​ച്ചു.

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി ജി​ല്ല​ക​ളി​ലെ സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ​മാ​ർ​ക്ക് ജി​ല്ലാ ക​ല​ക്റ്റ​റു​ടെ ജു​ഡി​ഷ്യ​ൽ അ​ധി​കാ​ര​ങ്ങ​ൾ കൈ​മാ​റാ​നു‌​ള്ള തീ​രു​മാ​നം ഐ​എ​എ​സ് ലോ​ബി വീ​ണ്ടും അ​ട്ടി​മ​റി​ച്ചു. ഇ​ത്ത​വ​ണ ഐ​എ​എ​സു​കാ​ർ​ക്ക് തു​ണ​യാ​യ​തു സി​പി​ഐ​യു​ടെ ക​ർ​ക്ക​ശ നി​ല​പാ​ട്. 

ജു​ഡീ​ഷ്യ​ൽ അ​ധി​കാ​ര​ങ്ങ​ളോ​ടു കൂ​ടി തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും പൊ​ലീ​സ് ക​മ്മി​ഷ​ണ​റേ​റ്റു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ജൂ​ൺ ആ​റി​ന് ര​ണ്ടി​ട​ത്തും ഇ​ൻ​സ്പെ​ക്റ്റ​ർ ജ​ന​റ​ൽ (ഐ​ജി ഓ​ഫ് പൊ​ലീ​സ്) റാ​ങ്കി​ലു​ള്ള പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രെ സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ​മാ​രാ​യി നി​യ​മി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ജ​യ് എ​സ്.​സാ​ഖ​റ​യെ കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​റാ​യും ദി​നേ​ന്ദ്ര ക​ശ്യ​പി​നെ തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​റാ​യി​ട്ടു​മാ​ണു നി​യ​മി​ച്ച​ത്. ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും ക​മ്മി​ഷ​ണ​റേ​റ്റ് രൂ​പീ​ക​ര​ണം "തി​രു​ന​ക്ക​ര'​യി​ൽ ത​ന്നെ. 

ജി​ല്ലാ ക​ല​ക്റ്റ​ർ​മാ​ർ കൈ​യാ​ളു​ന്ന ജു​ഡി​ഷ്യ​ൽ അ​ധി​കാ​ര​ങ്ങ​ൾ പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ​മാ​ർ​ക്ക് കൈ​മാ​റാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ
സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു തു​ട​ക്കം മു​ത​ൽ ക​ടു​ത്ത എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ഇ​ത്ത​ര​മൊ​രു നീ​ക്കം പൂ​വ​ണി​യാ​തി​രു​ന്ന​തും ഇ​തേ​ത്തു​ട​ർ​ന്നാ​ണ്. ഐ​എ​എ​സ് ലോ​ബി​യു​ടെ സ​മ്മ​ർ​ദ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കാ​തെ കൊ​ച്ചി​യി​ലും എ​റ​ണാ​കു​ള​ത്തും പൊ​ലീ​സ് ക​മ്മി​ഷ​ണ​റേ​റ്റു​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ച്ച​ക്കൊ​ടി കാ​ട്ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, സി​പി​ഐ​യു​ടെ അ​തി​ശ​ക്ത​മാ​യ എ​തി​ർ​പ്പാ​ണ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു തു​ണ​യാ​യ​തും ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ‌​ർ​ക്ക് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​യ​തും. ജു​ഡീ​ഷ്യ​ൽ അ​ധി​കാ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തു പൊ​ലീ​സി​ന് അ​മി​താ​ധി​കാ​രം ന​ൽ​കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ത​ന്നെ രം​ഗ​ത്തെ​ത്തി. പൊ​ലീ​സ് ക​മ്മി​ഷ​ണ​റേ​റ്റ് രൂ​പീ​ക​ര​ണം ഇ​ട​തു​മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കാ​തി​രു​ന്ന​തും തി​രി​ച്ച​ടി​യാ​യി. 
പി​ണ​റാ​യി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷം കേ​ര​ള​ത്തി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളും പൊ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളും പൊ​ലീ​സ് ക​മ്മി​ഷ​ണ​റേ​റ്റി​നോ​ട് എ​തി​ർ​പ്പി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മി​ഷ​ണ​റേ​റ്റ് രൂ​പീ​ക​ര​ണം ത​ത്കാ​ല​ത്തേ​ക്കു മ​ര​വി​പ്പി​ച്ച നി​ല​യി​ലാ​ണ്. 

ഇ​തോ​ടെ, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ​മാ​രു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​യി. 1996 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ജ​യ് സാ​ഖ​റെ അ​ഞ്ച് പൊ​ലീ​സ് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള്ള കൊ​ച്ചി റേ​ഞ്ച് ഇ​ൻ​സ്പെ​ക്റ്റ​ർ ജ​ന​റ​ൽ സ്ഥാ​ന​ത്ത് ഇ​രി​ക്കെ​യാ​ണ് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​റാ​യി നി​യ​മി​ത​നാ​യ​ത്. നി​ല​വി​ൽ ഐ​ജി റാ​ങ്കു​ള്ള സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ ചു​മ​ത​ല മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. സാ​ഖ​റെ​യെ​ക്കാ​ൾ ജൂ​നി​യ​റാ​യ 2005 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കാ​ളി​രാ​ജ് മ​ഹേ​ശ് കു​മാ​റാ​ണ് നി​ല​വി​ൽ അ​ഞ്ച് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള്ള കൊ​ച്ചി റേ​ഞ്ച് ഡി​ഐ​ജി. 

തി​രു​വ​ന‌​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. 1998 ഐ​പി​എ​സ് ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദി​നേ​ന്ദ്ര ക​ശ്യ​പ് പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഐ​ജി​യാ​യി​രി​ക്കെ ആ​ണു തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​റാ​യി നി​യ​മി​ത​നാ​യ​ത്. അ​ദ്ദേ​ഹ​ത്തേ​ക്കാ​ൾ ജൂ​നി​യ​റാ​യ സ​ഞ്ജ​യ്കു​മാ​ർ ഗു​ർ​ദീ​നാ​ണ് അ​ഞ്ച് പൊ​ലീ​സ് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള്ള തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി. 

കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പൊ​ലീ​സ് ക​മ്മി​ഷ​ണ​റേ​റ്റു​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ ധൃ​തി പി​ടി​ച്ചു തീ​രു​മാ​ന​മെ​ടു​ത്ത ആ​ഭ്യ​ന്ത​ര വ​കു​പ്പും മു​ഖ്യ​മ​ന്ത്രി​യും ഇ​പ്പോ​ൾ "ക​യ്ച്ചി​ട്ടു ഇ​റ​ക്കാ​നും വ​യ്യ, മ​ധു​രി​ച്ചി​ട്ടു തു​പ്പാ​നും വ​യ്യ' എ​ന്ന സ്ഥി​തി​യി​ലാ​ണ്. ര​ണ്ടി​ട​ത്തും ഡി​ഐ​ജി റാ​ങ്കു​ണ്ടാ​യി​രു​ന്ന സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ​മാ​രെ മാ​റ്റി​യാ​ണ് ഐ​ജി ‌റാ​ങ്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച​ത്. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ പു​തി​യ​താ​യി അ​ഡി​ഷ​ണ​ൽ സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ​മാ​രെ​യും നി​യ​മി​ച്ചു. പൊ​ലീ​സ് ക​മ്മി​ഷ​ണ​റേ​റ്റ് രൂ​പീ​ക​ര​ണം ഇ​നി​യും വൈ​കി​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. 


വാർത്തകൾ

Sign up for Newsletter



top