24
August 2019 - 12:52 pm IST

Download Our Mobile App

Flash News
Archives

Football

algerian-football-team-won-african-nations-cup

ആ​ഫ്രി​ക്ക​യി​ൽ അ​ൾ​ജീ​രി​യ വാ​ഴും

Published:20 July 2019

ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ് ക​പ്പ് ഫു​ട്ബോ​ളി​ൽ സെ​ന​ഗ​ലി​ന്‍റെ​യും സൂ​പ്പ​ർ താ​രം സാ​ദി​യൊ മാ​നെ​യു​ടെ​യും കി​രീ​ട സ്വ​പ്നം പൊ​ലി​ഞ്ഞു. ഫൈ​ന​ലി​ൽ സെ​ന​ഗ​ലി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി അ​ൾ​ജീ​രി​യ ജേ​താ​ക്ക​ളാ​യി.

കെ​യ്റോ: ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ് ക​പ്പ് ഫു​ട്ബോ​ളി​ൽ സെ​ന​ഗ​ലി​ന്‍റെ​യും സൂ​പ്പ​ർ താ​രം സാ​ദി​യൊ മാ​നെ​യു​ടെ​യും കി​രീ​ട സ്വ​പ്നം പൊ​ലി​ഞ്ഞു. ഫൈ​ന​ലി​ൽ സെ​ന​ഗ​ലി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി അ​ൾ​ജീ​രി​യ ജേ​താ​ക്ക​ളാ​യി. ര​ണ്ടാം മി​നി​റ്റി​ൽ ആ​ക​സ്മി​ക​മാ​യി പി​റ​ന്ന ഗോ​ളാ​ണ് അ​ൾ​ജീ​രി​യ​യെ ചാം​പ്യ​ൻ​മാ​രാ​ക്കി​യ​ത്. ബാ​ഗ്ദാ​ദ് ബൊ​നൗ​ദ വി​ജ​യ ഗോ​ളി​ന് അ​വ​കാ​ശി​യാ​യി. ര​ണ്ട​ര​പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട കാ​ല​യ​ള​വി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​ൾ​ജീ​രി​യ ആ​ഫ്രി​ക്ക​യി​ലെ ചാം​പ്യ​ന്മാ​രാ​കു​ന്ന​ത്. വി​ദേ​ശ മ​ണ്ണി​ലെ അ​വ​രു​ടെ  ആ​ദ്യ കി​രീ​ട നേ​ട്ട​വും. 1990ൽ ​ആ​തി​ഥ്യം വ​ഹി​ച്ച​പ്പോ​ഴാ​ണ് അ​ൾ​ജീ​രി​യ ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ് ക​പ്പി​ൽ ഇ​തി​നു മു​ൻ​പ് മു​ത്ത​മി​ട്ട​ത്. 
 
സെ​ന​ഗ​ൽ നി​ല​യു​റ​പ്പി​ക്കും മു​ൻ​പ് സ്കോ​ർ ചെ​യ്തു​കൊ​ണ്ടാ​ണ് അ​ൾ​ജീ​രി​യ തു​ട​ങ്ങി​യ​ത്. 20 വാ​ര അ​ക​ലെ നി​ന്ന് ബൊ​നൗ​ദ തൊ​ടു​ത്ത ഷോ​ട്ട് സെ​ന​ഗ​ൽ പ്ര​തി​രോ​ധ​ഭ​ട​ൻ സാ​ലി​ഫ് സാ​നെ​യു​ടെ ദേ​ഹ​ത്തു​കൊ​ണ്ട് ദി​ശ​തെ​റ്റി ഗോ​ളി​യു​ടെ ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ വ​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു (1-0). പി​ന്നീ​ട​ങ്ങോ​ട്ട് ക​ളി​യി​ൽ സെ​ന​ഗ​ൽ മേ​ൽ​ക്കൈ നേ​ടി. ബോ​ൾ പൊ​സ​ഷ​ൻ കൂ​ടു​ത​ൽ സെ​ന​ഗ​ലി​നാ​യി​രു​ന്നു. പ​ക്ഷേ, സാ​ദി​യോ മാ​നെ നി​റം​മ​ങ്ങി​യ​ത് സെ​ന​ഗ​ലി​ന്‍റെ പ്ര​തീ​ക്ഷ​ക​ളു​ടെ ക​ട​യ്ക്ക​ലെ ക​ത്തി​യാ​യി​ത്തീ​ർ​ന്നു. എം​ബ​യെ നി​യാ​ങ് മി​ക​ച്ച ര​ണ്ട് അ​വ​സ​ര​ങ്ങ​ൾ തു​ല​ച്ച​തും സെ​ന​ഗ​ലി​ന്‍റെ സാ​ധ്യ​ത​ക​ളെ പി​ന്നോ​ട്ട​ടി​ച്ചു. 
 
ര​ണ്ടാം പ​കു​തി​യി​ൽ അ​ൾ​ജീ​രി​യ​ൻ താ​രം ബോ​ക്സി​നു​ള്ളി​ൽ ‌പ​ന്ത് കൈ​കൊ​ണ്ടു തൊ​ട്ടെ​ന്ന സം​ശ​യ​ത്തി​ൽ റ​ഫ​റി പെ​ന​ൽ​റ്റി അ​നു​വ​ദി​ച്ചെ​ങ്കി​ലും തീ​രു​മാ​നം വാ​ർ തി​രു​ത്തി​യ​തോ​ടെ‌ സെ​ന​ഗ​ലി​ന്‍റെ വി​ജ​യ​മോ​ഹം ഏ​റെ​ക്കു​റെ അ​സ്ത​മി​ച്ചു. മ​റു പ​കു​തി​യി​ൽ ഗോ​ൾ നേ​ടി​യ​ശേ​ഷം അ​ൾ​ജീ​രി​യ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് പി​ൻ​വ​ലി​ഞ്ഞു. ‌തു​റു​പ്പു​ചീ​ട്ട് റി​യാ​ദ് മെ​ഹ്റ​സും  അ​ൾ​ജീ​രി​യ​യു​ടെ വി​ജ​യ​മാ​ർ​ജി​ൻ ഉ​യ​ർ​ത്തു​ന്ന ഗോ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.  


വാർത്തകൾ

Sign up for Newsletter



top