24
August 2019 - 12:47 pm IST

Download Our Mobile App

Flash News
Archives

Cricket

indian-cricket-team-for-west-indies-tour-will-announce-today

ഇ​ന്ത്യ​ൻ ടീം ​ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

Published:21 July 2019

വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. മും​ബൈ​യി​ൽ ന​ട​ക്കു​ന്ന സെ​ല​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മും​ബൈ: വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. മും​ബൈ​യി​ൽ ന​ട​ക്കു​ന്ന സെ​ല​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ടീ​മി​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.  മൂ​ന്നു ഫോ​ർ​മാ​റ്റി​ലും കോ​ഹ്‌​ലി​യു​ടെ ക്യാ​പ്റ്റ​ൻ​സി​ക്കും ഇ​ള​ക്ക​മു​ണ്ടാ​വി​ല്ല.  മൂ​ന്ന് വീ​തം ഏ​ക​ദി​ന​ങ്ങ​ളും ട്വ​ന്‍റി20​ക​ളും ര​ണ്ടു ടെ​സ്റ്റു​മാ​ണ് വി​ൻ​ഡീ​സി​നെ​തി​രേ ഇ​ന്ത്യ ക​ളി​ക്കു​ക. 
 
പ​രി​ച​യ​സ​മ്പ​ന്ന​നാ​യ എം.​എ​സ്. ധോ​ണി സ്വ​യം വി​ട്ടു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഋ​ഷ​ഭ് പ​ന്ത് ഇ​ന്ത്യ​യു​ടെ ഒ​ന്നാം വി​ക്ക​റ്റ് കീ​പ്പ​റാ​വും. വൃ​ദ്ധി​മാ​ൻ സാ​ഹ​യും വി​ക്ക​റ്റ് കീ​പ്പ​ർ എ​ന്ന നി​ല​യി​ൽ ടീ​മി​ലെ​ത്തും. പേ​സ​ർ​മാ​രാ​യ ജ​സ്പ്രീ​ത് ബും​റ​യ്ക്കും മു​ഹ​മ്മ​ദ് ഷ​മി​ക്കും ഭു​വ​നേ​ശ്വ​ർ കു​മാ​റി​നും വി​ശ്ര​മം അ​നു​വ​ദി​ച്ചേ​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ ന​വ്ദീ​പ് സെ​യ്നി, ദീ​പ​ക് ച​ഹ​ർ, ഖ​ലീ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്ക് അ​വ​സ​ര​മൊ​രു​ങ്ങും. ബാ​റ്റി​ങ്ങി​ൽ പ​രു​ക്കേ​റ്റ ശി​ഖ​ർ ധ​വാ​നെ​യും വി​ജ​യ് ശ​ങ്ക​റി​നെ​യും പ​രി​ഗ​ണി​ക്കി​ല്ല. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, ശു​ഭ്മാ​ൻ ഗി​ൽ, മ​നീ​ഷ് പാ​ണ്ഡ, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​ർ ടീ​മി​ലെ വി​ളി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു​ണ്ട്. ബി​സി​സി​ഐ പ്ര​ത്യേ​ക ഭ​ര​ണ സ​മി​തി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന സെ​ല​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗം ‌ഇ​ന്ന​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ബി​സി​സി​ഐ സെ​ക്ര​ട്ട​റി​ക്ക് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗം വി​ളി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ്  ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് പ്ര​ത്യേ​ക ഭ​ര​ണ​സ​മി​തി ത​ട​ഞ്ഞ​ത്.


വാർത്തകൾ

Sign up for Newsletter



top