24
August 2019 - 1:04 pm IST

Download Our Mobile App

Flash News
Archives

Market

kerala-honey-will-launch-soon-in-market

വ​രു​ന്നു കേ​ര​ള ഹ​ണി

Published:20 July 2019

തേ​ന്‍ ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണ​നം ന​ട​ത്തു​ന്ന​തി​ന് വ്യ​വ​സാ​യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ദ്ധ​തി​ക്ക് ഓ​ഗ​സ്റ്റി​ല്‍ തു​ട​ക്കം കു​റി​ക്കും. വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ പ​ദ്ധ​തി​ക്ക് അ​ന്തി​മ​രൂ​പ​മാ​യി. 

തി​രു​വ​ന​ന്ത​പു​രം: തേ​ന്‍ ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണ​നം ന​ട​ത്തു​ന്ന​തി​ന് വ്യ​വ​സാ​യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ദ്ധ​തി​ക്ക് ഓ​ഗ​സ്റ്റി​ല്‍ തു​ട​ക്കം കു​റി​ക്കും. വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ പ​ദ്ധ​തി​ക്ക് അ​ന്തി​മ​രൂ​പ​മാ​യി. ഗു​ണ​മേ​ന്മ​യു​ള്ള തേ​ന്‍ ല​ഭ്യ​മാ​ക്കു​ക​യും ക​ര്‍ഷ​ക​ര്‍ക്ക് സ്ഥി​ര​വ​രു​മാ​ന​വു​മാ​ണ് ല​ക്ഷ്യം. സ​മ്പു​ഷ്ട​മാ​യ പ്ര​കൃ​തി​സ​മ്പ​ത്ത് ത​നി​മ ചോ​രാ​തെ ശേ​ഖ​രി​ച്ച് കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക ബ്രാ​ന്‍ഡാ​യി വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. തെ​ര​ഞ്ഞെ​ടു​ത്ത മേ​ഖ​ല​ക​ളി​ല്‍ 2500 ക​ര്‍ഷ​ക​ര്‍ക്ക് തേ​നീ​ച്ച​പ്പെ​ട്ടി​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. സം​സ്‌​ക​രി​ച്ച തേ​നി​നു പു​റ​മെ, ഹ​ണി സ്‌​ക്വാ​ഷ്, മെ​ഡി​സി​ന​ല്‍ ഹ​ണി, ജി​ന്‍ജ​ര്‍ ഹ​ണി, ഗാ​ര്‍ലി​ക് ഹ​ണി, അം​ല ഹ​ണി, അ​നാ​ര്‍ ഹ​ണി, ട​ര്‍മെ​റി​ക് ഹ​ണി, ഡ്രൈ​ഫ്രൂ​ട്ട് ഹ​ണി, ന​ട്ട്സ് ഇ​ന്‍ ഹ​ണി, ഗ്രേ​പ്സ് ഇ​ന്‍ ഹ​ണി, ബീ​സ് വാ​ക്സ്, റോ​യ​ല്‍ ജെ​ല്ലി, ഹ​ണി ജാം, ​ഹ​ണി സോ​പ്പ് തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കും.

ക​ര്‍ഷ​ക​രി​ല്‍ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന തേ​ന്‍ സം​സ്‌​ക​രി​ച്ച് മൂ​ല്യ​വ​ര്‍ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റും. തേ​ന്‍കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ മേ​ഖ​ല​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഓ​രോ ക​ര്‍ഷ​ക​ര്‍ക്കും 10 പെ​ട്ടി വീ​തം ന​ല്‍കും. പെ​ട്ടി നി​ര്‍മി​ച്ചു​ന​ല്‍കാ​നു​ള്ള ചു​മ​ത​ല കേ​ര​ള ആ​ര്‍ട്ടി​സാ​ന്‍സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍പ്പ​റേ​ഷ​നെ (കാ​ഡ്കോ) ഏ​ല്‍പ്പി​ച്ചു.

ഈ​ച്ച​യ​ട​ക്ക​മു​ള്ള പെ​ട്ടി​ക്കൊ​പ്പം തേ​ന്‍ ശേ​ഖ​രി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം, മു​ഖാ​വ​ര​ണം, പു​ക​യ​ന്ത്രം, പെ​ട്ടി വ​യ്ക്കാ​നു​ള്ള സ്റ്റാ​ന്‍ഡ് എ​ന്നി​വ​യും ന​ല്‍കും. ക​ഴി​വ് തെ​ളി​യി​ച്ച ക​ര്‍ഷ​ക​ര്‍, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. തേ​ന്‍ സം​സ്‌​ക​ര​ണ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കും. പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ക​ര്‍ഷ​ക​രു​ടെ​യും സം​രം​ഭ​ക​രു​ടെ​യും സ​മി​തി​ക​ളും രൂ​പീ​ക​രി​ക്കും. ന​വം​ബ​ര്‍-​ഡി​സം​ബ​ര്‍ കാ​ല​യ​ള​വി​ല്‍ പെ​ട്ടി​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ജ​നു​വ​രി മു​ത​ല്‍ തേ​ന്‍ ശേ​ഖ​രി​ച്ചു തു​ട​ങ്ങും.


വാർത്തകൾ

Sign up for Newsletter



top