24
August 2019 - 1:24 pm IST

Download Our Mobile App

Flash News
Archives

Analysis

rebuilding-chendamangalam-handloom-business

ചേ​ന്ദ​മം​ഗ​ലം ത​റി​ക​ളി​ല്‍ അ​തി​ജീ​വ​ന​ത്തി​ന്‍റെ ഉ​ണ​ര്‍ത്തു​പാ​ട്ട്

Published:20 July 2019

# ബി​സി​ന​സ് ലേ​ഖ​ക​ന്‍ 

എ​ല്ലാം ന​ഷ്ട​മാ​യ​തി​ന്‍റെ ഓ​ര്‍മ്മ​യ്ക്ക് ഒ​രാ​ണ്ട് തി​ര​യാ​ന്‍ ഇ​നി 27 ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി​യു​ണ്ട്. പ​ക്ഷെ ന​ഷ്ട​മാ​യ​തി​ന്‍റെ ഇ​ര​ട്ടി പ്രൗ​ഢി​യോ​ടെ തി​രി​ച്ചു​വ​രി​ക​യാ​ണ് കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ബ്രാ​ന്‍ഡ്.

കൊ​ച്ചി: എ​ല്ലാം ന​ഷ്ട​മാ​യ​തി​ന്‍റെ ഓ​ര്‍മ്മ​യ്ക്ക് ഒ​രാ​ണ്ട് തി​ര​യാ​ന്‍ ഇ​നി 27 ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി​യു​ണ്ട്. പ​ക്ഷെ ന​ഷ്ട​മാ​യ​തി​ന്‍റെ ഇ​ര​ട്ടി പ്രൗ​ഢി​യോ​ടെ തി​രി​ച്ചു​വ​രി​ക​യാ​ണ് കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ബ്രാ​ന്‍ഡ്. റീ ​ബി​ല്‍ഡ് കേ​ര​ള​യി​ല്‍ വ്യ​വ​സാ​യ മേ​ഖ​യി​ലെ സം​ഘ​ടി​ത​ക​രു​ത്തി​ന്‍റെ കു​തി​പ്പാ​വു​ക​യാ​ണ് ചേ​ന്ദ​മം​ഗ​ലം.

ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യ​ദി​ന ത​ലേ​ന്നു തു​ട​ങ്ങി​യ മ​ഴ  പ്ര​ള​യ​മാ​ണെ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​കു​മ്പോ​ഴേ​ക്കും എ​ല്ലാം തൂ​ത്തെ​റി​ഞ്ഞി​രു​ന്നു. ചേ​ന്ദ​മം​ഗ​ല​ത്തെ ത​റി​ക​ള്‍ ചെ​ളി​കൊ​ണ്ട് നി​റ​ഞ്ഞ​പ്പോ​ള്‍ ഇ​രു​ള്‍മൂ​ടി​യ​ത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഭാ​വി​കൂ​ടി​യാ​ണ്. ക​ഴി​ഞ്ഞ പ്ര​ള​യം എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​ന്‍പ​ത് കൈ​ത്ത​റി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലും ചേ​ന്ദ​മം​ഗ​ലം യാ​ണ്‍ ബാ​ങ്ക്, ഖാ​ദി മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​യി​രു​ന്നു. കൈ​ത്ത​റി മേ​ഖ​ല​യി​ലെ 250ലേ​റെ ത​റി​ക​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.

സം​ഘ​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍, നൂ​ല്‍ അ​ട​ക്ക​മു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍, ഡൈ ​ഹൗ​സ്, വ​ര്‍ക്ക് ഷെ​ഡ്, ഫ​ര്‍ണീ​ച്ച​റു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ന​ശി​ച്ചു. നാ​ല​ര മാ​സ​ത്തോ​ള​മാ​ണ് കൈ​ത്ത​റി മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ സ്തം​ഭ​നം ഉ​ണ്ടാ​യ​ത്. മു​ന്നൂ​റോ​ളം നെ​യ്ത്തു​കാ​ര്‍ക്കും 25ല​ധി​കം അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ള്‍ക്കും അ​വ​രെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും എ​ല്ലാം ന​ഷ്ട​മാ​യി. കൈ​വി​ട്ടു പോ​കു​മെ​ന്ന് ക​രു​തി​യ കൈ​ത്ത​റി മേ​ഖ​ല സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും കൈ​ത്താ​ങ്ങി​ല്‍ തി​രി​കെ ക​യ​റി. ജി​ല്ലാ ക​ല​ക്റ്റ​ര്‍ ആ​യി​രു​ന്ന മു​ഹ​മ്മ​ദ് വൈ. ​സ​ഫി​റു​ള്ള ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നെ​ജ​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു.

ക​ണ​ക്കെ​ടു​പ്പു​ക​ള്‍ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ 2.84 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് കൈ​ത്ത​റി സം​ഘ​ങ്ങ​ള്‍ക്ക് ഉ​ണ്ടാ​യ​ത്. വി​വി​ധ എ​ന്‍ജി​ഒ​ക​ളും ധ​ന​സ​ഹാ​യ​വു​മാ​യെ​ത്തി. ഇ​ത്ത​ര​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ച്ച​തോ​ടെ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച എ​ല്ലാ ത​റി​ക​ളു​ടേ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​ക്കി. പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ പു​തി​യ 14 ത​റി​ക​ളും സം​ഘ​ങ്ങ​ള്‍ക്ക് ല​ഭി​ച്ചു. പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍ന്ന ഈ ​വ്യ​വ​സാ​യ​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നും കോ​മ​ണ്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​ര്‍ (സി​എ​ഫ്സി) സ്ഥാ​പി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. 2.35 കോ​ടി രൂ​പ ചെ​ല​വി​ല്‍ യാ​ണ്‍ ബാ​ങ്ക്, ഡൈ​യി​ങ് യൂ​ണി​റ്റ്, ഡ്രൈ​യി​ങ് ബ്ലോ​ക്ക് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് നി​ര്‍ദ്ദി​ഷ്ട കോ​മ​ണ്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ചേ​ന്ദ​മം​ഗ​ലം യാ​ണ്‍ ബാ​ങ്കി​ന് സ്വ​ന്ത​മാ​യു​ള്ള ഭൂ​മി​യി​ല്‍ നി​ന്ന് 30 സെ​ന്‍റ് സ്ഥ​ലം 15 വ​ർ​ഷ​ത്തേ​ക്ക് ലീ​സി​ന് വി​ട്ടു​ന​ല്‍കാ​നു​ള്ള സ​മ്മ​ത​പ​ത്ര​വും കൈ​മാ​റി. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍ഷം ഈ ​പ​ദ്ധ​തി​യി​ലേ​ക്ക്  50 ല​ക്ഷം രൂ​പ സ​ര്‍ക്കാ​ര്‍ ന​ല്‍കി. ച​ലി​ച്ചു തു​ട​ങ്ങി​യ ത​റി​ക​ളി​ലു​ണ്ടാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ക​ട​ലി​ന​ക്ക​രേ​ക്കും കു​തി​ക്കു​ക​യാ​ണ്.

ചേ​ന്ദ​മം​ഗ​ല​ത്തി​ന്‍റെ ര​ണ്ടാം ജ​ന്മ​ത്തി​നൊ​പ്പം കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സം​ഘ​ങ്ങ​ള്‍ക്കും പു​തു​ജീ​വ​നാ​യി. എ​റ​ണാ​കു​ളം ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സി​ന് കീ​ഴി​ല്‍ 19 സ്പി​ന്നി​ങ് യൂ​ണി​റ്റു​ക​ള്‍, ഏ​ഴ് വീ​വി​ങ് യൂ​ണി​റ്റു​ക​ള്‍, ഒ​രു ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ, ര​ണ്ട് ഖാ​ദി സൗ​ഭാ​ഗ്യ, മൂ​ന്ന് ഗ്രാ​മ സൗ​ഭാ​ഗ്യ എ​ന്നി​വ​യാ​ണു​ള്ള​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ക​രി​മ്പാ​ടം, മു​റ​വ​ന്‍തു​രു​ത്ത്, പാ​ലി​യം​തു​രു​ത്ത്, ക​രു​മാ​ലൂ​ര്‍ (സ്ട്രീ​റ്റ് വീ​വി​ങ്) എ​ന്നീ ഖാ​ദി ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. മൂ​വാ​റ്റു​പു​ഴ ഖാ​ദി സൗ​ഭാ​ഗ്യ, മ​ല​യാ​റ്റൂ​ര്‍ ഗൂ​ര്‍ഖ​ണ്ഡ​സാ​രി വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം, ഖാ​ദി സ്ഥാ​പ​ന​ങ്ങ​ളാ​യ കേ​ര​ള ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ന്‍ഡ​സ്ട്രീ​സ് ഫെ​ഡ​റേ​ഷ​ന്‍, ഗാ​ന്ധി സ്മാ​ര​ക ഗ്രാ​മ സേ​വാ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ത്പ​ന്ന​ങ്ങ​ളും സാ​ധ​ന സാ​മ​ഗ്രി​ക​ളും വെ​ള്ളം ക​യ​റി ന​ശി​ച്ചു. ഖാ​ദി മേ​ഖ​ല​യി​ലു​ണ്ടാ​യ ആ​കെ ന​ഷ്ടം 2.58 കോ​ടി രൂ​പ​യാ​യി​രു​ന്നു. 

അ​വി​ടെ​യും കൈ​ത്താ​ങ്ങ​യ​ത് സ​ര്‍ക്കാ​രും ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​മാ​യി​രു​ന്നു. നാ​ശ​മു​ണ്ടാ​യ ച​ര്‍ക്ക​ക​ള്‍ക്കും ത​റി​ക​ള്‍ക്കും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തി​നും പൂ​ര്‍ണ​മാ​യും ന​ശി​ച്ച ച​ര്‍ക്ക​ക​ള്‍ക്ക് പ​ക​രം പു​തി​യ​ത് വാ​ങ്ങു​ന്ന​തി​നു​മാ​യി കൊ​ച്ചി​ന്‍ ഷി​പ്പ്‌​യാ​ര്‍ഡ് 21,11,000 രൂ​പ അ​നു​വ​ദി​ച്ചു. പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്ന 54 ച​ര്‍ക്ക​ക​ള്‍ക്കും ഒ​ന്‍പ​ത് ത​റി​ക​ള്‍ക്കും പ​ക​രം പു​തി​യ​വ നി​ര്‍മ്മി​ച്ചു. കേ​ടു​വ​ന്ന 107 ച​ര്‍ക്ക​ക​ളും 49 ത​റി​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി പ്ര​വ​ര്‍ത്ത​ന ക്ഷ​മ​മാ​ക്കി. ഇ​വി​ടെ നി​ന്ന് തു​ണി കേ​ര​ള​ത്തി​ന്‍റെ സ്‌​കൂ​ളു​ക​ളി​ലേ​ക്കും മ​റ്റ് വി​ല്‍പ​ന ശാ​ല​ക​ളി​ലേ​ക്കും പോ​യി തു​ട​ങ്ങി.


വാർത്തകൾ

Sign up for Newsletter



top