22
January 2020 - 8:23 pm IST

Download Our Mobile App

Flash News
Archives

Kerala

complaint-in-electric-line-train-service-disrupted-at-kollam

കൊല്ലത്ത് വൈദ്യുതി തകരാർ: ട്രെയ്നുകൾ വൈകിയോടുന്നു, രണ്ടു പാസഞ്ചർ‌ റദ്ദാക്കി

Published:20 July 2019

പുനലൂർ - ഗുരുവായൂർ (56366) പാസഞ്ചറും, കൊല്ലം- എറണാകുളം (66310) മെമുവും റദ്ദാക്കിയതായും റെയ്ൽവേ അധികൃതർ അറിയിച്ചു.

കൊല്ലം: വൈദ്യുതി തകരാർ കാരണം തിരുവനന്തപുരം– എറണാകുളം റൂട്ടിൽ ട്രെയ്ൻ വൈകിയോടുമെന്ന് റെയ്ൽവേ. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും മധ്യേ വൈകുന്നേരം മൂന്ന് മണിയോടെയാണ് റെയ്ൽവേ ലൈനിൽ വൈദ്യുതി തകരാറുണ്ടായത്. ഇതിനെ തുടർന്നാണ് തിരുവനന്തപുരം- എറണാകുളം റൂട്ടിലെ ട്രെയ്ൻ ഗതാഗതം താറുമാറായി. പല ട്രെയ്നുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.

കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ സിംഗിൾ ലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഒരു സമയത്ത് ഒരു ട്രെയ്ൻ മാത്രമേ കടന്നു പോകൂ എന്നതിനാൽ സർവീസുകൾ വൈകുമെന്നാണ് റെയ്ൽവേ അറിയിപ്പ്. ഇതിനോടൊപ്പം, പുനലൂർ - ഗുരുവായൂർ (56366) പാസഞ്ചറും, കൊല്ലം- എറണാകുളം (66310) മെമുവും റദ്ദാക്കിയതായും റെയ്ൽവേ അധികൃതർ അറിയിച്ചു.


വാർത്തകൾ

Sign up for Newslettertop