24
August 2019 - 12:20 pm IST

Download Our Mobile App

Flash News
Archives

Kerala

kochi-metro

കൊച്ചി മെട്രൊ പുതിയ പാതയിൽ ട്രയൽ റൺ തുടങ്ങി

Published:21 July 2019

90 മീറ്റര്‍ നീളത്തിലുള്ള ക്യാന്‍ഡി ലിവര്‍ പാലമുള്ളത് ഈ പുതിയ പാതയിലാണ്. ഈ ക്യാന്‍ഡി ലിവര്‍ പാലമുള്‍പ്പെടുന്ന ഭാഗത്താണ് ട്രെയിന്‍ ആദ്യഘട്ടത്തില്‍ ട്രയല്‍ റണ്‍ നടത്തുന്നത്.

കൊച്ചി: കൊച്ചി മെട്രൊയുടെ പുതിയ പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. മഹാരാജാസ് മുതല്‍ കടവന്ത്ര ജംഗ്ഷന്‍ വരെയുള്ള പുതിയ പാതയിലാണ് ട്രയല്‍ റണ്‍. 90 മീറ്റര്‍ നീളത്തിലുള്ള ക്യാന്‍ഡി ലിവര്‍ പാലമുള്ളത് ഈ പുതിയ പാതയിലാണ്. ഈ ക്യാന്‍ഡി ലിവര്‍ പാലമുള്‍പ്പെടുന്ന ഭാഗത്താണ് ട്രെയിന്‍ ആദ്യഘട്ടത്തില്‍ ട്രയല്‍ റണ്‍ നടത്തുന്നത്.

ഡൽഹി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍റെ ഉദ്യോഗസ്ഥര്‍ കെഎംആര്‍എല്ലിന്‍റെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ട്രയല്‍ റണ്‍ വീക്ഷിക്കുന്നുണ്ട്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് പരിശോധന.  ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വേഗത കൂട്ടിയുള്ള പരീക്ഷണം നടത്തും.

കോച്ചുകളിൽ യാത്രക്കാരുടെ ഭാരം കണക്കാക്കി അതിന് ആനുപാതികമായി മണൽച്ചാക്ക് നിറച്ചാണ് ട്രയൽ റൺ നടത്തിയത്. ട്രയൽ റൺ വരും ദിവസങ്ങളിലും തുടരും. രണ്ട് മാസത്തിനുള്ളിൽ പനമ്പള്ളി നഗർ വരെ നീട്ടുമെന്നാണ് വിവരം. മുൻപ് ജൂൺ മാസത്തോടെ തൈക്കുടം വരെ നീട്ടാമെന്നാണ് കെഎംആർഎൽ കണക്കുകൂട്ടിയത്. 

 


വാർത്തകൾ

Sign up for Newsletter



top