24
August 2019 - 1:04 pm IST

Download Our Mobile App

Flash News
Archives

Kerala

aisf

എസ്എഫ്ഐയുടെ പ്രവർത്തനം വർഗീയ സംഘടനകളേക്കാൾ ഭയാനകം; എഐഎസ്എഫ്

Published:21 July 2019

കലാലയങ്ങളിൽ വര്‍ഗീയ സംഘടനകളേക്കാൾ ഭയാനകമായ നിലയിലാണ് എസ്എഫ്ഐയുടെ പ്രവര്‍ത്തനം.അരാഷ്‌ട്രീയമായ പ്രവർത്തനമാണ് എസ്എഫ്ഐയുടേത്. വർഗീയ ഫാസിസ്റ്റ് സംഘടനകൾക്ക് ക്യാംപസുകളിൽ വേരുറപ്പിക്കാൻ സഹായകരമാകുന്ന രീതിയിലാണ് അവരുടെ പ്രവർത്തനം.

കൊല്ലം: എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് എഐഎസ്എഫിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് അതിരൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നത്. കലാലയങ്ങളിൽ വര്‍ഗീയ സംഘടനകളേക്കാൾ ഭയാനകമായ നിലയിലാണ് എസ്എഫ്ഐയുടെ പ്രവര്‍ത്തനം.

ക്യാംപസുകളിൽ എഐഎസ്എഫിനെ മുഖ്യ ശത്രുവായാണ് എസ്എഫ്ഐ കാണുന്നതെന്നും കൊല്ലം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടിൽ വിമർശിക്കുന്നു. അരാഷ്‌ട്രീയമായ പ്രവർത്തനമാണ് എസ്എഫ്ഐയുടേത്. വർഗീയ ഫാസിസ്റ്റ് സംഘടനകൾക്ക് ക്യാംപസുകളിൽ വേരുറപ്പിക്കാൻ സഹായകരമാകുന്ന രീതിയിലാണ് അവരുടെ പ്രവർത്തനം. കുണ്ടറ ഐഎച്ച്ആർഡി കോളെജിൽ എഐഎസ്എഫ് ഭരണത്തിലെത്തുമെന്ന് കണ്ട് എസ്എഫ്ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു.

വർഗീയ സംഘടനകൾ കോളെജുകളിൽ ഭരണം ലഭിച്ചാലും എഐഎസ്എഫിന് ലഭിക്കരുതെന്നാണ് അവരുടെ നിലപാടെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. അതേസമയം എഐഎസ്എഫ് ജില്ല ഘടകം കാര്യക്ഷമമായ പ്രവർത്തനം നടത്തിയില്ലെന്ന സ്വയം വിമർശനവും റിപ്പോർട്ടിലുണ്ട്. കൊല്ലം പാരിപ്പള്ളിയിലാണ് എഐഎസ്എഫ് ജില്ല സമ്മേളനം നടക്കുന്നത്.

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെയും എഐഎസ്എഫ് രംഗത്തെത്തി. യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മൂകാഭിനയം നടത്തുന്ന മന്ത്രി അവസരത്തിനൊപ്പെ മാറിമറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കോളെജ് സംഘര്‍ഷത്തിലടക്കം എസ്എഫ്ഐ നിലപാടുകൾക്കെതിരെ എഐഎസ്എഫ് അതിശക്തമായി രംഗത്തെത്തിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top