24
August 2019 - 1:34 pm IST

Download Our Mobile App

Flash News
Archives

National

shamim

128 കോടി രൂപ അടയ്ക്കണം; കറന്‍റ് ബില്ല് കണ്ട് 'ഷോക്കടിച്ച്' ഒരു കുടുംബം

Published:21 July 2019

വിച്ഛേദിച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ 128 കോടി രൂപയുടെ കുടിശിക തുക അടയ്ക്കാനാണ് വൈദ്യുതി ബോർഡിന്‍റെ നിർദേശം. ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്.

ന്യൂഡൽഹി: ഭീമമായ തുകയുടെ വൈദ്യുതി ബിൽ കണ്ട് ഞെട്ടിയിരിക്കുകയാണ് യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമും കുടുംബവും. വിച്ഛേദിച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ 128 കോടി രൂപയുടെ കുടിശിക തുക അടയ്ക്കാനാണ് വൈദ്യുതി ബോർഡിന്‍റെ നിർദേശം. ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. 128,45,95,444 രൂപയുടെ ബില്ലാണ് ഷമിമിന് ലഭിച്ചത്.

ബിൽ അടയ്ക്കാനുള്ള മാർഗമില്ലാതെ വൈദ്യുതി ബോർഡിന്‍റെ ഓഫിസിൽ പലതവണ കയറിയിറങ്ങി മടുത്തിരിക്കുകയാണ് ഷമിം. ബിൽ അടച്ചാൽ മാത്രമേ വീട്ടിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനാവൂ എന്നാണ് അധികൃതരുടെ വാദം. പ്രദേശത്തെ മുഴുവൻ വൈദ്യുതി ബില്ലാണ് തനിക്ക് നൽകിയതെന്ന് ഷമിം പറയുന്നു.

ജീവിതത്തിലെ എല്ലാ സമ്പാദ്യവും നൽകിയാലും ഒരിക്കലും ബിൽ അടയ്ക്കാൻ കഴിയില്ലെന്ന് ഷമിം ആവർത്തിക്കുന്നു. ഒരിക്കലും ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്നും ഇത്രയും തുക അടയ്ക്കാൻ കഴിയില്ലെന്നും ഷമിം പറയുന്നു. എന്നാൽ ഇതൊരു സാങ്കേതിക പിഴവായിരിക്കാമെന്നാണ് വൈദ്യുതി വകുപ്പിലെ എൻജിനീയറായ രാംചരൺ പറയുന്നത്. വിശദപരിശോധനയ്ക്ക് ശേഷം ബിൽ മാറ്റി നൽകുമെന്നും രാംചരൺ മാധ്യമങ്ങളോട് പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top