24
August 2019 - 3:59 pm IST

Download Our Mobile App

Flash News
Archives

Bollywood

priyanka-nick

നിക്കിനും അമ്മയ്ക്കും ഒപ്പം സിഗരറ്റ് വലിച്ച് പ്രിയങ്ക; ഇപ്പോൾ ആസ്മയില്ലേയെന്ന് വിമർശകർ

Published:21 July 2019

മിയാമി ബീച്ചിൽ ഭർത്താവിനും അമ്മ മധു ചോപ്രയ്ക്കുമൊപ്പം സിഗരറ്റു വലിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് ഇപ്പോൾ വിമർശനത്തിന് കാരണമായിരിക്കുന്നത്.

കുടുംബത്തോടൊപ്പം അമെരിക്കയിൽ ജന്മദിനമാഘോഷങ്ങളിലാണ് പ്രിയങ്ക ചോപ്ര. എന്നാൽ ആഘോഷങ്ങൾക്ക് പിന്നാലെ വിമർശകർ പ്രിയങ്കയെ വിടാതെ പിടിച്ചിരിക്കുകയാണ്. മിയാമി ബീച്ചിൽ ഭർത്താവിനും അമ്മ മധു ചോപ്രയ്ക്കുമൊപ്പം സിഗരറ്റു വലിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് ഇപ്പോൾ വിമർശനത്തിന് കാരണമായിരിക്കുന്നത്.

പടക്കങ്ങൾ പൊട്ടിക്കാതെ എല്ലാവർക്കും സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാൻ അവസരമൊരുക്കണമെന്ന താരത്തിന്‍റെ പഴയ വിഡിയോയുമാണ് വിമർശകരെത്തിയിരിക്കുന്നത്. മലിനീകരണം ഒഴിവാക്കി വെളിച്ചവും സ്നേഹവും കൊണ്ട് ദീപാവലി ആഘോഷിക്കാനായിരുന്നു ആഹ്വാനം. തനിക്ക് ആസ്മയുള്ള കാര്യം ആ വിഡിയോയിൽ താരം പങ്കുവച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഭർത്താവിനും അമ്മയ്ക്കുമൊപ്പമിരുന്ന് സിഗരറ്റ് വലിക്കുമ്പോൾ ആസ്മയുടെ പ്രശ്നമില്ലെയെന്നാണ് എല്ലാവരുടേയും ചോദ്യം. താരം അവസരവാദിയാണെന്നും മറ്റുള്ളവരെ നന്നാക്കുന്നതിന് മുൻപ് സ്വയം നന്നാകാനും ഇക്കൂട്ടർ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്ക 37 ാം പിറന്നാൾ ആഘോഷിച്ചത്. പിറന്നാളിന് മുറിച്ച അഞ്ച് നിലകളുള്ള കേക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ച് തട്ടുകളുള്ള തിളങ്ങുന്ന ചുവന്ന കേക്കാണ് നിക്ക് പ്രിയങ്കയ്ക്കായി ഒരുക്കിയ സർപ്രൈസ്. 


വാർത്തകൾ

Sign up for Newsletter



top