24
August 2019 - 3:05 pm IST

Download Our Mobile App

Flash News
Archives

Other news

kumar-dharmasena-admits-error-in-overthrow-controversy-in-cwc-2019-final

ലോകകപ്പ് ഫൈനലിലെ വിവാദ ഓവർത്രോ: തെറ്റുപറ്റി, പക്ഷേ കുറ്റബോധമില്ലെന്ന് ധർമസേന

Published:21 July 2019

ലെഗ് അമ്പയറുമായി കമ്യൂണിക്കേഷൻ സംവിധാനത്തിലൂടെ ചർച്ച ചെയ്താണ് താൻ തീരുമാനമെടുത്തത്. ഈ സംഭാഷണം മാച്ച് റഫറിക്കും തേർഡ് അമ്പയർക്കുമെല്ലാം കേൾക്കാനും സാധിക്കും. അവരൊന്നും ആ സമയത്ത് മറിച്ച് പറഞ്ഞിട്ടില്ല. അതിനാൽ ആ തീരുമാനത്തിൽ കുറ്റബോധവുമില്ലെന്ന് ധർമസേന പറഞ്ഞു.

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആറ് റൺസ് ഓവർത്രോയിനത്തിൽ അനുവദിച്ച തീരുമാനത്തിൽ തനിക്ക് തെറ്റുപറ്റിയതായി ഏറ്റുപറഞ്ഞ് മത്സരത്തിലെ അമ്പയർ കുമാർ ധർമസേന‌. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനു അനുകൂലമായി ഓവർത്രോയിൽ ഒരു റൺസ് അധികമായി നൽകിയത് മത്സരഫലത്തിൽ‌ ഏറെ നിർണായകമായിരുന്നു.

''പിഴവ് സംഭവിച്ചുവെന്ന് ‌സമ്മതിക്കുന്നു. എന്നാൽ, ആ സമയത്ത് ടി.വി റീപ്ലേയിലൂടെ തീരുമാനമെടുക്കാൻ അവസരമുണ്ടായിരുന്നില്ല. ലെഗ് അമ്പയറുമായി കമ്യൂണിക്കേഷൻ സംവിധാനത്തിലൂടെ ചർച്ച ചെയ്താണ് താൻ തീരുമാനമെടുത്തത്. ഈ സംഭാഷണം മാച്ച് റഫറിക്കും തേർഡ് അമ്പയർക്കുമെല്ലാം കേൾക്കാനും സാധിക്കും. അവരൊന്നും ആ സമയത്ത് മറിച്ച് പറഞ്ഞിട്ടില്ല. അതിനാൽ ആ തീരുമാനത്തിൽ കുറ്റബോധവുമില്ല'' കുമാർ ധർമസേന പറഞ്ഞു.

ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിലെ അവസാന ഓവറിനിടെയായിരുന്നു വിവാദ ഓവർത്രോ. ന്യൂസിലാൻഡിന്‍റെ ഫീൽഡറായ ഗപ്ടിൽ ഇംഗ്ലണ്ടിനായി പൊരുതുകയായിരുന്ന ബെൻ സ്റ്റോക്ക്സിന്‍റെ വിക്കറ്റ് ലക്ഷ്യമിട്ടാണ് ബൗണ്ടറിക്കരുകിൽ നിന്നും പന്ത് എറിഞ്ഞുകൊടുത്തത്. എന്നാൽ രണ്ടാം റൺസ് പൂർത്തിയാക്കുന്നതിന് ക്രീസിൽ എത്താനായി ചാടിയ സ്റ്റോക്സിന്‍റെ ബാറ്റിൽ തട്ടി ഗപ്ടിൽ എറിഞ്ഞ ത്രോ, കീപ്പറെ കാഴ്ചക്കാരനാക്കി ബൗണ്ടറിയിലേക്ക് പോകുകയായിരുന്നു. 

ഐസിസി നിയമപ്രകാരം, ഫീൽഡർ പന്ത് എറിയുമ്പോൾ ബാറ്റ്സ്മാന്മാർ ഓടി പൂർത്തിയാക്കിയ റൺസ് മാത്രമാണ് ഓവർത്രോയുടെ കൂടെ സ്കോറിലേക്ക് പരിഗണിക്കേണ്ടത്. ഇതു പ്രകാരം സ്റ്റോക്സും സഹബാറ്റ്സ്മാനായിരുന്ന ആദിൽ റഷീദും ഫീൽഡറായ ഗപ്ടിൽ പന്ത് ത്രോ ചെയ്യുന്ന സമയത്ത് ഒരു റൺസ് മാത്രമായിരുന്നു മുഴുവനാക്കിയിരുന്നത്. എന്നാൽ, അമ്പയർ ഇതിന് ആറ് റൺസ് അനുവദിച്ചു. യഥാർഥത്തിൽ, ബൗണ്ടറി അടക്കം അഞ്ച് റൺസായിരുന്നു അനുവദിക്കേണ്ടിയിരുന്നത് എന്ന് പിന്നീട് ടി.വി റീപ്ലേകളിൽ വ്യക്തമായിരുന്നു. മത്സരശേഷം ധർമസേനയുടെ തീരുമാനത്തിനെതിരേ വിമർശനപ്പെരുമഴയായിരുന്നു. ഈ സാഹചര്യത്തിലാണ് കളി നിയന്ത്രിച്ച അമ്പയർ കുമാർ ധർമസേന തെറ്റ് സമ്മതിച്ചത്.


വാർത്തകൾ

Sign up for Newsletter



top