24
August 2019 - 2:37 pm IST

Download Our Mobile App

Flash News
Archives

Americas

fomaa-youth-festival-2019-registration-kick-started

ഫോമായുടെ മധ്യ അറ്റ്ലാന്‍റിക് മേഖലാ യുവജനോത്സവ രജിസ്‌ട്രേഷൻ തുടങ്ങി

Published:21 July 2019

മിഡ് അറ്റ്ലാന്റിക് മേഖലയുടെ ആഭിമുഖ്യത്തിൽ ഒക്റ്റോബർ 19നാണ് ഫിലാഡൽഫിയായിലുള്ള സെൻറ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് യുവജനോത്സവം അരങ്ങേറുക.

ന്യൂജേഴ്‌സി: അമെരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫോമായുടെ മിഡ് അറ്റ്ലാന്‍റിക് മേഖലാ യുവജനോത്സവത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. "യുവജനോത്സവം- 2019" എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ രജിസ്‌ട്രേഷൻ ജൂലൈ 13ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് എഡിസണിലുള്ള ജെയിഡ് ഡൈനാസ്റ്റി ചൈനീസ് റസ്റ്റോറന്‍റ് പാർട്ടി ഹാളിൽ വച്ച് ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ നിർവഹിച്ചു. മിഡ് അറ്റ്ലാന്റിക് മേഖലയുടെ ആഭിമുഖ്യത്തിൽ ഒക്റ്റോബർ 19നാണ് ഫിലാഡൽഫിയായിലുള്ള സെൻറ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് യുവജനോത്സവം അരങ്ങേറുക.

ആർട്സ് ചെയർമാൻ തോമസ് ഏബ്രാഹാം തയ്യാറാക്കിയ ഫോമാ റീജിയണൽ യൂത്ത്‌ ഫെസ്റ്റിവൽ വെബ് സൈറ്റിന്‍റെ ലോഞ്ചിങ്ങും ഫിലിപ്പ് ചാമത്തിൽ നിർവ്വഹിച്ചു. ഒക്റ്റോബറിൽ നടക്കുന്ന യുവജനോത്സവം ഒരു വൻ വിജയമാകുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു.

റീജിയണൽ വൈസ് പ്രസിഡന്‍റ് ബോബി തോമസും സെക്രട്ടറി തോമസ് ചാണ്ടിയും ചേർന്ന് അതിഥികൾക്ക് സ്വാഗതമോതി. ഫോമാ ട്രെഷറർ ഷിനു ജോസഫ്, വില്ലേജ് പദ്ധതി ചെയർമാൻ അനിയൻ ജോർജ്ജ്, ബോബി തോമസ്, ജിബി തോമസ്, സണ്ണി ഏബ്രാഹാം, ദിലീപ് വർഗീസ്, മിത്രാസ് രാജൻ എന്നിവരും വിവിധ സംഘടനകളുടെ പ്രതിനിധികളും യുവജനോത്സവത്തിന്‍റെ വൻ വിജയത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു. യോഗത്തിൽ ട്രഷറാർ ജോസഫ് സക്കറിയാ കൃതഞ്ജത രേഖപ്പെടുത്തി. 

യുവജനോത്സവത്തിന്‍റെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ബോബി തോമസ് (റീജിയണൽ വൈസ് പ്രസിഡന്റ്): 862-812-0606, തോമസ് ചാണ്ടി (സെക്രട്ടറി): 201-446-5027, തോമസ് ഏബ്രാഹാം: (ആർട്സ് ചെയർമാൻ) 267-235-8650.


വാർത്തകൾ

Sign up for Newsletter



top