24
August 2019 - 4:17 pm IST

Download Our Mobile App

Flash News
Archives

Religious

ramayana-stories-karkidakam-ramayana-stories-karkidakam-specialspecial

മ​ന്ഥ​ര​യു​ടെ വ​ള​വു​ക​ൾ

Published:22 July 2019

കേ​ക​യ​രാ​ജ്യ​ത്തി​ൽ നി​ന്ന് അ​യോ​ധ്യ​യു​ടെ വ​ധു​വാ​യി കൈ​കേ​യി എ​ത്തി​യ കാ​ലം മു​ത​ൽ ഒ​പ്പ​മു​ണ്ട് മ​ന്ഥ​ര എ​ന്ന ദാ​സി. അ​വ​ർ​ക്ക് തോ​ഴി എ​ന്ന​തി​ലു​പ​രി​യു​ള്ള സ്ഥാ​ന​വും സ്വാ​ത​ന്ത്ര്യ​വു​മു​ണ്ടാ​യി​രു​ന്നു.

കേ​ക​യ​രാ​ജ്യ​ത്തി​ൽ നി​ന്ന് അ​യോ​ധ്യ​യു​ടെ വ​ധു​വാ​യി കൈ​കേ​യി എ​ത്തി​യ കാ​ലം മു​ത​ൽ ഒ​പ്പ​മു​ണ്ട് മ​ന്ഥ​ര എ​ന്ന ദാ​സി. അ​വ​ർ​ക്ക് തോ​ഴി എ​ന്ന​തി​ലു​പ​രി​യു​ള്ള സ്ഥാ​ന​വും സ്വാ​ത​ന്ത്ര്യ​വു​മു​ണ്ടാ​യി​രു​ന്നു. കൈ​കേ​യി​യു​ടെ ഉ​പ​ദേ​ശ​ക​യു​ടെ​യും വ​ള​ർ​ത്ത​മ്മ​യു​ടെ​യും സ്ഥാ​നം. കൈ​കേ​യി അ​തി​ന് അ​ർ​ഹ​മാ​യ രീ​തി​യി​ലാ​ണ് അ​വ​രെ മാ​നി​ച്ചി​രു​ന്ന​ത്. 

ജ​ന്മ​നാ ഭാ​ഗ്യം കു​റ​ഞ്ഞ സ്ത്രീ​യാ​ണ് കൈ​കേ​യി​യെ​ന്ന് അ​റി​യാ​വു​ന്ന​വ​ളാ​ണ് മ​ന്ഥ​ര. അ​തു​കൊ​ണ്ടു കൂ​ടി​യാ​ണ് താ​ൻ പു​ത്രീ​തു​ല്യം സ്നേ​ഹി​ക്കു​ന്ന കൈ​കേ​യി​ക്ക് കൈ​യെ​ത്തും ദൂ​ര​ത്തു ഭാ​ഗ്യം എ​ത്തി​യ​പ്പോ​ൾ അ​തു ക​ള​ഞ്ഞു​കു​ളി​ക്ക​രു​തെ​ന്ന് മ​ന്ഥ​ര നി​ശ്ച​യി​ച്ച​ത്. അ​തി​നാ​യി ദ​ശ​ര​ഥ​നെ അ​ടി​മ​യാ​ക്കി​യ ലാ​വ​ണ്യ​വും പ്ര​ണ​യ​ക​ല​ഹ​വും ആ​യു​ധ​മാ​ക്കാ​ൻ ഉ​പ​ദേ​ശി​ക്കു​ന്ന​തും മ​ന്ഥ​ര​യാ​ണ്. എ​ന്നാ​ൽ അ​മ്മ​യ്ക്കു സം​ഭ​വി​ച്ച വി​ധി ത​ന്നെ​യാ​ണ് കൈ​കേ​യി​യെ​യും കാ​ത്തി​രു​ന്ന​ത്. 

കേ​​ക​​യ രാ​​ജാ​​വി​​ന് ഒ​​രു ദി​​വ്യ​​ൻ അ​​നു​​ഗ്ര​​ഹം ന​​ൽ​​കു​​ന്നു, സ​​ക​​ല​​ജീ​​വി​​ക​​ളു​​ടെ​​യും ഭാ​​ഷ മ​​ന​​സി​​ലാ​​ക്കാ​​നു​​ള്ള ദി​​വ്യ വ​​രം. ഒ​​രു ദി​​വ​​സം രാ​​ജാ​​വും റാ​​ണി​​യും തോ​​ട്ട​​ത്തി​​ൽ ഇ​​രി​​ക്കു​​മ്പോ​​ൾ ര​​ണ്ടു ഉ​​റു​​മ്പു​​ക​​ൾ ത​​മ്മി​​ൽ സം​​സാ​​രി​​ക്കു​​ന്ന​​ത് രാ​​ജാ​​വ് കേ​​ട്ടു. അ​​ദ്ദേ​​ഹം ഉ​​റ​​ക്കെ ചി​​രി​​ച്ചു. എ​​ന്തി​​നാ​​ണ് അ​​ങ്ങ്ചി​​രി​​ച്ച​​ത് എ​​ന്നു റാ​​ണി ചോ​ദി​ച്ചെ​ങ്കി​ലും രാ​ജാ​വ് പ​റ​ഞ്ഞി​ല്ല. അ​​ത് പു​​റ​​ത്തു പ​​റ​​ഞ്ഞാ​​ൽ ത​​ൽ​​ക്ഷ​​ണം താ​​ൻ മ​​രി​​ക്കു​​മെ​​ന്ന് രാ​​ജാ​​വ് മ​​റു​​പ​​ടി ന​​ൽ​​കി​​യെ​​ങ്കി​​ലും പി​​ടി​​വാ​​ശി​​ക്കാ​​രി​​യാ​​യ റാ​​ണി,​ രാ​​ജാ​​വ് മ​​രി​​ച്ചാ​​ലും വേ​​ണ്ടി​​ല്ല അ​​ത് കേ​​ൾ​​ക്ക​​ണ​​മെ​​ന്നു ത​​ന്നെ ശ​​ഠി​​ച്ചു. റാ​​ണി​​യെ എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന് രാ​​ജാ​​വ് ഗു​​രു​​വി​നോ​ടു ചോ​​ദി​​ച്ചു. അ​​വ​​ളെ ഉ​​പേ​​ക്ഷി​​ച്ചു ക​​ള​​യൂ എ​​ന്നാ​​യി​​രു​​ന്നു മ​​റു​​പ​​ടി. അ​​ങ്ങ​​നെ അ​​മ്മ ന​​ഷ്ട​പ്പെ​​ട്ട രാ​​ജ​​കു​​മാ​​രി​​യാ​​യി​​രു​​ന്നു കൈ​​കേ​​യി.

കൈ​കേ​യി​യെ അ​യോ​ധ്യ​യി​ൽ പ​രി​ച​രി​ക്കു​ന്ന വി​ദേ​ശ ദാ​സി​യാ​യ മ​ന്ഥ​ര​യ്ക്ക് പ​ല അ​സു​ഖ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളും മ​റ്റു രാ​ജ്ഞി​മാ​രി​ൽ നി​ന്നും ദാ​സി​മാ​രി​ൽ നി​ന്നും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ​പ​ത്നി​മാ​രോ​ടു നി​ന്ദ്യ​മാ​യി പെ​രു​മാ​റു​ന്ന​തി​ൽ കൈ​കേ​യി​യും മോ​ശ​മാ​യി​രു​ന്നി​ല്ല. ദ​ശ​ര​ഥ​ന് കൈ​കേ​യി​യോ​ടു​ള്ള​ത് കാ​മാ​ന്ധ​ത മാ​ത്ര​മാ​ണെ​ന്നും സ്നേ​ഹ​മ​ല്ലെ​ന്നും സ​മ​ർ​ഥി​ക്കാ​ൻ മ​ന്ഥ​ര സം​ശ​യ​ക​ര​മാ​യ ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്. രാ​മ​നെ വാ​ഴി​ക്കാ​ൻ അ​മി​ത താ​ത്പ​ര്യം കാ​ണി​ച്ചു; ഭ​ര​ത​ൻ ഇ​ല്ലാ​ത്ത സ​മ​യം തെ​ര​ഞ്ഞെ​ടു​ത്തു. പ​ത്നി​മാ​രെ അ​റി​യി​ച്ചി​ല്ല; കേ​ക​യ​രാ​ജ്യ​ത്ത് അ​റി​യി​ച്ചി​ല്ല; രാ​മ​ൻ രാ​ജാ​വാ​യാ​ൽ ഭ​ര​ത​ന്‍റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കും; കൈ​കേ​യി ദാ​സി മാ​ത്ര​മാ​കും. 

ഇ​തെ​ല്ലാം കൈ​കേ​യി​യു​ടെ അ​ഭീ​ഷ്ട​വും ഉ​ന്ന​തി​യും മാ​ത്രം നോ​ക്കി​യാ​ണ് എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. കൈ​കേ​യി മ​ന്ഥ​ര​യു​ടെ വാ​ക്കു​ക​ൾ അ​തേ​പ​ടി അ​നു​സ​രി​ച്ച​തും അ​വ​ൾ ത​ന്‍റെ ന​ന്മ മാ​ത്ര​മേ കാം​ക്ഷി​ക്കൂ എ​ന്ന​തു കൊ​ണ്ടാ​ണ്. എ​ന്നാ​ൽ യ​ജ​മാ​ന​നു മാ​ത്രം ഉ​ന്ന​തി വ​രു​ത്തു​ന്ന​തി​നു​ള്ള​ത​ല്ല രാ​ജ്യ​ത​ന്ത്രം. അ​ത് ആ​ത്യ​ന്തി​ക​മാ​യി ജ​ന​ക്ഷേ​മ​ക​ര​വും ഐ​ശ്വ​ര്യ​ദാ​യ​ക​വു​മാ​ക​ണം. മ​ന്ഥ​ര തെ​റ്റി​ച്ച​ത് ഈ ​അ​ലി​ഖി​ത നി​യ​മ​മാ​യ​തു​കൊ​ണ്ടാ​ണ് എ​ല്ലാ​ത്തി​നും മൂ​ല​കാ​ര​ണം മ​ന്ഥ​ര​യാ​ണെ​ന്ന് അ​റി​യു​മ്പോ​ൾ മ​റ്റൊ​ന്നും നോ​ക്കാ​തെ ഭ​ര​ത​ൻ അ​വ​ളെ ആ​ട്ടി​പ്പാ​യി​ക്കു​ന്ന​ത്. 

തി​ക​ച്ചും അ​പ്ര​സ​ക്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ​ക്കൊ​ണ്ടാ​ണ് വാ​ല്മീ​കി രാ​മ​ക​ഥ​യെ വ​ഴി​തി​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ക്കാ​ൻ കെ​ല്പു​ള്ള​വ​ർ ക​രു​ത്ത​ന്മാ​ർ മാ​ത്ര​മ​ല്ല. ഹ​നു​മാ​ന്‍റെ യ​ജ​മാ​ന​ഭ​ക്തി​ക്കു തു​ല്യ​മാ​ണ് മ​ന്ഥ​ര​യു​ടേ​ത് എ​ന്നു ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ പാ​പ​ദ​ർ​ശി​നി​യാ​യി,​ ദോ​ഷൈ​ക​ദൃ​ക്കാ​യി​ട്ടാ​ണ് വാ​ല്മീ​കി മ​ന്ഥ​ര​യെ ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top