24
August 2019 - 2:33 pm IST

Download Our Mobile App

Flash News
Archives

Wellness

karkidakom-month-ayurveda-treatment-is-good-for-health

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് ക​ർ​ക്കി​ടക ചി​കി​ത്സ അ​ത്യു​ത്ത​മം

Published:22 July 2019

# ഡോ. ​റോ​സ്മേ​രി വി​ൽ​സ​ൺ (ചീ​ഫ് ഫി​സി​ഷ്യ​ൻ ക​ണ്ടം​കു​ള‌​ത്തി  ആ​യൂ​ർ​വേ ഹോ​സ്പി​റ്റ​ൽ​സ്- 9946047100)

രോ​​ഗം ശ​​മി​​പ്പി​​ച്ച് ആ​​രോ​​ഗ്യം ഉ​​ണ്ടാ​​ക്കു​​ക എ​​ന്ന​​തി​​ലു​​പ​​രി ആ​​രോ​​ഗ്യം സം​​ര​​ക്ഷി​​ച്ച് രോ​​ഗം ഒ​​ഴി​​വാ​​ക്കു​​ക എ​​ന്ന​​താ​​ണ് ആ​​യൂ​​ർ​​വേ​​ദ​​ത്തി​​ന്‍റെ ഉ​​ദ്ദേ​​ശ​​വും സ​​മ്പ്ര​​ദാ​​യ​​വും. മാ​​റി മാ​​റി വ​​രു​​ന്ന ഋ​​തു​​ക്ക​​ളാ​​ൽ ശ​​രീ​​ര​​ത്തി​​നു​​ണ്ടാ​​കു​​ന്ന ദോ​​ഷ​​പ​​രി​​ഹാ​​ര​​മാ​​യി ആ​​യൂ​​ർ​​വേ​​ദ​​ത്തി​​ൽ ഋ​​തു​​ച​​ര്യ​​ക​​ൾ നി​​ഷ്ക​​ർ​​ഷി​​ച്ചി​​രി​​ക്കു​​ന്നു.

രോ​​ഗം ശ​​മി​​പ്പി​​ച്ച് ആ​​രോ​​ഗ്യം ഉ​​ണ്ടാ​​ക്കു​​ക എ​​ന്ന​​തി​​ലു​​പ​​രി ആ​​രോ​​ഗ്യം സം​​ര​​ക്ഷി​​ച്ച് രോ​​ഗം ഒ​​ഴി​​വാ​​ക്കു​​ക എ​​ന്ന​​താ​​ണ് ആ​​യൂ​​ർ​​വേ​​ദ​​ത്തി​​ന്‍റെ ഉ​​ദ്ദേ​​ശ​​വും സ​​മ്പ്ര​​ദാ​​യ​​വും. മാ​​റി മാ​​റി വ​​രു​​ന്ന ഋ​​തു​​ക്ക​​ളാ​​ൽ ശ​​രീ​​ര​​ത്തി​​നു​​ണ്ടാ​​കു​​ന്ന ദോ​​ഷ​​പ​​രി​​ഹാ​​ര​​മാ​​യി ആ​​യൂ​​ർ​​വേ​​ദ​​ത്തി​​ൽ ഋ​​തു​​ച​​ര്യ​​ക​​ൾ നി​​ഷ്ക​​ർ​​ഷി​​ച്ചി​​രി​​ക്കു​​ന്നു. ക​​ർ​​ക്കി​​ട​​ക മാ​​സ​​ത്തി​​ലെ ദേ​​ഹ​​ര​​ക്ഷ ഇ​​തി​​ൽ പ്ര​​ധാ​​ന​​മാ​​ണ്. സൂ​​ര്യ​​ൻ ക​​ർ​​ക്കി​​ട​​ക രാ​​ശി​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന കൊ​​ല്ല വ​​ർ​​ഷ​​ത്തി​​ലെ 12-ാം മാ​​സ​​മാ​​യ ക​​ർ​​ക്കി​​ട​​ക​​ത്തെ പ​​ഴ​​മ​​ക്കാ​​ർ വി​​ശ്ര​​മ​​കാ​​ല​​മാ​​യി ക​​ണ​​ക്കാ​​ക്കി​​യി​​രി​​ക്കു​​ന്നു. കൂ​​ടു​​ത​​ൽ ക​​രു​​ത്തോ​​ടും പ്ര​​സ​​രി​​പ്പോ​​ടും കൂ​​ടി​​യ തു​​ട​​ർ​​ജീ​​വി​​ത​​ത്തി​​നാ​​യി ശ​​രീ​​രം ശു​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​നും ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും യോ​​ജി​​ച്ച മാ​​സ​​മാ​​യി ക​​ർ​​ക്കി​​ട​​ക​​ത്തെ ക​​ണ​​ക്കാ​​ക്കി​​യി​​രി​​ക്കു​​ന്നു. 

ക​​ർ​​ക്കി​​ട​​ക മാ​​സ​​ത്തി​​ലെ ദേ​​ഹ​​ര​​ക്ഷ ശ​​രീ​​ര​​ത്തി​​ൽ കൂ​​ടു​​ത​​ൽ ഫ​​ലം ചെ​​യ്യു​​മെ​​ന്ന് ആ​​യൂ​​ർ​​വേ​​ദാ​​ചാ​​ര്യ​​ന്മാ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നു.  ക​​ർ​​ക്കി​​ട​​ക​​ത്തി​​ലെ മ​​രു​​ന്ന് സേ​​വ​​ക​​ളി​​ൽ ഏ​​റ്റ​​വും പ്ര​​ധാ​​നം മ​​രു​​ന്ന് ക​​ഞ്ഞി​​യാ​​ണ്. പ​​ണ്ട് തൊ​​ടി​​യി​​ൽ നി​​ന്നും പ​​ച്ച​​മ​​രു​​ന്നു​​ക​​ൾ പ​​റി​​ച്ചെ​​ടു​​ത്ത് ഞ​​വ​​ര​​യ​​രി ചേ​​ർ​​ത്ത് ഔ​​ഷ​​ധ​​ക്ക​​ഞ്ഞി ഉ​​ണ്ടാ​​ക്കി​​യി​​രു​​ന്നു. ഇ​​ത് രോ​​ഗ​​പ്ര​​തി​​രോ​​ധ​​ശ​​ക്തി വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും കൂ​​ടാ​​തെ, ന​​ടു​​വേ​​ദ​​ന, കൈ​​കാ​​ൽ ക​​ഴ​​പ്പ്, വീ​​ഴ്ച​​യി​​ലെ ക്ഷ​​തം, ശ​​രീ​​ര​​ത്തി​​ലെ ച​​ത​​വു​​ക​​ൾ എ​​ന്നി​​വ​​യ്ക്കും ഉ​​ത്ത​​മ​​മാ​​ണ്. 

മ​​രു​​ന്നു ക​​ഞ്ഞി

ക​​ർ​​ക്കി​​ട​​ക മാ​​സ​​ത്തി​​ലെ സു​​പ്ര​​ധാ​​ന ആ​​ചാ​​ര​​മാ​​ണ് മ​​രു​​ന്നു​​ക​​ഞ്ഞി സേ​​വ. ഈ ​​മാ​​സ​​ങ്ങ​​ളി​​ൽ പൊ​​തു​​വേ ക​​ണ്ടു​​വ​​രു​​ന്ന പ​​ക​​ർ​​ച്ച​​വ്യാ​​ധി​​ക​​ളി​​ൽ നി​​ന്നും വി​​വി​​ധ വാ​​ത​​രോ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നും മു​​ക്തി​​നേ​​ടാ​​നും തു​​ട​​ർ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ സ​​മ്പൂ​​ർ​​ണ ആ​​രോ​​ഗ്യ​​ത്തോ​​ടും പൂ​​ർ​​ണ ഊ​​ർ​​ജ​​സ്വ​​ല​​ത​​യോ​​ടും കൂ​​ടി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടാ​നും ക​​ർ​​ക്കി​​ട​​ക​​ത്തി​​ലെ മ​​രു​​ന്നു ക​​ഞ്ഞി​​സേ​​വ ഗു​​ണ​​പ്ര​​ദ​​മാ​​ണ്.
ദേ​​ശ​​ഭേ​​ദ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ച് മ​​രു​​ന്നു ക​​ഞ്ഞി​ ക​​ഴി​​ക്കു​​ന്ന രീ​​തി​​യി​​ലും ചേ​​രു​​വ​​ക​​ളി​​ലും വ്യ​​ത്യാ​​സ​​മു​​ണ്ട്. ഔ​​ഷ​​ധ​​ങ്ങ​​ളു​​ടെ ക്ഷാ​​മ​​വും ക​​ഞ്ഞി ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​നു​​ള്ള വൈ​​ഷ​​മ്യ​​വും മൂ​​ലം അ​​ന്യ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ഈ ​​സ​​മ്പ്ര​​ദാ​​യം വ​​ള​​രെ എ​​ളു​​പ്പ​​ത്തി​​ൽ വീ​​ടു​​ക​​ളി​​ൽ​​ത്ത​​ന്നെ ഉ​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​യു​​ന്നു.
 
ഉ​​ണ്ടാ​​ക്കു​​ന്ന രീ​​തി- ഞ​​വ​​ര​​യ​​രി ഉ​​ലു​​വ ചേ​​ർ​​ത്ത് വേ​​വി​​ച്ചെ​​ടു​​ത്ത് അ​​തി​​ൽ ജീ​​ര​​കം, അ​​യ​​മോ​​ദ​​കം, വെ​​ളു​​ത്തു​​ള്ളി, ചു​​വ​​ന്നു​​ള്ളി, നാ​​ളി​​കേ​​രം, കു​​റു​​ന്തോ​​ട്ടി, ചെ​​റു​​ള​​വേ​​ര് ഇ​​വ അ​​ര​​ച്ചെ​​ടു​​ത്തു ചേ​​ർ​​ത്ത് ചെ​​റു​​ചൂ​​ടോ​​ടു​​കൂ​​ടി ക​​ഴി​​ക്കാം.അ​​ത്താ​​ഴ സ​​മ​​യ​​മാ​​ണ് മ​​രു​​ന്നു ക​​ഞ്ഞി ക​​ഴി​​ക്കു​​ന്ന​​തി​​ന് ഉ​​ത്ത​​മം. പ​​ത്തു ദി​​വ​​സം മു​​ത​​ൽ ഒ​​രു​​മാ​​സം വ​​രെ ഇ​​ത് ഉ​​പ​​യോ​​ഗി​​ക്കാം. ചു​​രു​​ങ്ങി​​യ​​ത് ഏ​​ഴു​​ദി​​വ​സ​​മെ​​ങ്കി​​ലും മു​​ട​​ങ്ങാ​​തെ ഔ​​ഷ​​ധ​​ക്ക​​ഞ്ഞി സേ​​വി​​ക്ക​​ണം. ഇ​​തു​​മൂ​​ലം വാ​​ത​​സം​​ബ​​ന്ധ​​മാ​​യ രോ​​ഗ​​ങ്ങ​​ൾ ശ​​മി​​ക്കു​​ക​​യും ദ​​ഹ​​ന​​പ്ര​​ക്രി​​യ സു​​ഗ​​മ​​മാ​​വു​​ക​​യും സു​​ഖ​​വി​​രേ​​ച​​നം ഉ​​ണ്ടാ​​വു​​ക​​യും ചെ​​യ്യു​​ന്നു. വ​​ർ​​ധി​​ച്ച ര​​ക്ത​​സ​​മ്മ​​ർ​​ദം, പ്ര​​മേ​​ഹം, ഗ്യാ​​സ്ട്ര​​ബി​​ൾ എ​​ന്നി​​വ ശ​​മി​​പ്പി​​ക്കാ​​നും ശ്വാ​​സ​​കോ​​ശ​​ങ്ങ​​ളു​​ടെ ആ​​രോ​​ഗ്യ​​ത്തി​​നും മ​​രു​​ന്നു ക​​ഞ്ഞി ന​​ല്ല​​തു​​ത​​ന്നെ. 
 
വി​​ശ​​പ്പി​​ല്ലാ​​യ്മ, തു​​ട​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന ദ​​ഹ​​ന​​മി​​ല്ലാ​​യ്മ, ശ്വാ​​സം​​മു​​ട്ട​​ൽ, ശ​​രീ​​ര​​വേ​​ദ​​ന​​ക​​ൾ, ത​​രി​​പ്പ്, കോ​​ച്ചി​​പ്പി​​ടു​​ത്തം, മൂ​​ത്ര​​ത്തി​​ൽ പ​​ഴു​​പ്പ് ഇ​​വ​​യെ ശ​​മി​​പ്പി​​ച്ച് ശ​​രീ​​രാ​​രോ​​ഗ്യം വ​​ർ​​ധി​​ക്കു​​വാ​​നും മ​​രു​​ന്നു ക​​ഞ്ഞി ക​​ഴി​​ക്കു​​ന്ന​​തു ഫ​​ല​​പ്ര​​ദ​​മാ​​ണ്.പ്ര​​ത്യേ​​കി​​ച്ച് പ​​ത്ഥ്യ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ലാ​​തെ ത​​ന്നെ മ​​രു​​ന്നു ക​​ഞ്ഞി ക​​ഴി​​ക്കാം. രോ​​ഗ​​മി​​ല്ലാ​​ത്ത​​വ​​ർ​​ക്ക് സാ​​ധാ​​ര​​ണ​​പോ​​ലെ ഉ​​പ​​യോ​​ഗി​​ക്കാം. എ​​ന്നാ​​ൽ രോ​​ഗ​​ബാ​​ധി​​ത​​രും ചി​​കി​​ത്സ​​യ്ക്കു വി​​ധേ​​യ​​രാ​​യി​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​വ​​രും ചി​​കി​​ത്സ​​ക​​ന്‍റെ ഉ​​പ​​ദേ​​ശാ​​നു​​സ​​ര​​ണ​​മേ മ​​രു​​ന്നു ക​​ഞ്ഞി സേ​​വി​​ക്കാ​​വൂ. 

മ​​രു​​ന്നു ക​​ഞ്ഞി സേ​​വ​​യോ​​ടൊ​​പ്പം ത​​ന്നെ ആ​​യൂ​​ർ​​വേ​​ദ ശാ​​സ്ത്ര​​ങ്ങ​​ളി​​ൽ പ്ര​​തി​​പാ​​ദി​​ച്ചി​​രി​​ക്കു​​ന്ന പ​​ഞ്ച​​ക​​ർ​​മ ചി​​കി​​ത്സാ​​രീ​​തി​​ക​​ൾ ചെ​​യ്യു​​ന്ന​​ത് വ​​ള​​രെ ഗു​​ണ​​പ്ര​​ദ​​മാ​​ണ്. കേ​​ര​​ള​​ത്തി​​ന്‍റെ ത​​ന​​തു ചി​​കി​​ത്സാ​​രീ​​തി​​ക​​ളാ​​യ ഇ​​ല​​ക്കി​​ഴി, ഞ​​വ​​ര​​ക്കി​​ഴി, ഉ​​ഴി​​ച്ചി​​ൽ, പി​​ഴി​​ച്ചി​​ൽ, വ​​സ്തി​​ക​​ർ​​മ, വി​​രേ​​ച​​നം എ​​ന്നി​​വ ഇ​​തി​​ൽ​​പ്പെ​​ടു​​ന്നു. ശ​​രീ​​രാ​​വ​​യ​​വ​​ങ്ങ​​ൾ​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന സ്ത​​ബ്‌​​ധ​​ത​​യെ​​യും ക​​ന​​ത്തെ​​യും പ​​രി​​ഹ​​രി​​ക്കാ​​ൻ ഇ​​വ വ​​ള​​രെ ഫ​​ല​​പ്ര​​ദ​​മാ​​ണ്. 


വാർത്തകൾ

Sign up for Newsletter



top