24
August 2019 - 2:31 pm IST

Download Our Mobile App

Flash News
Archives

Other news

mani-pakyaw-got-wba-welterweight-title

പ​ക്വി​യാ​വോ പ​വ​ർ

Published:21 July 2019

സു​വ​ർ​ണ​കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​ത്തോ​ടെ അ​മെ​രി​ക്ക​ൻ ബോ​ക്സ​ർ കെ​യ്ത് തെർ​മാ​നെ ഇ​ടി​ച്ചൊ​തു​ക്കി​യ ഫി​ലി​പ്പൈ​ൻ​സ് ഇ​തി​ഹാ​സം മാ​നി പ​ക്വി​യാ​വോ  ഡ​ബ്ല്യു​ബി​എ വെ​ൽ​റ്റ​ർ​വെ​യ്റ്റ് കി​രീ​ടം ചൂ​ടി.

ലാ​സ് വെ​ഗാ​സ്: സു​വ​ർ​ണ​കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​ത്തോ​ടെ അ​മെ​രി​ക്ക​ൻ ബോ​ക്സ​ർ കെ​യ്ത് തെർ​മാ​നെ ഇ​ടി​ച്ചൊ​തു​ക്കി​യ ഫി​ലി​പ്പൈ​ൻ​സ് ഇ​തി​ഹാ​സം മാ​നി പ​ക്വി​യാ​വോ  ഡ​ബ്ല്യു​ബി​എ വെ​ൽ​റ്റ​ർ​വെ​യ്റ്റ് കി​രീ​ടം ചൂ​ടി. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ 115-112 എ​ന്ന സ്കോ​റി​ന് ര​ണ്ടു ജ​ഡ്ജ​സു​മാ​ർ പ​ക്വി​യാ​വോ​യ്ക്ക് അ​നു​കൂ​ല വി​ധി​യെ​ഴു​തി. മൂ​ന്നാം ജ​ഡ്ജ് തെ​ർ​മാ​ന് 114-113ന്‍റെ മു​ൻ​തൂ​ക്കം ന​ൽ​കി​യെ​ങ്കി​ലും പ​ക്വി​യാ​വോ​യു​ടെ ചാം​പ്യ​ൻ പ​ട്ട​ത്തി​ന്  ത​ട​യി​ടാ​നാ​യി​ല്ല. 

വെ​ൽ​റ്റ​ർ​വെ​യ്റ്റ് ജേ​താ​വാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​മാ​ണ് നാ​ൽ​പ്പ​തു​കാ​ര​നാ​യ പ​ക്വി​യാ​വോ. ഏ​ക​ദേ​ശം 138 കോ​ടി രൂ​പ​യോ​ളം പ​ക്വി​യാ​വോ​യ്ക്ക് പാ​രി​തോ​ഷി​ക​മാ​യി ല​ഭി​ക്കും.  ലാ​സ് വെ​ഗാ​സി​ലെ എം​ജി​എം ഗ്രാ​ൻ​ഡ് ഗാ​ർ​ഡ​ൻ അ​രീ​ന​യി​ൽ ത്ര​സി​പ്പി​ക്കു​ന്ന മു​ഷ്ടി​യു​ദ്ധ​മാ​ണ് ന​ട​ന്ന​ത്. പ​ന്ത്ര​ണ്ട് റൗ​ണ്ട് പോ​രാ​ട്ട​ത്തി​ലു​ട​നീ​ളം പ​ക്വി​യാ​വോ ആ​ധി​പ​ത്യം പു​ല​ർ​ത്തി. കൈ​ക​ളു​ടെ വേ​ഗ​വും പ​ദ​ച​ല​ന​വും അ​തി​മ​നോ​ഹ​ര​മാ​യി സ​മ​ന്വ​യി​പ്പി​ച്ച പ​ക്വി​യാ​വോ തെ​ർ​മാ​നെ നി​ഷ്പ്ര​ഭ​മാ​ക്കി​ക്ക​ള​ഞ്ഞു. അ​ഞ്ചാം റൗ​ണ്ടി​ൽ പ​ക്വി​യാ​വോ​യു​ടെ ഇ​ടി​കൊ​ണ്ട തെ​ർ​മാ​ന്‍റെ വാ​യി​ൽ നി​ന്ന് ചോ​ര ചാ​ടി. പ​തി​യെ​പ്പ​തി​യെ മെ​ച്ച​പ്പെ​ട്ട ‌തെ​ർ​മാ​ൻ തി​രി​ച്ച​ടി​ക്ക് കോ​പ്പു​കൂ​ട്ടി. എ​തി​രാ​ളി​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ തേ​ർ​മാ​ൻ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചു. 

എ​ന്നാ​ൽ പ​രി​ച​യ​സ​മ്പ​ത്ത് പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ച്ച പ​ക്വി​യാ​വോ തെ​ർ​മാ​ന് ഒ​രു പ​ഴു​തും ന​ൽ​കി​യി​ല്ല. അ​വ​സാ​ന റൗ​ണ്ടു​ക​ളി​ലൊ​ന്നി​ൽ പ​ക്വി​യാ​വോ തെ​ർ​മാ​നെ‌‌ റി​ങ്ങി​ന്‍റെ വ​ശ​ത്തേ​ക്ക് ഇ​ടി​ച്ചി​ട്ടു. പ​ക്വി​യാ​വോ​യെ നോ​ക്കൗ​ട്ട് ചെ​യ്താ​ലേ തെ​ർ​മാ​ൻ ജ​യം ല​ഭി​ക്കൂ എ​ന്ന ഘ​ട്ട​മെ​ത്തി. പ​ക്ഷേ, തെർ​മാ​ന്‍റെ പ​ഞ്ചു​ക​ളെ കൗ​ശ​ല​പൂ​ർ​വം നി​ർ​വീ​ര്യ​മാ​ക്കി​യ പ​ക്വി​യാ​വോ വി​ജ​യം ഉ​റ​പ്പി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top