24
August 2019 - 3:34 pm IST

Download Our Mobile App

Flash News
Archives

Updates

record-income-for-volvo-cars

വോ​ള്‍വോ കാ​റു​ക​ള്‍ക്ക് ആ​ഗോ​ള വി​പ​ണി​യി​ല്‍ റെ​ക്കോ​ഡ് വ​രു​മാ​ന വ​ര്‍ധ​ന

Published:21 July 2019

ആ​ഗോ​ള വി​പ​ണി​യി​ല്‍ ആ​ദ്യ ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ സ​ര്‍വ​കാ​ല റെ​ക്കോ​ര്‍ഡ് ഭേ​ദി​ച്ചു​കൊ​ണ്ട് 340,286 വോ​ള്‍വോ കാ​റു​ക​ളു​ടെ വി​ല്‍പ്പ​ന ന​ട​ന്നു.

കൊ​ച്ചി: പ്ര​മു​ഖ സ്വി​ഡീ​ഷ് ആ​ഡം​ബ​ര വാ​ഹ​ന ക​മ്പ​നി​യാ​യ വോ​ള്‍വോ കാ​റു​ക​ളു​ടെ ആ​ഗോ​ള വി​ല്‍പ്പ​ന​യി​ല്‍ റെ​ക്കോ​ര്‍ഡ് വ​രു​മാ​ന വ​ര്‍ധ​ന. ഈ ​വ​ര്‍ഷം ആ​ദ്യ ആ​റ് മാ​സം പി​ന്നി​ടു​മ്പോ​ള്‍ വി​ല്‍പ്പ​ന 122.9 ബി​ല്യ​ണ്‍ ക്രോ​ണ​യി​ല്‍ (904.544 ബി​ല്യ​ണ്‍ രൂ​പ) നി​ന്ന് 130.1 ബി​ല്യ​ണ്‍ ക്രോ​ണ ( 957.536 ബി​ല്യ​ണ്‍ രൂ​പ) ആ​യി വ​ര്‍ധി​ച്ചു. ക​മ്പ​നി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ആ​ദ്യ പ​കു​തി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന റെ​ക്കോ​ര്‍ഡ് വി​ല്‍പ്പ​ന​യാ​ണി​ത്.

ആ​ഗോ​ള വി​പ​ണി​യി​ല്‍ ആ​ദ്യ ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ സ​ര്‍വ​കാ​ല റെ​ക്കോ​ര്‍ഡ് ഭേ​ദി​ച്ചു​കൊ​ണ്ട് 340,286 വോ​ള്‍വോ കാ​റു​ക​ളു​ടെ വി​ല്‍പ്പ​ന ന​ട​ന്നു. ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഏ​ക​ദേ​ശം 7.3 ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​ണ് ഇ​ത്. ആ​ഗോ​ള വാ​ഹ​ന വി​പ​ണി​യി​ല്‍ സ്ഥി​ര​ത​യാ​ര്‍ന്ന വ​ള​ര്‍ച്ച​യും കാ​ഴ്ച​വ​യ്ക്കാ​നാ​യി.

ക​മ്പ​നി​യു​ടെ ക​മ്പോ​ള ഓ​ഹ​രി ആ​ഗോ​ള ത​ല​ത്തി​ല്‍ എ​ടു​ത്താ​ല്‍ യു​എ​സ്, ചൈ​ന, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 30 ശ​ത​മാ​ന​വും യു​കെ, ജ​ര്‍മ്മ​നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 32 ശ​ത​മാ​ന​വും വ​ള​ര്‍ച്ച നേ​ടാ​നാ​യി. ഇ​ക്കാ​ല​യ​ള​വി​ല്‍ ആ​ഗോ​ള കാ​ര്‍ വി​പ​ണി​യി​ല്‍ അ​മെ​രി​ക്ക​യി​ല്‍ 2.0 ശ​ത​മാ​ന​വും, ചൈ​ന​യി​ലും യൂ​റോ​പ്പി​ലും യ​ഥാ​ക്ര​മം 9.3 ശ​ത​മാ​ന​വും 3.1 ശ​ത​മാ​ന​വും ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വോ​ള്‍വോ ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 

വാ​ഹ​ന വി​പ​ണി​യി​ലെ മു​ന്നേ​റ്റ​ത്തി​നൊ​പ്പം വ​ള​ര്‍ച്ച​യു​ടെ കാ​ര്യ​ത്തി​ലും ക​മ്പ​നി​യ്ക്ക് കൂ​ടു​ത​ല്‍ ശ്ര​ദ്ധ​യൂ​ന്നാ​ന്‍ ക​ഴി​ഞ്ഞു. അ​തോ​ടൊ​പ്പം അ​വാ​ര്‍ഡി​ന​ര്‍ഹ​മാ​യ നൂ​ത​ന മോ​ഡ​ലു​ക​ള്‍ പു​റ​ത്തി​റ​ക്കാ​നാ​യ​തും, കാ​റു​ക​ളു​ടെ വി​ല്‍പ്പ​ന നി​ല​വി​ല്‍ ലോ​ക വി​പ​ണി ക​ടു​ത്ത മാ​ന്ദ്യം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, ഈ ​വ​ര്‍ഷം ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ നേ​ട്ടം ഉ​ണ്ടാ​ക്കാ​ന്‍ സ​ഹാ​യ​മാ​യ​തെ​ന്ന് വോ​ള്‍വോ ക​മ്പ​നി പ്ര​സി​ഡ​ന്‍റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ ഹാ​ക്കാ​ന്‍ സാ​മു​വ​ല്‍സ​ണ്‍ ചൂ​ണ്ടി​ക്കാ​ട്ടി. 

ഈ ​വ​ര്‍ഷം ഡി​സം​ബ​ര്‍ വ​രെ​യു​ള്ള ര​ണ്ടാം പ​കു​തി​യും 2020 യു​ടെ ആ​ദ്യ പ​കു​തി​യും കൂ​ടി ല​ക്ഷ്യം വെ​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. പൂ​ര്‍ണ​മാ​യും ന​വീ​ക​രി​ച്ച വോ​ള്‍വോ കാ​റു​ക​ളു​ടെ ഡി​മാ​ൻ​ഡ് വ​ര്‍ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​മാ​വ​ധി ഉ​ത്പാ​ദ​ന ക്ഷ​മ​ത കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു​വ​രു​ന്നു. 

വാ​ഹ​ന വി​പ​ണി ഇ​നി​യും സ​മ്മ​ര്‍ദ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​രു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ല്‍പ്പ​ന ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ര​ണ്ടാം പ​കു​തി​യി​ലെ വി​ല്‍പ്പ​ന​യു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ല്‍ ഈ ​വ​ര്‍ഷം വ​രു​ന്ന ര​ണ്ടാം പ​കു​തി​യി​ല്‍ വി​ല്‍പ്പ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നും വ​രു​മാ​ന​ത്തി​ല്‍ കാ​ര്യ​മാ​യ നേ​ട്ടം ഉ​ണ്ടാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നും വോ​ള്‍വോ ഫി​നാ​ന്‍ഷ്യ​ല്‍ റി​പ്പോ​ര്‍ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


വാർത്തകൾ

Sign up for Newsletter



top