24
August 2019 - 2:46 pm IST

Download Our Mobile App

Flash News
Archives

Mollywood

mohanlal

കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ... പെരിയവരുടെ ഓർമയിൽ മോഹൻലാൽ

Published:22 July 2019

ഒരു അഭിനേതാവ് എന്നതിനേക്കാളും അദ്ദേഹം എനിക്കൊരു കുടുംബാംഗത്തെ പോലെയായിരുന്നു. 18 വർഷങ്ങൾ കടന്നുപോയിട്ടും ആ ഓർമകൾ ഇപ്പോഴും ഹൃദയത്തിൽ നിലനിൽക്കുന്നു.

മോഹൻലാലും ശിവജി ഗണേശനുമൊന്നിച്ചെത്തിയ ഒരു യാത്രാമൊഴിയെന്ന ചിത്രം എക്കാലത്തെയും മികച്ച മലയാള ചിത്രങ്ങളിലൊന്നാണ്. ചിന്നനും പെരിയവരുമായി ഇരുവരും ചിത്രത്തിൽ തകർത്തഭിനയിച്ചു. ശിവാജി ഗണേശൻ എന്ന അതുല്യ പ്രതിഭ വിടപറഞ്ഞിട്ട് 18 വർഷങ്ങൾ കടന്നു പോയിരിക്കുകയാണ്. ഈ അവസരത്തിൽ പെരിയവരെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് മോഹൻലാൽ.

ശിവാജി ഗണേശനൊപ്പം സ്ക്രീൻ പങ്കുവയ്ക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു. ഒരു അഭിനേതാവ് എന്നതിനേക്കാളും അദ്ദേഹം എനിക്കൊരു കുടുംബാംഗത്തെ പോലെയായിരുന്നു. 18 വർഷങ്ങൾ കടന്നുപോയിട്ടും ആ ഓർമകൾ ഇപ്പോഴും ഹൃദയത്തിൽ നിലനിൽക്കുന്നു. പ്രാർഥനകൾ എന്നാണ് മോഹൻലാൽ തന്‍റെ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഒരു യാത്രാമൊഴി എന്ന ചിത്രത്തിലെ ഇരുവരും ഒന്നിച്ചുള്ള ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ പടയപ്പ ആയിരുന്നു ശിവാജി ഗണേശന്‍റെ അവസാന ചിത്രം. 


വാർത്തകൾ

Sign up for Newsletter



top