24
August 2019 - 3:08 pm IST

Download Our Mobile App

Flash News
Archives

Religious

ramayana-month

ക​രു​ത്ത​യാം ജ​ന​ക​പു​ത്രി ഇ​വ​ള്‍ ഊ​ര്‍മി​ള

Published:23 July 2019

# ധ​ർ​മ ചൈ​ത​ന്യ

"മ​റ്റെ​ല്ലാ ആ​ഭ​ര​ണ​ങ്ങ​ളും ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നാ​ലും ഈ ​മോ​തി​ര​വും ചൂ​ഢാ​മ​ണി​യും നി​ങ്ങ​ള്‍ കൈ​വി​ട​രു​ത്. നി​ങ്ങ​ളു​ടെ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ല്‍ ഇ​വ വ​ള​രെ പ്ര​ധാ​ന​മാ​യ ഒ​രു സ്ഥാ​നം വ​ഹി​ക്കാ​നി​ട​യു​ണ്ട്'

രാ​മാ​യ​ണ​ത്തി​ല്‍ പ​റ​യ​ത്ത​ക്ക പ്രാ​ധാ​ന്യ​മൊ​ന്നും ഇ​ല്ലാ​ത്ത  ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്  മാ​ണ്ഡ​വി​യും ശ്രു​ത​കീ​ര്‍ത്തി​യും. ജ​ന​ക മ​ഹാ​രാ​ജാ​വി​ന്‍റെ അ​നു​ജ​നാ​യ കു​ശ​ദ്വ​ജ​ന്‍റെ ര​ണ്ടു പു​ത്രി​മാ​രി​ല്‍ ഒ​രു​വ​ളാ​യ മാ​ണ്ഡ​വി ഭ​ര​ത​ന്‍റെ പ​ത്നി​യാ​ണ്.  ജ​ന​ക​ന്‍റെ നാ​ലു പു​ത്രി​മാ​രി​ല്‍ ഒ​രു​വ​ളാ​യ ശ്രു​ത​കീ​ര്‍ത്തി ശ​ത്രു​ഘ്ന​ന്‍റെ​യും. മ​റ്റൊ​രു പു​ത്രി ഊ​ര്‍മി​ള ല​ക്ഷ്മ​ണ​ന്‍റെ​യും  പ​ത്നി​യാ​യി. ഊ​ര്‍മി​ള​യെ രാ​മാ​യ​ണ​ത്തി​ല്‍ വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു കാ​ര​ണം ഭ​ര്‍ത്താ​വി​നോ​ടൊ​പ്പം പോ​കാ​തെ ഭ​ര്‍തൃ​മാ​താ​വി​നെ പ​രി​ച​രി​ച്ചു ക​ഴി​ഞ്ഞു എ​ന്ന​താ​ണ്.

സീ​ത​യു​ടെ സ​ഹോ​ദ​രി​മാ​ർ ത​ന്നെ​യാ​ണ് രാ​മ സ​ഹോ​ദ​ര​ന്മാ​ര്‍ക്ക് വ​ധു​ക്ക​ളാ​യ​ത്. സ​മ​പ്രാ​യ​ക്കാ​രി​ക​ളാ​യ ഊ​ര്‍മി​ള, മാ​ണ്ഡ​വി, ശ്രു​ത​കീ​ര്‍ത്തി എ​ന്നി​വ​ര്‍ രാ​മ സ​ഹോ​ദ​ര​ന്മാ​ര്‍ക്കൊ​പ്പം മി​ഥി​ല​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് ജ​ന​ക​ന്‍ രാ​മ​നെ​യും സീ​ത​യെ​യും പ്ര​ത്യേ​കം വി​ളി​ച്ചു. രാ​മ​ന് മു​ദ്രാ​മോ​തി​ര​വും സീ​ത​യ്ക്കു  ന​വ​ര​ത്ന​ഖ​ചി​ത​മാ​യൊ​രു ചൂ​ഢാ​മ​ണി​യും സ​മ്മാ​നി​ച്ച് ഉ​പ​ദേ​ശി​ച്ചു: "മ​റ്റെ​ല്ലാ ആ​ഭ​ര​ണ​ങ്ങ​ളും ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നാ​ലും ഈ ​മോ​തി​ര​വും ചൂ​ഢാ​മ​ണി​യും നി​ങ്ങ​ള്‍ കൈ​വി​ട​രു​ത്. നി​ങ്ങ​ളു​ടെ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ല്‍ ഇ​വ വ​ള​രെ പ്ര​ധാ​ന​മാ​യ ഒ​രു സ്ഥാ​നം വ​ഹി​ക്കാ​നി​ട​യു​ണ്ട്'. ഭാ​വി​യി​ല്‍ ഉ​ണ്ടാ​വാ​നി​രി​ക്കു​ന്ന വി​യോ​ഗ​ത്തെ​ക്കു​റി​ച്ചു ജ​ന​ക​ന്‍ മു​ന്‍കൂ​ട്ടി​ക്കാ​ണു​ക​യാ​യി​രു​ന്നു എ​ന്ന് ഇ​വി​ടെ മ​ന​സി​ലാ​ക്കാം.

രാ​ജ്യ​ഭാ​രം നി​ര്‍വ​ഹി​ക്കേ​ണ്ട ഭ​ര​ത​നൊ​പ്പം റാ​ണി​യാ​യി ക​ഴി​യേ​ണ്ട മാ​ണ്ഡ​വി​ക്കു ഭ​ര​ത​ന്‍ അ​ടു​ത്തു​ണ്ടെ​ങ്കി​ലും അ​ക​ന്നു ക​ഴി​യാ​നാ​യി​രു​ന്നു വി​ധി. രാ​മ​പാ​ദു​ക​ങ്ങ​ളു​മാ​യി മ​ട​ങ്ങേ​ണ്ടി​വ​രു​ന്ന ഭ​ര​ത​ന്‍ ന​ന്ദി​ഗ്രാ​മ​ത്തി​ല്‍ രാ​മ​പാ​ദു​കം പ്ര​തി​ഷ്ഠി​ച്ചു ഭ​ര​ണം ന​ട​ത്തു​ക​യാ​ണു ചെ​യ്ത​ത്.  

ല​ക്ഷ്മ​ണ​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​ര​നാ​യ ശ​ത്രു​ഘ്ന​ന് യ​ഥാ​ർ​ഥ​ത്തി​ല്‍ രാ​മാ​യ​ണം ക​ഥ​യി​ല്‍ പ്രാ​ധാ​ന്യം വ​രു​ന്ന​ത് അ​യോ​ധ്യ​യി​ല്‍ ശ്രീ​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ശ്വ​മേ​ധം ന​ട​ത്തി ദി​ഗ്വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലാ​ണ്. ശ​ത്രു​ഘ്ന​ന്‍റെ പു​ത്ര​ന്മാ​രാ​ണ് കാ​ല​ശേ​ഷം ഈ ​ന​ഗ​രം ഭ​രി​ച്ച​ത്. ശ്രു​ത​കീ​ര്‍ത്തി​യെ​ക്കു​റി​ച്ചു പ​രാ​മ​ര്‍ശി​ക്കു​ന്ന​ത് ഈ ​സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ്. ഇ​വ​രു​ടെ കാ​ല​ശേ​ഷ​ത്തോ​ടെ സൂ​ര്യ​വം​ശം അ​വ​സാ​നി​ക്കു​ക​യും മ​ധു​രാ​പു​രി യ​ദു​ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​വു​ക​യും ചെ​യ്തു.

 ഒ​ട്ടും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​മാ​ണ് ഊ​ർ​മി​ള. വാ​സ്ത​വ​ത്തി​ല്‍ ജ​ന​ക മ​ഹാ​രാ​ജാ​വി​നു ജ​നി​ച്ച ഒ​രേ ഒ​രു മ​ക​ള്‍ ഊ​ർ​മി​ള​യാ​ണ്. അ​വി​ടെ​യൊ​ക്കെ സീ​ത​യു​ടെ ഏ​റ്റ​വും ഇ​ള​യ സ​ഹോ​ദ​രി ഊ​ർ​മി​ള എ​ന്ന​ല്ലാ​തെ ജ​ന​ക മ​ഹാ​രാ​ജാ​വി​ന്‍റെ ഏ​ക മ​ക​ള്‍ ഊ​ർ​മി​ള എ​ന്ന് ആ​രും പ​റ​ഞ്ഞി​ല്ല. അ​ത് ജ​ന​ക മ​ഹാ​രാ​ജാ​വി​ന്‍റെ മ​ഹാ​മ​ന​സ്ക​ത. നാ​ലു പു​ത്രി​മാ​രെ​യും ഒ​രേ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് വി​വാ​ഹം ചെ​യ്തു കൊ​ടു​ത്ത​തും ഒ​രു​പ​ക്ഷെ അ​വ​ര്‍ ജീ​വി​ത​കാ​ലം മു​ഴു​വ​നും പി​രി​യാ​തെ ക​ഴി​യ​ട്ടെ എ​ന്ന ആ​ഗ്ര​ഹം കൊ​ണ്ടാ​വാം.

 യാ​ത്രാ​വേ​ള​യി​ല്‍ ല​ക്ഷ്മ​ണ​ന്‍ ഊ​ർ​മി​ള​യോ​ട് ഒ​ന്നേ ആ​വ​ശ്യ​പ്പെ​ട്ടു​ള്ളൂ. ക​ര​യ​രു​ത്.... അ​ത് ഊ​ർ​മി​ള പാ​ലി​ച്ചു. ക​രു​ത്തു​റ്റ മ​ന​സി​ന്‍റെ ഉ​ട​മ എ​ന്ന​തി​നെ​ക്കാ​ള്‍ ഭ​ര്‍ത്താ​വി​ന്‍റെ വാ​ക്കി​നു വി​ല ക​ല്‍പ്പി​ക്കു​ന്ന ഭാ​ര്യ​യാ​യി മാ​റു​ന്നു അ​വ​ര്‍. കു​ട്ടി​ക്കാ​ല​ത്തു ന​ട​ന്ന ഒ​രു സം​ഭ​വം കൂ​ടി. കു​ട്ടി​ക​ള്‍ ക​ളി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ള്‍ പ​ന്ത് കൊ​ട്ടാ​ര​ത്തി​ലെ പ​ത്താ​യ​ത്തി​നു പി​ന്നി​ല്‍ വീ​ണു​പോ​യി. ആ​യി​ര​ക്ക​ണ​ക്കി​നു പ​റ നെ​ല്ല് സൂ​ക്ഷി​ക്കു​ന്ന പ​ത്താ​യ​മാ​ണ്. കു​ട്ടി​ക​ള്‍ വി​ഷ​മി​ച്ചു. അ​തു​ക​ണ്ട ഊ​ർ​മി​ള ഒ​റ്റ​യ്ക്ക് പ​ത്താ​യം നീ​ക്കി പ​ന്ത് പു​റ​ത്തെ​ടു​ത്തു​വെ​ന്നാ​ണ് ക​ഥ. അ​ത്ര​യ്ക്ക് ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​മാ​ണ് ഊ​ർ​മി​ള!


വാർത്തകൾ

Sign up for Newsletter



top