24
August 2019 - 2:46 pm IST

Download Our Mobile App

Flash News
Archives

Analysis

gold-deposits

പൊ​ന്നി​ല്‍ ആ​ക്കി​യാ​ലോ സ​മ്പാ​ദ്യം

Published:22 July 2019

നി​ക്ഷേ​പം എ​ന്ന നി​ല​യി​ല്‍ സ്വ​ര്‍ണം  വാ​ങ്ങി​വ​ച്ചി​ട്ടു​ള്ള​വ​ര്‍ സ്വ​ര്‍ണ​ത്തി​ല്‍ നി​ന്നും കി​ട്ടി​യി​ട്ടു​ള്ള ആ​ദാ​യം ഒ​ട്ടും ആ​ക​ര്‍ഷ​ക​മ​ല്ലെ​ന്ന്. പ്ര​ത്യേ​കി​ച്ച് ഓ​ഹ​രി, മ്യൂ​ച്വ​ല്‍ ഫ​ണ്ട്, റി​യ​ല്‍ എ​സ്റേ​റ്റ് എ​ന്നി​വ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍.

ഓ​ഹ​രി വി​പ​ണ​യി​ലെ ആ​ശ​ങ്ക​ക​ളും, ഭൂ​മി​വി​ല​യി​ലെ അ​സ്ഥി​ര​ത​യും ഇ​ട​ത്ത​രം നി​ക്ഷേ​പ​ക​രെ​യും വ​ന്‍കി​ട​ക്കാ​രെ​യും ഒ​രു​പോ​ലെ സ്വ​ര്‍ണ​ത്തി​ലേ​ക്ക് ആ​ക​ര്‍ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ക്ഷേ​പം എ​ന്ന നി​ല​യി​ല്‍ സ്വ​ര്‍ണം  വാ​ങ്ങി​വ​ച്ചി​ട്ടു​ള്ള​വ​ര്‍ സ്വ​ര്‍ണ​ത്തി​ല്‍ നി​ന്നും കി​ട്ടി​യി​ട്ടു​ള്ള ആ​ദാ​യം ഒ​ട്ടും ആ​ക​ര്‍ഷ​ക​മ​ല്ലെ​ന്ന്. പ്ര​ത്യേ​കി​ച്ച് ഓ​ഹ​രി, മ്യൂ​ച്വ​ല്‍ ഫ​ണ്ട്, റി​യ​ല്‍ എ​സ്റേ​റ്റ് എ​ന്നി​വ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍. ക​ഴി​ഞ്ഞ ഏ​താ​നും പ​തി​റ്റാ​ണ്ടു​ക​ളെ​ടു​ത്താ​ല്‍ വ​ള​രെ കു​റ​ച്ചു കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സ്വ​ര്‍ണം ന്യാ​യ​മാ​യ നേ​ട്ടം ന​ല്‍കി​യി​ട്ടു​ള്ള​ത്. 

പ​ക്ഷേ, കാ​ര്യ​മാ​യ വ​രു​മാ​ന വ​ര്‍ധ​ന ന​ല്‍കു​ന്നി​ല്ല എ​ങ്കി​ലും സ്വ​ര്‍ണം ഓ​രോ വ്യ​ക്തി​യു​ടേ​യും നി​ക്ഷേ​പ പോ​ര്‍ട്ട് ഫോ​ളി​യോ​യി​ല്‍ അ​നി​വാ​ര്യ​മാ​യ ഒ​രു ഘ​ട​ക​മാ​യി​രി​ക്ക​ണം എ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ നി​ര്‍ദേ​ശി​ക്കു​ന്ന​ത്. കാ​ര​ണം പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ല്‍ സ്വ​ര്‍ണ​നി​ക്ഷേ​പ​മാ​കും ഏ​റ്റ​വും ഉ​പ​കാ​ര​പ്പെ​ടു​ക.

സ്വ​ര്‍ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​പ്ഷ​നു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​നു മു​മ്പ്, ഓ​രോ നി​ക്ഷേ​പ ഉ​പ​ക​ര​ണ​വും കൊ​ണ്ട് വ​രു​ന്ന റി​സ്കു​ക​ളും റി​ട്ടേ​ണും സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​റി​വ് ഉ​ണ്ടാ​യി​രി​ക്ക​ണം. ഈ ​ല​ക്കം ധ​ന്‍ഗു​രു സ്വ​ര്‍ണ​ത്തി​ന്‍റെ വി​വി​ധ നി​ക്ഷേ​പ​മാ​ര്‍ഗ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

സ്വ​ർ​ണ​ത്തി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ പ​ല മാ​ര്‍ഗ​ങ്ങ​ളു​ണ്ട്  അ​തി​ല്‍ സാ​ധാ​ര​ണ രീ​തി ഗോ​ള്‍ഡ് നേ​രി​ട്ട് വാ​ങ്ങു​ക എ​ന്നു​ള്ള​താ​ണ് നേ​രി​ട്ട് നാ​ണ​യ​മോ സ്വ​ര്‍ണ​മോ രൂ​പ​ത്തി​ല്‍ വാ​ങ്ങാം. പ​ക്ഷെ നി​ല​വി​ലെ സാ​ഹ​ര്യ​ത്തി​ല്‍ ഇ​ത് സൂ​ക്ഷി​ക്കു​ക എ​ന്നു​ള്ള​ത് വ​ള​രെ റി​സ്കാ​ണ്, മ​റ്റ് ചി​ല സ്വ​ര്‍ണ നി​ക്ഷ​പ​മാ​ര്‍ഗ​ങ്ങ​ള്‍ ധ​ന്‍ഗു​രു ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തു​ക​യാ​ണ്.

സ്വ​ര്‍ണ ബോ​ണ്ടു​ക​ള്‍

സ്വ​ര്‍ണ നി​ക്ഷേ​പ​ത്തി​ല്‍ ഏ​റെ ആ​ക​ര്‍ഷ​ക​മാ​യ പ​ദ്ധ​തി​യാ​ണ് സ​ര്‍ക്കാ​രി​ന്‍റെ സ്വ​ര്‍ണ നി​ക്ഷേ​പ പ​ദ്ധ​തി. സ്വ​ര്‍ണ​ത്തി​ന്‍റെ തു​ല്യ വി​ല​യ്ക്കു​ള്ള സ്വ​ര്‍ണ നി​ക്ഷേ​പ സ​ര്‍ട്ടി​ഫി​ക്ക​റ്റ് (സ്വ​ര്‍ണ ബോ​ണ്ട്) ആ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സ​ര്‍ക്കാ​രും റി​സ​ര്‍വ് ബാ​ങ്കും ചേ​ര്‍ന്ന് ന​ല്‍കു​ന്ന​ത്. സ്വ​ര്‍ണ​ത്തി​ന്‍റെ വി​പ​ണി വി​ല​യ്ക്കൊ​പ്പം ര​ണ്ട​ര ശ​ത​മാ​നം പ​ലി​ശ കൂ​ടി നി​ക്ഷേ​പ​ക​ന് ല​ഭി​ക്കും എ​ന്ന​ത് വ​ലി​യ ആ​ക​ര്‍ഷ​ണ​മാ​ണ്.

സ്വ​ര്‍ണ എ​ക്സ്ചേ​ഞ്ച് ട്രേ​ഡ​ഡ് ഫ​ണ്ട് 

സ്വ​ര്‍ണ​ത്തി​ല്‍ നി​ക്ഷേ​പ​മി​റ​ക്കു​ന്ന മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളാ​ണ് ഗോ​ള്‍ഡ് ഇ​ടി​എ​ഫു​ക​ള്‍. എ​ക്സ്ചേ​ഞ്ചു​ക​ള്‍ വ​ഴി​യാ​ണ് ഇ​വ​യു​ടെ വ്യാ​പാ​രം. ഗോ​ള്‍ഡ് ഇ​ടി​എ​ഫി​ന്‍റെ 90 ശ​ത​മാ​ന​ത്തി​ല​ധി​കം നി​ക്ഷേ​പം പ​രി​ശു​ദ്ധ​മാ​യ സ്വ​ര്‍ണ​ത്തി​ലാ​യി​രി​ക്കും. പ​ര​മാ​വ​ധി 10 ശ​ത​മാ​നം വ​രെ ക​ട​പ​ത്ര​ങ്ങ​ളി​ലും മ​റ്റും നി​ക്ഷേ​പി​ക്കും. സ്വ​ര്‍ണ​ത്തി​ന്‍റെ വി​പ​ണി വി​ല​യ്ക്ക് അ​നു​സ​രി​ച്ചു​ള്ള റി​ട്ടേ​ണ്‍ നി​ക്ഷേ​പ​ക​ന് ല​ഭി​ക്കും.

വി​റ്റ​ഴി​ക്കാ​നും എ​ളു​പ്പ​മാ​ണ്. ഡി​പ്പോ​സി​റ്റ​റി എ​ക്കൗ​ണ്ടും ട്രേ​ഡി​ങ് അ​ക്കൗ​ണ്ട് ഇ​തി​നാ​യി തു​ട​ങ്ങേ​ണ്ടി വ​രും. ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബ്രോ​ക്കി​ങ് സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​തി​ന് സ​ഹാ​യി​ക്കും. ഒ​രു ഗ്രാം ​സ്വ​ര്‍ണ​മെ​ന്ന​താ​ണ് ഇ​ടി​എ​ഫു​ക​ളു​ടെ ഒ​രു യൂ​ണി​റ്റ്. നി​ക്ഷേ​പ​ക​ന് നി​ക്ഷേ​പി​ക്കാ​വു​ന്ന കു​റ​ഞ്ഞ അ​ള​വാ​ണി​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ സ്വ​ര്‍ണ​ത്തി​ന്‍റെ വി​ല അ​നു​സ​രി​ച്ചു​ള്ള തു​ക​യാ​ണ് നി​ക്ഷേ​പ​ത്തി​ന് വേ​ണ്ടി വ​രി​ക. സ്വ​ര്‍ണ​വി​ല കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഇ​ടി​എ​ഫി​ലെ റി​ട്ടേ​ണും വ​ര്‍ധി​ക്കും.

സ്വ​ര്‍ണ അ​വ​ധി​വ്യാ​പാ​രം

ഭാ​വി ല​ക്ഷ്യ​മാ​ക്കി മു​ന്‍കൂ​ട്ടി നി​ശ്ച​യി​ച്ച വി​ല​യി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ക​യും വി​ല്‍ക്കു​ക​യും ചെ​യ്യു​ന്ന ക​രാ​റാ​ണ് അ​വ​ധി വ്യാ​പാ​രം. സ്വ​ര്‍ണം, വെ​ള്ളി പോ​ലു​ള്ള വി​ല​പി​ടി​ച്ച ലോ​ഹ​ങ്ങ​ളു​ടെ അ​വ​ധി വ്യാ​പാ​രം ഇ​പ്പോ​ള്‍ സാ​ധാ​ര​ണ​മാ​ണ്. സ്വ​ര്‍ണ​ത്തി​ന്‍റെ മു​ഴു​വ​ന്‍ തു​ക​യും ന​ല്‍കാ​തെ നി​ശ്ചി​ത തു​ക അ​ഡ്വാ​ന്‍സ് ന​ല്‍കി സ്വ​ര്‍ണം വാ​ങ്ങാം. വി​ല കൂ​ടു​ക​യാ​ണെ​ങ്കി​ല്‍ ലാ​ഭം കി​ട്ടും. കു​റ​യു​ക​യാ​ണെ​ങ്കി​ല്‍ ന​ഷ്ട​വും.

മു​ഴു​വ​ന്‍ തു​ക​യും ന​ല്‍കാ​തെ മാ​ര്‍ജി​ന്‍ തു​ക മാ​ത്രം ന​ല്‍കി വ്യാ​പാ​ര​ത്തി​ല്‍ ഏ​ര്‍പ്പെ​ടാ​മെ​ന്ന​താ​ണ് അ​വ​ധി വ്യാ​പാ​ര​ത്തി​ന്‍റെ നേ​ട്ടം. സാ​ധാ​ര​ണ​ക്കാ​ര്‍ ശ്ര​ദ്ധി​ച്ചു മാ​ത്ര​മേ അ​വ​ധി വ്യാ​പാ​ര​ത്തി​ന് ഇ​റ​ങ്ങാ​വൂ. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ചെ​റി​യ ച​ല​ന​ങ്ങ​ള്‍ പോ​ലും അ​റി​യാ​നാ​കു​ന്ന​വ​ര്‍ക്ക് മാ​ത്ര​മേ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​കൂ. ക​മോ​ഡി​റ്റി ബ്രോ​ക്കി​ങ് സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി​യാ​ണ് അ​വ​ധി വ്യാ​പാ​രം.

ഇ-​ഗോ​ള്‍ഡ്

ഓ​ഹ​രി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ലു​ള്ള സ്വ​ര്‍ണ നി​ക്ഷേ​പ​ങ്ങ​ളാ​ണ് ഇ ​ഗോ​ള്‍ഡ്. ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ലോ ഡീ​മാ​റ്റ് രീ​തി​യി​ലോ ഇ ​ഗോ​ള്‍ഡി​ല്‍ നി​ക്ഷേ​പം ന​ട​ത്താം. ഒ​രു ഗ്രാം, ​ര​ണ്ടു ഗ്രാം ​സ്വ​ര്‍ണ യൂ​ണി​റ്റു​ക​ള്‍ ഓ​ണ്‍ലൈ​നാ​യി വി​ല്‍ക്കു​ക​യും വാ​ങ്ങു​ക​യും ചെ​യ്യാ​മെ​ന്ന​താ​ണ് നേ​ട്ടം.

ഇ​ട​പാ​ട് പൂ​ര്‍ത്തി​യാ​യി ക​ഴി​ഞ്ഞാ​ല്‍ ഡീ​മാ​റ്റ് അ​ക്കൗ​ണ്ടി​ല്‍ സ്വ​ര്‍ണ യൂ​ണി​റ്റ് ക്രെ​ഡി​റ്റ് ആ​കു​ന്നു. ഇ​ന്ത്യ​ന്‍ വി​പ​ണി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ്വ​ര്‍ണ​ത്തി​ന്‍റെ മൂ​ല്യം ക​ണ​ക്കാ​ക്കു​ക. ഇ​ടി​എ​ഫു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഇ ​ഗോ​ള്‍ഡ് വാ​ങ്ങാ​നും വി​ല്‍ക്കാ​നും ചെ​ല​വ് കു​റ​വാ​ണ്. എ​ന്നാ​ല്‍ ഏ​തു സ​മ​യ​ത്തും വി​റ്റ് പ​ണ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ക​യും ചെ​യ്യും.


വാർത്തകൾ

Sign up for Newsletter



top