24
August 2019 - 3:01 pm IST

Download Our Mobile App

Flash News
Archives

Other news

പതിനെട്ടു ദിവസം അഞ്ച് സ്വര്‍ണം ; ഹിമാ ദാസിന് അഭിനന്ദന പ്രവാഹം

Published:22 July 2019

ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന ഗ്രാൻപ്രീയിലെ 400 മീറ്ററിലാണ് ഹിമാ ദാസ് സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡിലാണ് ഹിമ ഫിനിഷ് ചെയ്തത്. 

സീസണില്‍ ഹിമയുടെ മികച്ച സമയമാണിത്. പരിക്കു കാരണം കഴിഞ്ഞ ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയ ശേഷം ആദ്യമായാണ് ഹിമ 400 മീറ്ററില്‍ മത്സരിച്ചത്.

മുംബൈ: പതിനെട്ടു ദിവസത്തിനിടെ അഞ്ചാം സ്വര്‍ണം നേടി ശ്രദ്ധേയായി ഇന്ത്യൻതാരം ഹിമാ ദാസ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന ഗ്രാൻപ്രീയിലെ 400 മീറ്ററിലാണ് ഹിമാ ദാസ് സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡിലാണ് ഹിമ ഫിനിഷ് ചെയ്തത്. 

സീസണില്‍ ഹിമയുടെ മികച്ച സമയമാണിത്. പരിക്കു കാരണം കഴിഞ്ഞ ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയ ശേഷം ആദ്യമായാണ് ഹിമ 400 മീറ്ററില്‍ മത്സരിച്ചത്.

ജൂലൈ രണ്ടിന് പോളണ്ടിലായിരുന്നു ഹിമയുടെ ആദ്യ സ്വര്‍ണം. 200 മീറ്ററില്‍ 23.65 സെക്കന്‍ഡില്‍ പത്തൊമ്പതുകാരി  സ്വര്‍ണം നേടി. ഏഴിന് പോളണ്ടിലെ തന്നെ കുട്‌നോ അത്‌ലറ്റിക്‌സ് മീറ്റിലെ 200 മീറ്ററിലും ഹിമ സ്വര്‍ണം നേടി. 23.92 സെക്കന്‍ഡിലാണ് ഹിമ മത്സരം പൂര്‍ത്തിയാക്കിയത്. ആറ് ദിവസങ്ങള്‍ക്ക് ശേഷം ചെക്ക് റിപ്പബ്ലിക്കിലെ ക്ലഡ്‌നോ അത്‌ലറ്റിക് മീറ്റിലും സ്വര്‍ണം. ഇത്തവണ 200 മീറ്ററിലെ സമയം 23.43 സെക്കന്‍ഡ്. 

രാജ്യം ഹിമാദാസിന്‍റെ നേട്ടത്തിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റ് ചെയ്തു. രാജ്യത്തിനായി കൂടുതല്‍ മെഡലുകള്‍ നേടുമെന്ന് പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റിന് മറുപടിയായി ഹിമ കുറിച്ചു.

 

 

ജൂലൈ രണ്ടിന് പോളണ്ട് ഗ്രാൻപ്രിയില്‍ 200 മീറ്ററിൽ സ്വര്‍ണം നേടിയാണ് ഹിമ കുതിപ്പ് തുടങ്ങിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും അഭിനന്ദിച്ചു.  താങ്കളുടെ വിജയം യുവാക്കൾക്ക് പ്രചോദനമാണെന്ന് സച്ചിൻ കുറിച്ചു. തിരിച്ചെത്തിയാല്‍ താങ്കളുടെ അനുഗ്രഹം വാങ്ങാന്‍ നേരിട്ട് എത്തുമെന്ന് ഹിമ സച്ചിന് മറുപടി നല്‍കി.

 

 

നിങ്ങളാണ് യഥാര്‍ഥ പ്രചോദനമെന്നും രാജ്യത്തിന്‍റെ സുവര്‍ണ വനിത എന്നായിരുന്നു ക്രിക്കറ്റ് താരം ഋഷഭ് പന്ത് ട്വീറ്റ് ചെയ്തത്. 

മനക്കരുത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഉത്തമ ഉദാഹരണമായ ഹിമ പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദമാണെന്ന് അനുഷ്ക ശർമ്മ കുറിച്ചു. അനില്‍ കപൂര്‍, തപ്സി പന്നു, ശേഖര്‍ കപൂര്‍, മല്ലിക ഷെറാവത്ത്, റിതേഷ് ദേശ്മുഖ് എന്നവരുള്‍പ്പെടെ  ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് ട്വിറ്ററിലൂടെ ഹിമയ്ക്ക് ആശംസകള്‍ നേർന്നത്. 

 

 


വാർത്തകൾ

Sign up for Newsletter



top