24
August 2019 - 2:51 pm IST

Download Our Mobile App

Flash News
Archives

Kollywood

suriya

സൂര്യയ്ക്ക് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് ആരാധകരും സിനിമാലോകവും

Published:23 July 2019

താരത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തിയിരിക്കുന്നത്. സൂര്യയുടെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി കാപ്പൻ എന്ന ചിത്രത്തിന്‍റെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. സൂര്യയ്ക്കൊപ്പം മോഹൻലാൽ, ആര്യ, സയേഷ എന്നിവരും കാപ്പനിൽ വേഷമിടുന്നു.

തമിഴ്നടൻ സൂര്യയ്ക്കിന്ന് 44-ാം പിറന്നാൾ. താരത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തിയിരിക്കുന്നത്. സൂര്യയുടെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി കാപ്പൻ എന്ന ചിത്രത്തിന്‍റെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. സൂര്യയ്ക്കൊപ്പം മോഹൻലാൽ, ആര്യ, സയേഷ എന്നിവരും കാപ്പനിൽ വേഷമിടുന്നു.

1997 ൽ വിജയ്ക്കൊപ്പം നേർക്ക് നേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യ സിനിമ രംഗത്തെത്തിയത്. മൂന്ന് തവണ തമിഴ്നാട് സംസ്ഥാന സർക്കാരിന്‍റെ മികച്ച നടനുള്ള പുരസ്കാരങ്ങളും സൂര്യ സ്വന്തമാക്കി. കാക്ക കാക്ക എന്ന സിനിമയുടെ ചിത്രീകരണത്തിനിടെനടി ജ്യോതിക‍യുമായി അദ്ദേഹം പ്രണയത്തിലായി. പിന്നീട് സില്ലന് ഒരു കാതൽ എന്ന ചിത്രത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. ദിയ, ദേവ് എന്നിവരാണ് ഇവരുടെ മക്കൾ.


വാർത്തകൾ

Sign up for Newsletter



top