24
August 2019 - 4:00 pm IST

Download Our Mobile App

Flash News
Archives

World

Cristiano-Ronaldo

പീഡന കേസിൽ തെളിവില്ല; തലയൂരി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Published:23 July 2019

ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിധി. തെളിവുകളുടെ അഭാവത്തില്‍ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ് വൂള്‍സണ്‍ അറിയിച്ചു.

ലോസാഞ്ചല്‍സ്: ലൈംഗിക പീഡനാരോപണത്തില്‍ യുവന്‍റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് കോടതി. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിധി. തെളിവുകളുടെ അഭാവത്തില്‍ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ് വൂള്‍സണ്‍ അറിയിച്ചു.

കഴിഞ്ഞ വർഷമാണ് അമെരിക്കൻ മോഡലായ കാതറിൻ മയോർഗ റൊണാൾഡോയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 34 കാരനായ റൊണാള്‍ഡോ 2009 ല്‍ ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍ യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നിഷേധിച്ച റൊണാള്‍ഡോ സംഭവിച്ചത് കാതറിന്‍റെ അനുമതിയോടെയുണ്ടായ ബന്ധമാണെന്ന് നേരത്തെ തുറന്നുപറഞ്ഞിരുന്നു.

യുവതിയുടെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണത്തിന്‍റെ ചുമതലയുള്ളവര്‍ക്ക് സാധിച്ചിരുന്നില്ല. ആരോപണത്തില്‍ പറയുന്ന സംഭവം നടന്നതിന് ഒരു വര്‍ഷത്തിന് ശേഷം പരാതി യുവതിയുമായി ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും എന്നാല്‍ കരാര്‍ ലംഘിക്കപ്പെട്ടതോടെയാണ് വീണ്ടും പരാതി ഉന്നയിച്ചതെന്നായിരുന്നു കാതറിന്‍ അവകാശപ്പെട്ടത്.


വാർത്തകൾ

Sign up for Newsletter



top