24
August 2019 - 4:13 pm IST

Download Our Mobile App

Flash News
Archives

Bollywood

saaho

പ്രണയിച്ച് പ്രഭാസും ശ്രദ്ധയും; സാഹോ പുതിയ പോസ്റ്റർ

Published:23 July 2019

ഇരുവരും തമ്മിലുള്ള പ്രണയരംഗമാണ് പുതിയ പോസ്റ്ററിലുള്ളത്. ഓഗസ്റ്റ് 30 ന് ചിത്രം തിയെറ്ററുകളിലെത്തുമെന്ന് പ്രഭാസും ശ്രദ്ധയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പ്രഭാസും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തുന്ന സാഹോയുടെ പുതിയ പോസ്റ്റർ പുറത്തെത്തി. ഇരുവരും തമ്മിലുള്ള പ്രണയരംഗമാണ് പുതിയ പോസ്റ്ററിലുള്ളത്. ഓഗസ്റ്റ് 30 ന് ചിത്രം തിയെറ്ററുകളിലെത്തുമെന്ന് പ്രഭാസും ശ്രദ്ധയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മുൻപ് ഓഗസ്റ്റ് 15 ന് ചിത്രം പുറത്തെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് സാഹോ. സുജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷൻ കൊറിയോഗ്രഫറായ പ്രശസ്ത ഹോളിവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്സാണ് ഈ ത്രില്ലർ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍.

ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.  യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍  ജാക്കി ഷ്റഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.


വാർത്തകൾ

Sign up for Newsletter



top