24
August 2019 - 2:29 pm IST

Download Our Mobile App

Flash News
Archives

National

ഏറ്റവും ഉയരംകൂടിയ ശ്രീരാമന്‍റെ പ്രതിമ അയോധ്യയിൽ പണിയും: യോ​ഗി ആദിത്യനാഥ്. 

Published:23 July 2019

സരയൂ തീരത്തെ 100 ഹെക്റ്റർ സ്ഥലത്ത് 251 മീറ്റർ ഉയരത്തിലാണ് ശ്രീരാമ പ്രതിമ പണിയുക.  സർദാർ ഭായ് പട്ടേലിന്‍റെ ഏകതാപ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന വിശേഷണത്തിന് അർഹമായിട്ടുള്ളത്. 182 മീറ്റർ ഉയരത്തിലാണ് ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാഡിയയിൽ ഏകതാപ്രതിമ നിർമിച്ചിരിക്കുന്നത്. 

ലഖ്നൗ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ശ്രീരാമന്‍റ പ്രതിമ അയോധ്യയിൽ പണിയുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്.

ഗുജറാത്തിൽ പണികഴിപ്പിച്ച സർദാർ വല്ലഭായി പട്ടേലിന്‍റെ പ്രതിമയെക്കാൾ ഉയരത്തിലാണ് അയോധ്യയിൽ ശ്രീരാമന്‍റെ പ്രതിമ പണികഴിപ്പിക്കുക എന്നും യുപി സർക്കാർ. ക്യാബനറ്റ് യോഗത്തിന് ശേഷമാണ് യോഗി തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. 

സരയൂ തീരത്തെ 100 ഹെക്റ്റർ സ്ഥലത്ത് 251 മീറ്റർ ഉയരത്തിലാണ് ശ്രീരാമ പ്രതിമ പണിയുക.  സർദാർ ഭായ് പട്ടേലിന്‍റെ ഏകതാപ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന വിശേഷണത്തിന് അർഹമായിട്ടുള്ളത്. 182 മീറ്റർ ഉയരത്തിലാണ് ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാഡിയയിൽ ഏകതാപ്രതിമ നിർമിച്ചിരിക്കുന്നത്. 

വിനോദ സഞ്ചാര സൗകര്യങ്ങളോടെ ഡിജിറ്റൽ മ്യൂസിയം, ലൈബ്രറി, ഇന്‍റർപെറ്റേഷൻ സെന്‍റർ, ഫുഡ് പ്ലാസ തുടങ്ങിയവ അടങ്ങുന്നതായിരിക്കും ശ്രീരാമ പ്രതിമ സംവിധാനം. 


വാർത്തകൾ

Sign up for Newsletter



top